Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാളെ പള്ളിയിൽ കയറാൻ അനുവാദം വേണമെന്ന് പറഞ്ഞ് കുറെ സ്ത്രീകൾ ശ്രമിച്ചാൽ മുസ്ലീമിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്‌നമാണ്; മതപരമായ കർമ്മങ്ങളുടെ കാര്യത്തിൽ കോടതി വിധിയാണോ വരേണ്ടത്; മതകർമ്മങ്ങളുടെ സാധുതയും സാധ്യതയും തീരുമാനിക്കേണ്ടത് മതവിശ്വാസികളല്ലെ; കുഴപ്പമുണ്ടാക്കിയും പ്രശ്‌നം ഉണ്ടാക്കിയും നേടിയെടുക്കേണ്ട ഒന്നല്ല അവകാശം; വിശ്വാസത്തിൽ കോടതി ഇടപെട്ടാൽ അപകടകരമായ അവസ്ഥ ഉണ്ടാകുമെന്നും എം എം അക്‌ബർ

നാളെ പള്ളിയിൽ കയറാൻ അനുവാദം വേണമെന്ന് പറഞ്ഞ് കുറെ സ്ത്രീകൾ ശ്രമിച്ചാൽ മുസ്ലീമിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്‌നമാണ്; മതപരമായ കർമ്മങ്ങളുടെ കാര്യത്തിൽ കോടതി വിധിയാണോ വരേണ്ടത്; മതകർമ്മങ്ങളുടെ സാധുതയും സാധ്യതയും തീരുമാനിക്കേണ്ടത് മതവിശ്വാസികളല്ലെ; കുഴപ്പമുണ്ടാക്കിയും പ്രശ്‌നം ഉണ്ടാക്കിയും നേടിയെടുക്കേണ്ട ഒന്നല്ല അവകാശം; വിശ്വാസത്തിൽ കോടതി ഇടപെട്ടാൽ അപകടകരമായ അവസ്ഥ ഉണ്ടാകുമെന്നും എം എം അക്‌ബർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ അഭിപ്രായ പ്രകടനവുമായി മതപ്രഭാഷകനും പീസ് സ്‌കൂൾ ഡയറക്ടറുമായ എം എം അക്‌ബർ. 'മതപരമായ കർമ്മങ്ങളുടെ കാര്യത്തിൽ കോടതി വിധിയാണോ വരേണ്ടത്? മതകർമ്മങ്ങളുടെ സാധുതയും സാധ്യതയും തീരുമാനിക്കേണ്ടത് മതവിശ്വാസികളല്ലേ? ശബരിമല വിധി വിശ്വാസത്തിനു നേരെയുള്ള കടന്നു കയറ്റം മാത്രമാണോ, മൗലികാവകാശമല്ലെ? എന്ന ചോദ്യത്തിന് ഒരു സംവാദത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ 1991 മുതലുള്ള പ്രശ്‌നമാണെങ്കിൽ, 1991ലെ ഒരു കേവല കോടതി വിധിയുടെ പ്രശ്‌നം മാത്രമാണെങ്കിൽ, ആ വിശ്വാസി സമൂഹത്തിന് മുഴുവനും ആ രൂപത്തിൽ എതിർപ്പ് നേരിടുന്ന അവസ്ഥ എന്തുകൊണ്ടു ഉണ്ടാകുന്നു. പ്രശ്‌നങ്ങൾ പഠിച്ച് അവർക്കുള്ളിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണിത്. അത് കോടതിയിലേക്ക് വരുകയും അതിൽ കോടതി ഇടപെടുകയും ചെയ്താൽ അത് അപകടകരമായ അവസ്ഥ ഉണ്ടാക്കും എന്നാണ് തന്റെ അഭിപ്രായമെന്നും അക്‌ബർ.

കുഴപ്പമുണ്ടാക്കിയും പ്രശ്‌നം ഉണ്ടാക്കിയും നേടിയെടുക്കേണ്ട ഒന്നല്ല അവകാശം. സാധാരണ മഹല്ല് പള്ളിയിൽ നിസ്‌കരിക്കാൻ സ്ത്രീകൾക്ക് കഴിയില്ല എന്നു പറഞ്ഞപ്പോൾ നമ്മൾ അവിടെ നമ്മൾ പ്രശ്‌നമുണ്ടാക്കുകയല്ല ചെയ്തത്. മറിച്ച് മറ്റൊരു പള്ളി പണിതുകൊടുക്കുകയാണ്് ചെയ്തത്. ഈ സാധ്യതകളെല്ലാം ശബരിമലയിൽ ഉണ്ട്. അങ്ങനെ സ്വന്തം വിശ്വാസത്തിൽ അടിയുറച്ച് വിശ്വാസിക്കുന്നവർ അവിടെ മറ്റൊരു ക്ഷേത്രം നിർമ്മിച്ചു നൽകിയാൽ തീരാവുന്ന പ്രശ്‌നമേ ഇപ്പോ ശബരിമലയിൽ ഉള്ളു. ശ്രീനാരായണഗുരു ഈഴവ ശിവനെ പ്രതിഷ്ഠിച്ചാണ് പ്രതിഷേധിച്ചത്.

സ്ത്രീകളെ പ്രവേശിപ്പിക്കുകയെന്നത് ഇവിടെ സപ്പോർട്ട് ചെയ്യേണ്ട കാര്യമല്ല. എന്നാൽ ഇതിലേ അപകടം എന്താണെന്ന് വച്ചാൽ നാളെ മുസ്ലിം പള്ളിയിൽ കയറാൻ അനുവാദം വേണമെന്ന് പറഞ്ഞ് കുറെ സ്ത്രീകൾ ശ്രമിച്ചാൽ മുസ്ലീമിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്‌നമാണ്. നമ്മൾ അതിനെ തള്ളി കളയുകയാണ് ചെയ്യുന്നത്. നമ്മളെ ബാധിക്കാത്തിടത്തോളം കാലം ഇത് നമുക്കൊരു പ്രശ്‌നമല്ലെന്നും എംഎം അക്‌ബർ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP