Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊതു വേദിയിൽ പ്രസംഗിക്കുന്നതിനിടെ നടി കാജൽ അഗർവാളിന്റെ കവിളിൽ ചുംബിച്ച് ഛായാഗ്രാഹകൻ ! അതൃപ്തിയോടെ നടിയുടെ മുഖ ഭാവം മാറുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ; അവസരം കിട്ടിയപ്പോൾ 'ഛോട്ടാ' അതുപയോഗിച്ചു എന്ന വിമർശനവുമായി അണിയറ പ്രവർത്തകനെതിരെ ട്രോൾ പൊങ്കാല

പൊതു വേദിയിൽ പ്രസംഗിക്കുന്നതിനിടെ നടി കാജൽ അഗർവാളിന്റെ കവിളിൽ ചുംബിച്ച് ഛായാഗ്രാഹകൻ ! അതൃപ്തിയോടെ നടിയുടെ മുഖ ഭാവം മാറുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ; അവസരം കിട്ടിയപ്പോൾ 'ഛോട്ടാ' അതുപയോഗിച്ചു എന്ന വിമർശനവുമായി അണിയറ പ്രവർത്തകനെതിരെ ട്രോൾ പൊങ്കാല

മറുനാടൻ ഡെസ്‌ക്‌

പൊതു വേദിയിൽ വച്ച് നടി കാജൽ അഗർവാളിന്റെ കവിളിൽ ചുംബിച്ച് ഛായാഗ്രാഹകൻ. സംഭവത്തിന് പിന്നാലെ അസ്വസ്ഥയാകുന്ന നടിയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്. കവചം എന്ന സിനിമയുടെ ടീസർ റിലീസ് ചടങ്ങിനിടെയാണ് സംഭവം.   ചിത്രത്തിൽ തന്നോടൊപ്പം പ്രവർത്തിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയായിരുന്നു കാജൾ. പ്രസംഗത്തിനിടെ ഛായാഗ്രാഹകൻ ഛോട്ടാ കെ. നായിഡുവിന്റെ പേര് പറഞ്ഞപ്പോൾ അദ്ദേഹം അപ്രതീക്ഷിതമായി കാജലിന്റെ കവിളിൽ ചുംബിച്ചു.

ഇതോടെ അസ്വസ്ഥയാകുന്ന കാജലിന്റെ മുഖഭാവവവും വീഡിയോയിൽ നിന്നും വ്യക്തമാണ്. എന്നാൽ ഛായാഗ്രാഹകന്റെ പ്രവൃത്തിയിൽ കാജൽ ആദ്യം അതൃപ്തി പ്രകടിപ്പിച്ചില്ല. പക്ഷേ വേദിയിലുണ്ടായിരുന്നവരിൽ പലരും അദ്ദേഹത്തിനെ ശക്തമായി വിമർശിച്ചു. സാമൂഹിക മാധ്യമങ്ങളിലും ഇദ്ദേഹത്തിനെതിരേ ട്രോൾ പൊങ്കാലയും നടന്നു. അവസരം കിട്ടിയപ്പോൾ ഛോട്ടാ അത് ഉപയോഗിച്ചു എന്നാണ് ആരാധകരുടെ ഇടയിൽ നിന്നുള്ള വിമർശനം.

ചുംബനശ്രമം വലിയ കുരുക്കായതോടെ നായിഡു വിശദീകരണവുമായി രംഗത്തെത്തി. 'മെഹ്റീനെ (മെഹ്റീൻ കൗർ ) കാജൽ ചുംബിച്ചു. അപ്പോൾ സംഗീത സംവിധായകൻ തമൻ പറഞ്ഞു, എനിക്ക് അങ്ങനെ ചെയ്യാൻ സാധിക്കില്ലെന്ന്. എന്തുകൊണ്ട് എനിക്കും അങ്ങനെ ചെയ്തൂ കൂടാ. അതുകൊണ്ട് ഞാൻ കാജലിനെ ചുംബിച്ചു'- നായിഡു പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP