Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാവോയിസ്റ്റ് ഭീഷണിക്കിടയിലും ഛത്തീസ്‌ഗഡിലെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ 70 ശതമാനം പോളിങ്; 65.5 ശതമാനം വോട്ടിങ് നടന്ന ഖുജി മണ്ഡലത്തിൽ ഉയർന്ന പോളിങ് ; തിരഞ്ഞെടുപ്പിനിടെ ബിജാപൂരിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; അഞ്ച് ജവാന്മാർക്ക് പരുക്ക്

മാവോയിസ്റ്റ് ഭീഷണിക്കിടയിലും ഛത്തീസ്‌ഗഡിലെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ 70 ശതമാനം പോളിങ്; 65.5 ശതമാനം വോട്ടിങ് നടന്ന ഖുജി മണ്ഡലത്തിൽ ഉയർന്ന പോളിങ് ; തിരഞ്ഞെടുപ്പിനിടെ ബിജാപൂരിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു;  അഞ്ച് ജവാന്മാർക്ക് പരുക്ക്

മറുനാടൻ ഡെസ്‌ക്‌

റായ്പൂർ: മാവോയിസ്റ്റ് ഭീഷണി നിലനിന്നിട്ടും ഛത്തീസ്‌ഗഡിൽ മികച്ച പോളിങ്. ഇന്ന് നടന്ന ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ 70 ശതമാനം പോളിങ്ങാണ് നടന്നത്. സംസ്ഥാനത്തെ എട്ട് ജില്ലകളിലെ 18 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്. 75.53 ശതമാനമായിരുന്നു 2013ൽ നടന്ന തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിൽ ലഭിച്ചത്. ഇവിടത്തെ ഖുജി മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. ഇവിടെ വൈകീട്ട് 4.30 വരെ 65.5 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മാവോയിസ്റ്റ് ഭീഷണി ഏറെയുള്ള ബസ്തർ മണ്ഡലത്തിൽ 58% വോട്ടും, ദന്തേവാഡയിൽ 49% വോട്ടും രേഖപ്പെടുത്തി. 2013 തിരഞ്ഞെടുപ്പിൽ ബസ്തർ മണ്ഡലത്തിൽ 40% വോട്ടാണ് രേഖപ്പെടുത്തിയത്.

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനും, വോട്ടു രേഖപ്പെടുത്തിയതിന്റെ തെളിവായ മഷി പുരട്ടിയ വിരൽ ഛേദിക്കുമെന്നും മാവോയിസ്റ്റുകളുടെ ഭീഷണി പല മണ്ഡലങ്ങളിലും നിലനിൽക്കവേയാണ് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന് നടന്നത്.വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബിജാപൂർ മേഖലയിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 5 ജവാന്മാർക്ക് വെടിയേറ്റു. ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ആദ്യ ഘട്ട വോട്ടെടുപ്പിന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇപ്പോഴത്തെ മുഖ്യമന്ത്രി രമൺ സിങ്ങും, മുൻ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയുടെ സഹോദര പുത്രി കരുണ ശുക്ലയും ഏറ്റുമുട്ടുന്ന രാജന്ദൻ ഗാവാണ് പ്രധാന മണ്ഡലം.

മാവോയിസ്റ്റ് ഭീഷണി ഇവിടങ്ങളിൽ ശക്തമായി ഉണ്ട്. ഡ്രോണുകളും ഹെലികോപ്റ്ററുകളും നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. ബിജെപിയിലായിരുന്ന കരുണ ശുക്ല ഈ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് കോൺഗ്രസിൽ ചേർന്നത്. സിപിഐ സ്ഥാനാർത്ഥിക്കു ജയസാധ്യത കൽപിക്കുന്ന ദന്തേവാഡയിലും ഇന്നായിരുന്നു തിരഞ്ഞെടുപ്പ്. ബിജാപുരിലും നാരായൺപുരിലും മന്ത്രിമാരായ മഹേഷ് ഗഗ്ഡ, കേദാർ കശ്യപ് എന്നിവരാണ് മത്സരിക്കുന്നത്. നവംബർ 20 നാണ് രണ്ടാംഘട്ട പോളിങ്. ഡിസംബർ 11 ന് വോട്ടെണ്ണും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP