Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാടിന്റെ മുന്നോട്ടുപോക്കിനെ പുറകോട്ടടിച്ചവരെ ചരിത്രത്തിൽ എവിടെയും കാണില്ല; ആർഎസ്എസിന്റെ പിന്തിരിപ്പൻ നിലപാട് കേരളം തള്ളിക്കളയും; ശബരിമലയിൽ എത്തിയ അക്രമികൾ പരിശീലനം സിദ്ധിച്ചവരെന്നും പിണറായി വിജയൻ

നാടിന്റെ മുന്നോട്ടുപോക്കിനെ പുറകോട്ടടിച്ചവരെ ചരിത്രത്തിൽ എവിടെയും കാണില്ല; ആർഎസ്എസിന്റെ പിന്തിരിപ്പൻ നിലപാട് കേരളം തള്ളിക്കളയും; ശബരിമലയിൽ എത്തിയ അക്രമികൾ പരിശീലനം സിദ്ധിച്ചവരെന്നും പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ശബരിമലയിൽ എത്തിയ അക്രമികൾ പരിശീലനം ലഭിച്ചവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ മുന്നോട്ടുപോക്കിനെ തടയാൻ ആർക്കും ആവില്ലെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ മുന്നോട്ടുപോക്കിനെ പുറകോട്ടടിച്ചവരെ ചരിത്രത്തിൽ എവിടെയും കാണില്ല. ചരിത്രം അടയാളപ്പെടുത്തിയത് നാടിന്റെ മുന്നോട്ടുപോക്കിനൊപ്പം നിന്നവരെയാണ്. ആർഎസ്എസിന്റേത് പിന്തിരിപ്പൻ നിലപാടാണ്. കേരളത്തിന്റെ മതനിരപേക്ഷ നിലപാട് ഇതിനെയെല്ലാം തള്ളിക്കളയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർവകക്ഷി യോഗം നാളെ നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.

കൊടിയെടുക്കാതെ സംഘപരിവാറുമായി സഹകരിക്കാമെന്നാണ് ശബരിമല വിഷയത്തിലെ കോൺഗ്രസിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെ പല നേതാക്കളും ബിജെപിയിലെത്തിയെന്നും പിണറായി കുറ്റപ്പെടുത്തി. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കേസ് നടക്കുേമ്പാൾ ഇതിനെ അനുകൂലിച്ചവരാണ് ആർ.എസ്.എസും ബിജെപിയും കോൺഗ്രസും. വിധി വന്നപ്പോഴും ഇവർ ഇതിനെ സ്വാഗതം ചെയ്തു. ചരിത്രവിധിയാണ് ഇതെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. പിന്നീട് കേരളത്തിന്റെ മതനിരപേക്ഷതയെ തകർക്കാനായാണ് ഇവർ വിധിയെ എതിർത്ത് രംഗത്തെത്തിയതെന്നും പിണറായി പറഞ്ഞു.

പാർലമെന്റിൽ വായ് തുറക്കാത്ത പ്രധാനമന്ത്രിയാണ് ഇപ്പോഴുള്ളത്. പാർലമെന്റിൽ സർക്കാറിനെതിരായ പല പ്രശ്‌നങ്ങളും ഉന്നയിക്കുേമ്പാൾ അതിനൊന്നും മറുപടി നൽകാൻ നരേന്ദ്ര മോദി തയാറാവുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി. ഫാസിസമാണ് ആർ.എസ്.എസ് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. പാർലമെന്റ് ജനാധിപത്യത്തോട് ആർ.എസ്.എസിന് പുച്ഛമാണ്. ഇവരുടെ ഈ മനോഭാവമാണ് മോദി സർക്കാറിലുടെ പുറത്ത് വരുന്നത്. സുപ്രീംകോടതിയെ പോലും നിരാകരിച്ചാണ് രാമക്ഷേത്ര വിഷയത്തിൽ ബിജെപി നേതാക്കൾ പ്രസ്താവന നടത്തുന്നത്. സി.ബി.െഎ, തെരഞ്ഞെടുപ്പ് കമീഷൻ തുടങ്ങിയ ഭരണഘടന സ്ഥാപനങ്ങൾ പിടിച്ചെടുക്കാനാണ് കേന്ദ്രസർക്കാർ ശ്രമം. റഫാൽ ഇടപാടിൽ വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്നതിനായാണ് സി.ബി.െഎ ഡയറക്ടറെ കേന്ദ്രസർക്കാർ മാറ്റിയത്. സി.ബി.െഎയുടെ വിശ്വാസ്യത തകർക്കുന്ന നടപടികളാണ് കേന്ദ്രസർക്കാറിൽ നിന്ന് ഉണ്ടാവുന്നതെന്നും പിണറായി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP