Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മൂന്ന് വർഷം കൊണ്ട് ഫേസ്‌ബുക്ക് വഴി ഒഴുക്കിയത് ഒരു ബില്യൺ ഡോളർ; ഫണ്ട് ശേഖരണം നടത്താനും സംഭാവന നൽകാനുമായി 'ജനപ്രിയ സമൂഹ മാധ്യമം' ഉപയോഗിച്ചത് 20 ദശലക്ഷം പേർ; സേവ് ദി ചിൽഡ്രൺ പദ്ധതി പ്രയോജനപ്പെട്ടത് 60 രാജ്യങ്ങളിലെ 6.5 ദശലക്ഷം കുട്ടികൾക്ക് ; റിപ്പോർട്ട് പുറത്ത് വിട്ട് ഫേസ്‌ബുക്ക് ഉപാധ്യക്ഷ

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മൂന്ന് വർഷം കൊണ്ട് ഫേസ്‌ബുക്ക് വഴി ഒഴുക്കിയത് ഒരു ബില്യൺ ഡോളർ; ഫണ്ട് ശേഖരണം നടത്താനും സംഭാവന നൽകാനുമായി 'ജനപ്രിയ സമൂഹ മാധ്യമം' ഉപയോഗിച്ചത് 20 ദശലക്ഷം പേർ; സേവ് ദി ചിൽഡ്രൺ പദ്ധതി പ്രയോജനപ്പെട്ടത് 60 രാജ്യങ്ങളിലെ 6.5 ദശലക്ഷം കുട്ടികൾക്ക് ; റിപ്പോർട്ട് പുറത്ത് വിട്ട് ഫേസ്‌ബുക്ക് ഉപാധ്യക്ഷ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: സമൂഹ മാധ്യമങ്ങളാണ് ഇന്നിന്റെ തുടിപ്പ് എന്ന് പറഞ്ഞാൽ അത് തെറ്റാണെന്ന് ആർക്കും എതിർത്ത് പറയാൻ സാധിക്കില്ല. മാനസികോല്ലാസത്തിനും പോസ്റ്റുകൾ ഷെയർ ചെയ്യാനും മാത്രമല്ല ജീവകാരുണ്യത്തിനും ഫേസ്‌ബുക്ക് വഴിയൊരുക്കുന്നുവെന്ന് പറയുന്നതിൽ നമുക്കേവർക്കും അഭിമാനിക്കാം. ഇത്തരം കാരുണ്യ പ്രവർത്തനം നടത്തുന്നതിൽ ഫേസ്‌ബുക്ക് ഏറ്റവും വലിയ പങ്കാളിയായെന്നത് നമുക്കേവർക്കും സന്തോഷം പകരുന്ന വാർത്തയാണ്.

കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഫേസ്‌ബുക്ക് ഉപയോഗപ്പെടുത്തിയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഒഴുകിയത് 1 ബില്യൺ ഡോളർ എന്ന് റിപ്പോർട്ട്. ഫണ്ട് ശേഖരണം നടത്താനും സംഭാവന നൽകാനുമായി ഇത് ഉപയോഗപ്പെടുത്തിയത് 20 ദശലക്ഷം ഫേസ്‌ബുക്ക് അക്കൗണ്ട് ഉടമകളാണ്.

കാനഡയിലേക്കും ഓസ്ട്രേലിയയിലേക്കുമുള്ള ലാഭേച്ഛയില്ലാതെയുള്ള ഒരു സംഭാവന പിരിക്കൽ ടൂൾ ഫേസ്‌ബുക്ക് പ്രഖ്യാപിച്ചത് അടുത്ത കാലത്തായിരുന്നു. ഇത്തരം ടൂൾ ഇപ്പോൾ 20 രാജ്യങ്ങളിൽ കിട്ടുന്നുണ്ടെന്ന് ഫേസ്‌ബുക്കിന്റെ ഉപാദ്ധ്യക്ഷ നവോമി ഗ്ളെയ്റ്റ് അടുത്തിടെ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം ടൂളുകൾ ഫേസ്‌ബുക്ക് ആദ്യം അവതരിപ്പിച്ചത് 2015 ലായിരുന്നു. ഇപ്പോൾ ലാഭം നോക്കാതെയും വ്യക്തിപരമായ കാരണങ്ങൾക്ക് വേണ്ടയും ഇത്തരം ടൂളുകൾ ജനങ്ങൾ ഉപയോഗിക്കുന്നുണ്ട്.

രണ്ടു വർഷം കൊണ്ട് സേവ് ദി ചിൽഡ്രൻ 7.5 ദശലക്ഷം ഡോളറാണ് പിരിച്ചെടുത്തത്. 60 രാജ്യങ്ങളിലെ 6.5 ദശലക്ഷം കുട്ടികൾക്ക് ഇതിന്റെ സഹായം ലഭിച്ചു. അതുപോലെ തന്നെ കുട്ടികളുടെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി രണ്ടു ലക്ഷം ദാതാക്കളിൽ നിന്നും ഫേസ്‌ബുക്കിന് കണ്ടെത്താനായത് 50 ലക്ഷം ഡോളറാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP