Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങിയത് കാതലായ വിമർശനങ്ങൾ ഇല്ലാതെ; പികെ ശശിക്കെതിരെ ഒന്നും മിണ്ടാനാകാതെ പ്രതിനിധികൂടിയായ പരാതിക്കാരി; ആകെ ഉയർന്നത് ചിന്താ ജറോം സംഘടനയ്ക്ക് അപമാനമാണെന്നും ഷംസീറിന് അഹങ്കാരമാണെന്നുമുള്ള വിമർശനം മാത്രം; രണ്ടാം വിമോചന സമരം അനുവദിക്കില്ലെന്നും തെരുവിലിറങ്ങി ചെറുക്കുമെന്നും ഡിവൈഎഫ്ഐ

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങിയത് കാതലായ വിമർശനങ്ങൾ ഇല്ലാതെ; പികെ ശശിക്കെതിരെ ഒന്നും മിണ്ടാനാകാതെ പ്രതിനിധികൂടിയായ പരാതിക്കാരി; ആകെ ഉയർന്നത് ചിന്താ ജറോം സംഘടനയ്ക്ക് അപമാനമാണെന്നും ഷംസീറിന് അഹങ്കാരമാണെന്നുമുള്ള വിമർശനം മാത്രം; രണ്ടാം വിമോചന സമരം അനുവദിക്കില്ലെന്നും തെരുവിലിറങ്ങി ചെറുക്കുമെന്നും ഡിവൈഎഫ്ഐ

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: കത്തുന്ന വിമർശനങ്ങളുടെയും സ്വയം വിമർശനത്തിന്റെയും ശബ്ദങ്ങളാണ് ഡിവൈഎഫ്ഐ പോലുള്ള ഇടതുയുവജന സംഘടനകളെ എക്കാലവും വ്യത്യസ്തമാക്കിയിരുന്നത്. ഉൾപാർട്ടി ചർച്ചകളിൽ വിരുയുന്ന ഈ വിമർശന ശബ്ദങ്ങളാണ് സംഘടനയെ തിരുത്തി മുന്നോട്ട് നയിക്കുന്നതും. എന്നാൽ 14ാമത് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്കോഴിക്കോട് കൊടിയിറങ്ങിയത് കാതലായ വിമർശനങ്ങൾ ഇല്ലാതെയാണ്. ഈ സമ്മേളന കാലയളവിൽ സംഘടനയെ ബാധിച്ച ഏറ്റവും വലിയ പ്രശ്‌നമായിരുന്ന പികൈ ശശിക്കെതിരായ പീഡനാരോപണത്തെ കുറിച്ച് ഒരുവാക്ക് പോലും പറയാതെയാണ് സമ്മേളനത്തിന് അവസാനമായത്. സിപിഎമ്മിന്റെ അന്വേഷണ പരിധിയിലിരിക്കുന്ന കാര്യമായതിനാൽ അതിവിടെ ചർച്ച ചെയ്യേണ്ട എന്നതായിരുന്നു നേതൃത്വത്തിന്റെ നിലപാട്.

ഈ വിഷയത്തെ കുറിച്ചുള്ള ചോദ്യങ്ങൾ മാധ്യമങ്ങൾ ഉയർത്തിയപ്പോഴൊക്കെ അവരോട് തട്ടിക്കയറുന്ന സമീപനമാണ് നേതാക്കളിൽ നിന്നുണ്ടായിട്ടുള്ളതും. ഇത്തരത്തിൽ ഈ വിഷയം ചർച്ചയിൽ വരാതിരിക്കാൻ നേതൃത്വം അതീവ ജാഗ്രത പുലർത്തുകയായിരുന്നു. ഇതോടെ സമ്മേളനത്തിലെ പ്രതിനിധി കൂടിയായ പരാതിക്കാരി നസ്സഹായായി. പാലക്കാട് ജില്ലാ കമ്മറ്റിക്ക് ഈ വിഷയം ഉന്നയിക്കരുതെന്ന് നേരത്തെ തന്നെ കർശന നിർദ്ദേശവും നൽകിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് പികെ ശശിക്കെതിരെ നിലപാടെടുത്തിരുന്ന നിഥിൻ കണിച്ചേരിയെ സമ്മേളനത്തിൽ നിന്ന് മാറ്റി നിർത്തിയതും. പേര് പരമാർശിക്കാതെ വിഷയം പൊതുചർച്ചയിൽ അവതരിപ്പിക്കാൻ കണ്ണൂർ, തിരുവനന്തപുരം ജില്ലാ കമ്മറ്റികൾ ശ്രമിച്ചിരുന്നെങ്കിലും അതും നടപ്പിലായില്ല. ഈ സമ്മേളനത്തിൽ ചർച്ച ചെയ്യാൻ മാത്രം ഗൗരവമേറിയതല്ല പികെ ശശിക്കെതിരെയുള്ള ആരോപണം എന്നാണ് എം സ്വരാജ് എംഎൽഎ പറഞ്ഞത്.

സംഘടനാപ്രതിനിധകളടെ പ്രായം സംബന്ധിച്ച മാധ്യമ വാർത്തകൾ അസ്ഥാനത്താക്കുന്ന നിലയിലാണ് പുതിയ കമ്മറ്റി നലിവിൽ വന്നത്. നേരത്തെ എസ്എഫ്‌ഐയിൽ സ്വീകരിച്ച പ്രവർത്തകരുടെ പ്രായത്തിൽ ഇളവുവരുത്തുന്ന നിലപാട് ഡിവൈഎഫ്‌ഐ യിലുണ്ടാകുമെന്നായിരുന്ന  മാധ്യമ വാർത്തകൾ. ഇതോടെ പ്രധാനമായും എഎ റഹീമിന് സംഘടനയിൽ നിന്ന് പുറത്ത് പോകേണ്ടി വരുമെന്നും വാർത്തകളുണ്ടായിരുന്നു. അതെല്ലാം കേവലം മാധ്യമസൃഷ്ടികൾ മാത്രമായിരുന്നു എന്ന് സമ്മേളനം കഴിഞ്ഞപ്പോൾ വ്യക്തമായി. ചിന്ത ജെറോമിനെതിരെയും എഎൻ ഷംസീറിനെതിരെയും മാത്രമാണ് സമ്മേളനത്തിൽ വിമർശനങ്ങളുയർന്നത്. ചിന്തജെറോം സംഘടനക്ക് അപമാനമാണെന്നും ഷംസീറിന് അഹങ്കാരമാണെന്നുമായിരുന്നു വിമർശനം.

രണ്ടാം വിമോചന സമരം അനുവദിക്കില്ലെന്നും, അതിനെ തെരുവിലിറങ്ങി ചെറുക്കുമെന്നുമുള്ള നിലപാടാണ് ശബരിമല വിഷയത്തിൽ ഡിവൈഎഫ്‌ഐ സമ്മേളനം എടുത്തിട്ടുള്ളത്. കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ ബ്ലോക്ക് തലങ്ങളിൽ നടത്തുന്ന പിരപാടികൾ കേവലം രാഷ്ട്രീയ പ്രസംഗങ്ങൾ മാത്രമാകില്ലെന്നും യുവാക്കളെ അണിനിരത്തി രണ്ടാം വിമോചന സമരം അനുവദിക്കില്ലെന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പ്രതിരോധമായിരിക്കുമെന്ന സൂചനയാണ് പുതിയ സംസ്ഥാന സെക്രട്ടറി എഎ റഹീം പങ്കുവെച്ചിട്ടുള്ളത്. സംഘപരിവാർ വർഗ്ഗീയ അജണ്ടകളെ ചെറുക്കാനുള്ള വിപുലമായ പദ്ധതികൾക്കും സമ്മേളനം രൂപം നൽകി. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ രാജ്യത്തെ യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മയടക്കമുള്ള പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി പ്രചരണം നടത്താനും വർഗ്ഗീയതക്കും നവലിബറൽ നയങ്ങൾക്കുമെതിരെ യുവാക്കളെ അണിനിരത്താനും തീരുമാനമെടുത്താണ് സമ്മേളനം പിരിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP