Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യൻ സ്പ്രിന്റർ പർവീന്ദർ ചൗധരിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന; അന്വേഷണം ചൗധരിയുടെ വനിതാ സുഹൃത്തിലേക്കും

ഇന്ത്യൻ സ്പ്രിന്റർ പർവീന്ദർ ചൗധരിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന; അന്വേഷണം ചൗധരിയുടെ വനിതാ സുഹൃത്തിലേക്കും

ന്യൂഡൽഹി: സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്) അക്കാദമി ഹോസ്റ്റലിൽ ഇന്ത്യൻ സ്പ്രിന്റർ പർവീന്ദർ ചൗധരിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന. കേസ് അന്വേഷിക്കുന്ന ഡൽഹി പൊലീസാണ് ഇതു സംബന്ധിച്ച സൂചനകൾ നൽകിയത്. അതേസമയം കേസ് അന്വേഷണം ചൗധരിയുടെ വനിതാ സുഹൃത്തിലേക്കും നീളുമെന്നും പൊലീസ് അറിയിച്ചു. മരണത്തിൽ ചില അവ്യക്തതകളുള്ളതാണ് പൊലീസിനെ കുഴക്കിയിരിക്കുന്നത്.

ആത്മഹത്യ ചെയ്യുന്നതിനു മണിക്കൂറുകൾക്കു മുൻപ് പർവീന്ദർ ചൗധരി പണം ആവശ്യപ്പെട്ട് പിതാവിന് ഫോൺ ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ചൊവ്വാഴ്ച വൈകീട്ട് 5.30-ന് പരീശീലനത്തിനു ശേഷം ചൗധരി മുറിയിലേക്ക് മടങ്ങിയതായി പൊലീസ് പറയുന്നു. ആറു മണിയോടുകൂടിയാകാം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും പൊലീസ് അനുമാനിക്കുന്നു.

അതേസമയം ആറു മണിയോടുകൂടി ചൗധരിയെ കാണാനെത്തിയ സഹോദരിയാണ് വിവരം തങ്ങളെ അറിയിച്ചതെന്ന് സായ് അധികൃതർ പറയുന്നു. ഉടൻ തന്നെ മുറിയിലെത്തിയ സായ് അധികൃതർ തൂങ്ങി നിന്നിരുന്ന താരത്തെ നിലത്തിറക്കുകയും അടുത്തുള്ള സഫ്ദർജങ് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എങ്കിലും താരത്തെ രക്ഷിക്കാനായില്ല. എന്നാൽ പർവീണിനെ സന്ദർശിക്കാൻ ആ സമയത്ത് താൻ എത്തിയിരുന്നില്ലെന്ന് പർവീണിന്റെ സഹോദരി വ്യക്തമാക്കി.

താനാണ് പർവീന്ദർ ചൗധരിയുടെ ഡൽഹിലുള്ള ഏക സഹോദരിയെന്നും താൻ അന്നേ ദിവസം ചൗധരിയെ സന്ദർശിച്ചിട്ടില്ലെന്നും യുവതി അറിയിക്കുകയായിരുന്നു. ആ വാർത്ത വ്യാജമാണെന്നും യുവതി കൂട്ടിച്ചേർത്തു. പർവീന്ദറിന്റെ വനിത സുഹൃത്തുക്കളിൽ ആരെങ്കിലുമാവാം ആ സമയത്ത് എത്തിയതെന്നും സഹോദരി വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് ഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ സ്‌പോർട് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്) അക്കാദമി ഹോസ്റ്റലിൽ പതിനെട്ടുകാരനായ പർവീന്ദർ ചൗധരി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബുധനാഴ്ച രാവിലെ ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP