Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമലയിൽ വിശ്വാസികളുടെ താൽപര്യങ്ങൾ ഹനിക്കുന്നത് അവസാനിപ്പിക്കണം; റിവ്യൂ ഹർജിയിലെ വിധി വരും വരെ കടുത്ത നടപടി ഒഴിവാക്കണം: ലീഗ് ജന.സെക്രട്ടറി കെ.പി.എ.മജീദ്

ശബരിമലയിൽ വിശ്വാസികളുടെ താൽപര്യങ്ങൾ ഹനിക്കുന്നത് അവസാനിപ്പിക്കണം; റിവ്യൂ ഹർജിയിലെ വിധി വരും വരെ കടുത്ത നടപടി ഒഴിവാക്കണം: ലീഗ് ജന.സെക്രട്ടറി കെ.പി.എ.മജീദ്

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: സുപ്രീം കോടതി വാദം കേൾക്കാമെന്നറിയിച്ച റിവ്യൂ ഹർജിയിലെ വിധി വരുന്നതുവരെ തന്ത്രിമാരുടെയും വിശ്വാസികളുടെയും ആവശ്യം മുഖവിലയ്ക്കെടുത്ത് സംഘർഷം ഒഴിവാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി നടപ്പാക്കുന്നു എന്ന വ്യാജേന വിശ്വാസികൾക്കെതിരായ നീക്കമാണ് സർക്കാർ സ്വീകരിച്ചത്.ഇതാണ് ശബരിമലയെ സംഘർഷ മേഖലയാക്കാൻ സംഘ്പരിവാറിന് അവസരം നൽകിയത്.

ശബരിമല സന്നിധാനത്തെ നിയന്ത്രണം ആർ.എസ്.എസ് നേതാക്കൾക്ക് കൈമാറി വാചകമടിയിൽ അഭിരമിക്കുന്ന മുഖ്യമന്ത്രി ഇനിയെങ്കിലും അവധാനതയോടെ കാര്യങ്ങളെ സമീപിക്കണം. യു.ഡി.എഫിനെ ദുർബലപ്പെടുത്താനും കോൺഗ്രസ്സ് മുക്ത ഭാരതം സാധ്യമാക്കാനുമായി സംഘ്പരിവാറും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ കേളീനിലമായി ശബരിമലയെ കരുവാക്കുന്നത് അപലപനീയമാണ്.
വൈകി വിവേകം ഉദിച്ച സർക്കാർ സർവ്വ കക്ഷി യോഗം വിളിച്ചത് സ്വാഗതാർഹമാണ്. മണ്ഡലകാലത്തിന് മുമ്പ് സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് അനിവാര്യം. യുവതീ പ്രവേശത്തിന് സ്റ്റേ നൽകിയിട്ടില്ലെങ്കിലും റിവ്യൂ ഹർജി ഫയലിൽ സ്വീകരിച്ചത് കണക്കിലെടുത്ത് വിശ്വാസികളുടെ താൽപര്യങ്ങൾ ഹനിക്കുന്നത് അവസാനിപ്പിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP