Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാൻ പട്ടാളത്തിന്റെ വെടിയേറ്റ് വീരമൃത്യു വരിച്ച ലാൻസ് നായിക് ആന്റണി സെബാസ്റ്റ്യന്റെ ഭൗതീകശരീരം ഉദയംപേരൂരിലെ വീട്ടിൽ എത്തിച്ചു; രാജ്യത്തിന്റെ വീരപുത്രന് അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലേക്ക് ഒഴുകിയെത്തി നൂറ് കണക്കിന് ആളുകൾ

പാക്കിസ്ഥാൻ പട്ടാളത്തിന്റെ വെടിയേറ്റ് വീരമൃത്യു വരിച്ച ലാൻസ് നായിക് ആന്റണി സെബാസ്റ്റ്യന്റെ ഭൗതീകശരീരം ഉദയംപേരൂരിലെ വീട്ടിൽ എത്തിച്ചു; രാജ്യത്തിന്റെ വീരപുത്രന് അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലേക്ക് ഒഴുകിയെത്തി നൂറ് കണക്കിന് ആളുകൾ

അർജുൻ സി വനജ്

കൊച്ചി: രാജ്യത്തിന്റെ വീരപുത്രന് അന്ത്യാഞ്ജി അർപ്പിക്കാൻ കൊച്ചി ഉദയംപേരൂരിലെ വീട്ടിലേക്ക് ഒഴുകി എത്തിയത് നൂറുകണക്കിന് ആളുകൾ. കാശ്മീർ നിയന്ത്രണ രേഖയ്ക്ക്ടുത്ത് പാക് സൈന്യത്തിന്റെ വെടി വെയ്‌പ്പിലാണ് മലയാളി ജവാൻ ജവാൻ ലാൻസ് നായിക് കെ എം ആന്റണി സെബാസ്റ്റ്യൻ അന്തരിച്ചത്. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ഭൗതിക ദേഹം കൊച്ചിയിൽ എത്തിച്ചു. കേണൽ കെ കെ കിരൺ, എംഎൽൽ എ അൻവർ സദത്ത് , ജില്ല കളക്ടർ മുഹദ് വൈ സഫറുള്ള തുടങ്ങിയവർ വിമാനത്താവളത്തിൽ ഭൗതിക ദേഹം സ്വീകരിച്ചു.

തുടർന്ന് ഉദയം പേരൂരിലെ വീട്ടിലേക്ക് എത്തിച്ചു. ഇവിടെ നൂറുകണക്കിന് ആളുകളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. ഉദയംപേരൂർ സ്റ്റെല്ലാ മേരീസ് കോൺവെന്റിന് സമീപം കറുകയിൽ പരേതനായ മൈക്കിളിന്റെ മകനണ് ആന്റണി സെബാസ്റ്റ്യൻ. ആന്റണി സെബാസ്റ്റ്യൻ സേവനം ചെയ്തിരുന്ന ബറ്റാലിയനിലെ സുബേദാർ വിശ്വമോഹനനും മറ്റു മൂന്നു സഹപ്രവർത്തകരും മൃതദേഹത്തെ അനുഗമിച്ച് എത്തിയിട്ടുണ്ട്.

വീടിനടുത്തുള്ള സ്റ്റെല്ലാ മേരീസ് കോൺവെന്റിന് പിൻഭാഗത്തായുള്ള സഹോദരിയുടെ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കയാണ് മൃതദേഹം. ഇദ്ദേഹത്തിന്റെ കൊച്ചുവീട്ടിൽ വാഹനങ്ങൾ എത്താനും സൈന്യത്തിന് അന്ത്യോപചാരച്ചടങ്ങുകൾ നടത്താനും സൗകര്യമില്ലാത്തതിനാലാണിത്. അൽപ്പ സമയത്തിനകം ഇന്ത്യൻ നേവിയുടെ ആചാരപരേഡ് കേണൽ ഹരിദാസിന്റെ നേതൃത്വത്തിൽ നടക്കും. തുടർന്ന് മൃതദേഹത്തെ പൊതിഞ്ഞിരിക്കുന്ന ദേശീയപതാക ആന്റണി സെബാസ്റ്റ്യന്റെ ഭാര്യക്ക് കൈമാറും.

എമ്പറർ ഇമ്മാനുവൽ സഭാംഗമായ അദ്ദേഹത്തിന്റെ മൃതദേഹം ഉച്ചകഴിഞ്ഞ് 3.30 ന് ഇരിങ്ങാലക്കുട മുരിയാട് പള്ളിയിലേക്ക് കൊണ്ടുപോകും. 5.30ന് സംസ്‌കാരം നടത്തും. തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണു രജൂരിയിലെ കൃഷ്ണ ഘാട്ടിയയിൽ വച്ച് ആന്റണി സെബാസ്റ്റ്യന് വെടിയേൽക്കുന്നത്. ഏറ്റവും അപകടമേറിയ മേഖലയായ പാക്കിസ്ഥാൻ അതിർത്തിയിലെ നിരീക്ഷണ ടവറിൽ സിഗ്നൽ ഓപ്പറേറ്റനായിരുന്നു. തമിഴ്‌നാട് സ്വദേശിയായ സഹപ്രവർത്തകൻ മാരിമുത്തുവിനു വെടിയേറ്റപ്പോൾ രക്ഷിക്കാനായി പുറത്തേക്ക് ചാടിയതായിരുന്നു ഇദ്ദേഹം. രണ്ടു കിലോമീറ്റർ ദൂരത്തുനിന്നു നിരീക്ഷിച്ച് വെടിവയ്ക്കാവുന്ന തരത്തിലുള്ള തോക്കിൽ നിന്നാണ് ആന്റണിയുടെ ഇടതുതോളിൽ വെടിയേൽക്കുകയായിരുന്നുവെന്നാണ് കരസേനാ അധികൃതർ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP