Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് ലോകത്തിന്റെ എണ്ണ ഖനിയായ സൗദി അറേബ്യ; വെട്ടിക്കുറയ്ക്കുന്നത് പ്രതിദിനം അഞ്ച് ലക്ഷം ബാരൽ എന്ന കണക്കിൽ; നടപടി നിലവിൽ വരുന്നതിന് മുൻപ് തന്നെ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിൽ കുതിപ്പ്

എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് ലോകത്തിന്റെ എണ്ണ ഖനിയായ സൗദി അറേബ്യ; വെട്ടിക്കുറയ്ക്കുന്നത് പ്രതിദിനം അഞ്ച് ലക്ഷം ബാരൽ എന്ന കണക്കിൽ; നടപടി നിലവിൽ വരുന്നതിന് മുൻപ് തന്നെ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിൽ കുതിപ്പ്

മറുനാടൻ ഡെസ്‌ക്‌

റിയാദ്: എണ്ണയുൽപാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനം കൈയടക്കിയിരിക്കുന്ന സൗദി എണ്ണ ഉത്പാദനം വെട്ടി കുറയ്ക്കുമെന്ന് സൂചന. എണ്ണയുത്പാദക രാജ്യങ്ങളോട് ഉത്പാദനം പ്രതിദിനം പത്ത് ലക്ഷം ബാരൽ മാത്രമായി പരിമിതപ്പെടുത്തണമെന്ന് സൗദി ഊർജ മന്ത്രി ഖാലിദ് അൽ ഫാലിഹ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എണ്ണ വിപണിയിൽ സന്തുലനം പാലിക്കാനാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി.

അബുദാബിയിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച എണ്ണയുത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ യോഗത്തിൽ 2019 ൽ വിതരണം വെട്ടികുറക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടുപ്പിടിച്ചാണ് സൗദി ഊർജ മന്ത്രിയുടെ ഇന്നത്തെ പ്രഖ്യാപനം. അഞ്ചു ലക്ഷം ബാരൽ എണ്ണ മാത്രമേ ഇനി പ്രതിദിനം ഉത്പാദിപ്പിക്കൂവെന്നാണ് സൗദിയുടെ തീരുമാനം. ഉത്പാദനം വെട്ടിക്കുറക്കുന്ന നടപടി നിലവിൽ വന്നിട്ടില്ലെങ്കിലും സൗദിയുടെ തീരുമാനം വന്നതോടെ അന്തരാഷ്ട്ര വിപണയിൽ എണ്ണ വില ഉയർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP