Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രത്യേക ദിവസം യുവതികൾക്ക് ദർശനം എന്ന സർക്കർ നിർദ്ദേശവും തള്ളി രാജകുടുംബവും തന്ത്രിയും; മുഖ്യമന്ത്രി ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു; ചില നിർദ്ദേശങ്ങളുമായി രാജകുടുംബവും; ചർച്ചകൾ ഇനിയും തുടരും; യുവതികൾ പ്രവേശിച്ചാൽ നടയടയ്ക്കുമോ എന്ന ചോദ്യത്തിന് തന്ത്രിയുടെ മറുപടി ചെറുചിരി; യുവതികൾ ദയവ് ചെയ്ത് ശബരിമലയിലേക്ക് വരരുതെന്നും മുൻനിലപാടിൽ മാറ്റമില്ലെന്നും തന്ത്രിയുടെ അപേക്ഷ

പ്രത്യേക ദിവസം യുവതികൾക്ക് ദർശനം എന്ന സർക്കർ നിർദ്ദേശവും തള്ളി രാജകുടുംബവും തന്ത്രിയും; മുഖ്യമന്ത്രി ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു; ചില നിർദ്ദേശങ്ങളുമായി രാജകുടുംബവും; ചർച്ചകൾ ഇനിയും തുടരും; യുവതികൾ പ്രവേശിച്ചാൽ നടയടയ്ക്കുമോ എന്ന ചോദ്യത്തിന് തന്ത്രിയുടെ മറുപടി ചെറുചിരി; യുവതികൾ ദയവ് ചെയ്ത് ശബരിമലയിലേക്ക് വരരുതെന്നും മുൻനിലപാടിൽ മാറ്റമില്ലെന്നും തന്ത്രിയുടെ അപേക്ഷ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയും തന്ത്രി കുടുംബവും രാജകുടുംബവും തമ്മിൽ നടത്തിയ ചർച്ചയും പരാജയപ്പെട്ടു.പ്രത്യേക ദിവസങ്ങളിൽ യുവതി പ്രവേശം എന്ന നിർദ്ദേശം സർക്കാർ മുന്നോട്ട് വെച്ചെങ്കിലും അത് രാജകുടുംബവും തന്ത്രി കുടുംബവും അംഗീകരിച്ചില്ല. ഇത് ആചാരത്തെക്കുറിച്ചുള്ള വിഷയമായതുകൊണ്ട് എല്ലാവരോടും ചർച്ച ചെയ്ത് മാത്രമെ തീരുമാനിക്കാൻ കഴിയുകയുള്ളുവെന്നും അവർ പറഞ്ഞു.

വളരെ നല്ല രീതിയിൽ ചർച്ച മുന്നോട്ട് പോയെന്നും തങ്ങളുടെ നിർദ്ദേശങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറിയെന്നും അതിന് ശേഷം വിഷയത്തിൽ മുഖ്യമന്ത്രിയും ചില നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ച്ചുവെന്ന് ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട പന്തളം രാജകുടുംബാംഗം ശശികുമാരവർമ്മ പറഞ്ഞു. സന്തോഷകരമായ ചർച്ചയായിരുന്നു എന്ന് ഇവർ പറയുന്നുണ്ടെങ്കിലും ചർച്ചയിൽ മുൻ നിലപാടുകളിൽ തന്നെയാണ് ഇരു കൂട്ടരും ഉറച്ച് നിന്നത്. ചർച്ച തൃപ്തികരമായിരുന്നുവെന്നും തങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും മുഖ്യമന്ത്രിയെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

മുമ്പത്തേത് പോലെ, സർക്കാരിനെതിരെ രൂക്ഷവിമർശനമൊന്നും മാധ്യമങ്ങൾക്ക് മുന്നിൽ ഉയർത്തിയില്ലെങ്കിലും സർക്കാരും തന്ത്രി, രാജകുടുംബാംഗങ്ങളും നിലപാടിൽ അയവ് വരുത്തിയില്ലെന്നാണ് സൂചന. ഇരുപക്ഷവും നിലപാടിലുറച്ച് നിന്നതോടെ ഈ സമവായചർച്ചയിലും കാര്യമായ മുന്നോട്ടുപോക്കുണ്ടായിട്ടില്ല. ''സർക്കാരിന് ഉറച്ച നിലപാടുണ്ടെങ്കിൽ ഞങ്ങൾക്കും ഉറച്ച നിലപാടുണ്ട്. സ്ത്രീപ്രവേശനത്തിന് അനുകൂലമല്ല. ആചാരപരമായി അത് അനുവദിക്കാനാകില്ല'', എന്ന് ശശികുമാരവർമ വ്യക്തമാക്കി.

ശബരിമലയിൽ നിലവിലെ ആചാരങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. സർക്കാരിന്റെ നിലപാടുകൾ മുഖ്യമന്ത്രിയും വ്യക്തമാക്കി. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട പരിമിതികളും മറ്റും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കുവാൻ ഇനിയും കൂടുതൽ ചർച്ചകൾ ആവശ്യമാണ്. തന്ത്രി കുടുംബാംഗങ്ങളുമായും രാജകുടുംബാംഗങ്ങളുമായും വിശദമായ ചർച്ച നടത്തിയതിന് ശേഷം മാത്രമേ തീരുമാനം പറയാനാകൂവെന്നും ശശികുമാര വർമ്മ പറഞ്ഞു

. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റമില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരും പ്രതികരിച്ചു. യുവതികൾ ദയവ് ചെയ്ത് ശബരിമലയിലേക്ക് വരരുതെന്നും തന്ത്രി അഭ്യർത്ഥിച്ചു. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർവകക്ഷിയോഗം അവസാനിച്ചതിന് പിന്നാലെയാണ് പന്തളം രാജകുടുംബാംഗവും തന്ത്രിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

ശബരിമലയിലെ യുവതി പ്രവേശം എന്നത് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച വിധിയാണെന്നും ഇതിൽ സർക്കാരിന് ഇടപെടുന്നതിൽ പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു എന്നാണ് വിവരം. എന്നാൽ ചർച്ചകൾ അവസാനിക്കുന്നില്ലെന്നും എല്ലാം നല്ല പോലെ നടക്കും എന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും ചർച്ചയ്ക്ക് ശേഷം പുറത്ത് വന്നവർ പറഞ്ഞു.

ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതിനോട് തന്ത്രികുടുബത്തിനോ പന്തളെ രാജകുടുംബത്തിനോ യോജിപ്പില്ല. എന്നാൽ ഇക്കാര്യങ്ങൾ ഇനിയും ചർച്ച ചെയ്യേണ്ടതുണ്ട് എന്നാണ് അഭിപ്രായപ്പെട്ടത്. മറ്റുള്ളവരുമായി കൂടി ആലോചിച്ച ശേഷം മാത്രമെ അന്തിമ തീരുമാനം കൈക്കൊള്ളുവെന്നും അവർ പ്രതികരിച്ചു. ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ നട അടയക്കുമൊ എന്ന ചോദ്യത്തിനോട് ചിരിയോടെയായിരുന്നു തന്ത്രി കണ്ഠരര് രാജീവര് പ്രതികരിച്ചത്. എല്ലാ നല്ലപോലെ വരും എന്നും ദയവ് ചെയ്ത് യുവതികൾ ശബരിമലയിലേക്ക് വരാൻ ശ്രമിക്കരുതെന്നും തന്ത്രി ആവശ്യപ്പെട്ടു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP