Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാർത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 29 വിക്ഷേപിച്ചു; ശ്രീഹരിക്കോട്ടയിൽ നിന്നും ഉപഗ്രഹം പറന്നുയർന്നത് ജിഎസ്എൽവി മാർക്ക് 3ൽ; വാർത്താ വിനിമയ സംവിധാനങ്ങൾക്ക് സഹായകരമാകുമെന്നും ഗവേഷകർ; ഇന്ത്യയിൽ നിന്നും വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹം; ദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ

വാർത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 29 വിക്ഷേപിച്ചു; ശ്രീഹരിക്കോട്ടയിൽ നിന്നും ഉപഗ്രഹം പറന്നുയർന്നത് ജിഎസ്എൽവി മാർക്ക് 3ൽ; വാർത്താ വിനിമയ സംവിധാനങ്ങൾക്ക് സഹായകരമാകുമെന്നും ഗവേഷകർ; ഇന്ത്യയിൽ നിന്നും വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹം; ദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ

മറുനാടൻ ഡെസ്‌ക്‌

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് -29 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ ഫ്‌ളോറിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ജിഎസ്എൽവി മാർക്ക് 3 ൽ ആണ് ഉപഗ്രഹം കുതിച്ചുയർന്നിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് വിക്ഷേപണത്തെ ബാധിക്കുമോ എന്ന് നേരത്തെ ആശങ്കയുണ്ടായിരുന്നു.

ഇന്ത്യയിൽ നിന്നും വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹമാണിത്. 3423 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് -29ന് പത്തു വർഷത്തെ പ്രവർത്തന കാലാവധിയാണുള്ളത്. കശ്മീരിലെയും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വാർത്താവിനിമയ സേവനങ്ങൾ വർധിപ്പിക്കാൻ ജിസാറ്റ്-29 സഹായകമാകുമെന്ന് ഗവേഷകർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP