Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിക്കറ്റ് താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തിൽ വ്യത്യസ്തനായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം; ദേശീയ ടീം നായകനായിരിക്കെ പാർലമെന്റിലേക്ക് മത്സരിക്കാനൊരുങ്ങി മഷ്‌റഫെ ബിൻ മൊർതാസ; അവാമി ലീഗിന്റെ പാർട്ടി സ്ഥാനാർത്ഥിയാക്കാൻ അനുമതി നൽകി പ്രധാനമന്ത്രി ഷെയ്ഖ് ഹസീന; ജനവിധി തേടുന്നത് സ്വന്തം മണ്ഡലത്തിൽ നിന്ന്

ക്രിക്കറ്റ് താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തിൽ വ്യത്യസ്തനായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം; ദേശീയ ടീം നായകനായിരിക്കെ പാർലമെന്റിലേക്ക് മത്സരിക്കാനൊരുങ്ങി മഷ്‌റഫെ ബിൻ മൊർതാസ; അവാമി ലീഗിന്റെ പാർട്ടി സ്ഥാനാർത്ഥിയാക്കാൻ അനുമതി നൽകി പ്രധാനമന്ത്രി ഷെയ്ഖ് ഹസീന; ജനവിധി തേടുന്നത് സ്വന്തം മണ്ഡലത്തിൽ നിന്ന്

മറുനാടൻ ഡെസ്‌ക്‌

ധാക്ക: ക്രിക്കറ്റ് താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം ഒരു വ്യത്യസ്ത സംഭവമല്ല. മുൻ പാക് നായകൻ ഇമ്രാൻഖാൻ പാക് പ്രധാനമന്ത്രിയായതും മുൻ ഇന്ത്യൻ താരങ്ങളായ മുഹമ്മദ് അസറുദ്ദീനും നവ്‌ജ്യോത് സിങ് സിദ്ദുവുമെല്ലാം തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച പാരമ്പര്യമുള്ളവരാണ്. മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഉൾപ്പടെ പല താരങ്ങളും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടുമുണ്ട്. ഇവരെല്ലാം തന്നെ ക്രിക്കറ്റ് കുപ്പായം അഴിച്ച ശേഷമാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. എന്നാൽ ഇവരിൽ നിന്ന് വ്യത്സ്തനാവുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകൻ മഷ്‌റഫെ ബിൻ മുർത്തസ. ടീം നായകനായിരിക്കെ തന്നെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് താരം.

അടുത്ത മാസം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ മുപ്പത്തഞ്ചുകാരനായ മൊർതാസ മത്സരിക്കുമെന്ന് ഭരണ കക്ഷിയായ അവാമി ലീഗ് പ്രഖ്യാപിച്ചു. ക്രിക്കറ്റിൽ സജീവമായിരിക്കെയാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം. മൊർതാസയുടെ സ്ഥാനാർത്ഥിത്വം പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അംഗീകരിച്ചിട്ടുണ്ട്. ഷെയ്ഖ് ഹസീനയുടെ വക്താവാണ് ഇക്കാര്യം അറിയിച്ചത്. മത്സരിക്കാൻ മൊർതാസ സമ്മതമറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. നരെയ്ൽ സ്വദേശിയായ മൊർതാസ, അവിടെനിന്നു തന്നെ ജനവിധി തേടാനാണ് ആലോചിക്കുന്നതെന്നും വക്താവ് മഹുബുൽ അലാം ഹനീഫ് വ്യക്തമാക്കി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കൊപ്പമുള്ള മൊർതാസയുടെ ചിത്രവുമായാണ് തിങ്കളാഴ്ച ബംഗ്ലാദേശിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം പുറത്തിറങ്ങിയത്.

അതേസമയം ക്രിക്കറ്റിനൊപ്പം തന്നെ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് ബംഗ്ലാദേശിൽ വിലക്കില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്നത് ഭരണഘടന ഉറപ്പു നൽകിയ സ്വാതന്ത്ര്യമാണ്. മൊർതാസയ്ക്ക് അതിന് കഴിയുമെന്നും ക്രിക്കറ്റ് തുടരുന്നതിന് അത് തടസമല്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വക്താവ് ജലാൽ യൂനുസ് പറഞ്ഞു.അധികാരത്തിൽ ഹാട്രിക്ക് തികയ്ക്കാനാണ് ഷെയ്ഖ് ഹസീന ഇറങ്ങുന്നത്. ഡിസംബർ അവസാനത്തോടെ നടക്കുന്ന തിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണൽ പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമാണ് അവാമി ലീഗിന്റെ എതിരാളികൾ.ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീറും മഹേന്ദ്ര സിങ് ധോനിയും രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു.2019-ലെ ഏകദിന ലോകകപ്പിനു ശേഷം മൊർതാസ വിരമിക്കുമെന്നാണ് സൂചന. 2009-ൽ അദ്ദേഹം ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP