Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീരാമന് പകരം ബിജെപി കേരളത്തിൽ ഉപയോഗിക്കുന്നത് അയ്യപ്പനെ; വർഗീയകാർഡിറക്കുന്ന ബിജെപിക്കെതിരെ വികാരം ശക്തം; സർവ്വകക്ഷിയോഗത്തിൽ എല്ലാ പാർട്ടികളും അഭിപ്രായം പറയട്ടെയെന്നും കോടിയേരി

ശ്രീരാമന് പകരം ബിജെപി കേരളത്തിൽ ഉപയോഗിക്കുന്നത് അയ്യപ്പനെ; വർഗീയകാർഡിറക്കുന്ന ബിജെപിക്കെതിരെ വികാരം ശക്തം; സർവ്വകക്ഷിയോഗത്തിൽ എല്ലാ പാർട്ടികളും അഭിപ്രായം പറയട്ടെയെന്നും കോടിയേരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം നടപ്പാക്കുന്നതിൽ സർക്കാരിന് മുൻവിധിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്നാൽ, കോടതി വിധി നടപ്പാക്കാതെ സർക്കാരിന് വേറെ വഴിയില്ല. ഇത് തടയാൻ മോദിയും ബിജെപിയും വർഗീയ കാർഡിറക്കുകയാണ്. ശ്രീരാമന് പകരം കേരളത്തിൽ ബിജെപി അയ്യപ്പനെ ഉപയോഗിക്കുന്നുവെന്നും കോടിയേരി ആരോപിച്ചു. ബിജെപിക്കെതിരായ വികാരം രാജ്യത്താകമാനം ശക്തമെന്നും കോടിയേരി പറഞ്ഞു.

സർവ്വകക്ഷിയോഗത്തിൽ എല്ലാ പാർട്ടികളും അഭിപ്രായം പറയട്ടെ എന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീർത്ഥാടനം സംഘർഷം നിറഞ്ഞതാകാൻ പാടില്ലെന്നും,എല്ലാവരും സഹകരിക്കണമെന്നും കോടിയേരി പറഞ്ഞു. ആർഎസ്എസും,കോൺഗ്രസും രാഷ്ട്രീയമുതലെടുപ്പു നടത്താൻ ശ്രമം നടത്തുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ നേമം നിയോജക മണ്ഡലം ജനമുന്നേറ്റ യാത്ര ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP