Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിലീപിന്റെ വീട്ടിൽ ഇന്ന് ആഘോഷ ദിവസം; എല്ലാ തിരക്കുകളും മാറ്റി വച്ച് രണ്ടാം മകളുടെ നൂലുകെട്ട് ചടങ്ങ് അവിസ്മരണീയമാക്കാൻ നടൻ; വിചാരണ നീട്ടിയതും ആശ്വാസം; നാളെ കോടതി അനുമതിയോടെ ബാങ്കോക്കിലേക്ക്; പ്രൊഫസർ ഡിങ്കന്റെ ഒരു ഫൈറ്റിനായി ഒരുക്കുന്നത് മൂന്ന് ഹെലികോപ്ടറുകൾ; പാട്ടും നൃത്തവുമായി പട്ടായയിൽ അടിച്ചു പൊളിക്കാൻ ദിലീപും സംഘവും

ദിലീപിന്റെ വീട്ടിൽ ഇന്ന് ആഘോഷ ദിവസം; എല്ലാ തിരക്കുകളും മാറ്റി വച്ച് രണ്ടാം മകളുടെ നൂലുകെട്ട് ചടങ്ങ് അവിസ്മരണീയമാക്കാൻ നടൻ; വിചാരണ നീട്ടിയതും ആശ്വാസം; നാളെ കോടതി അനുമതിയോടെ ബാങ്കോക്കിലേക്ക്; പ്രൊഫസർ ഡിങ്കന്റെ ഒരു ഫൈറ്റിനായി ഒരുക്കുന്നത് മൂന്ന് ഹെലികോപ്ടറുകൾ; പാട്ടും നൃത്തവുമായി പട്ടായയിൽ അടിച്ചു പൊളിക്കാൻ ദിലീപും സംഘവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഷൂട്ടിങ് തിരക്കുകൾക്ക് ഒരു ദിവസത്തേക്ക് അവധി കൊടുത്ത് ദിലീപ് ഇന്ന് വീണ്ടും കുടുംബത്തിൽ അച്ഛന്റെ റോളിൽ എത്തും. ദിലീപ്-കാവ്യ മാധവൻ ദമ്പതികളുടെ മകളുടെ നൂലുകെട്ട് ചടങ്ങാണ് ഇന്ന്. ഈ ആഘോഷത്തിന് ശേഷം പ്രൊഫസർ ഡിങ്കന്റെ സെറ്റിലേക്ക് ദിലീപ് യാത്ര തിരിക്കും.

യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിന്റെ തുടർനടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഡിസംബർ 18ലേക്കു കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇതും ദിലീപിന് താൽകാലിക ആശ്വാസമാണ്. ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സുനിൽകുമാർ (പൾസർ സുനി) അടക്കമുള്ള പ്രതികളുടെ റിമാൻഡും കോടതി നീട്ടി. ജയിൽമാറ്റം ആവശ്യപ്പെട്ടു പ്രതി മണികണ്ഠൻ സമർപ്പിച്ച ഹർജി കോടതി പിന്നീടു പരിഗണിക്കും. വിചാരണ നടപടികൾക്കിടയിൽ സിനിമാ ഷൂട്ടിങ്ങിനായി വിദേശയാത്രയ്ക്ക് അനുവാദം നേടിയ പ്രതി നടൻ ദിലീപ് ഇന്നലെ കോടതിയിൽ ഹാജരായില്ല.

ദിലീപ് കോടതിയുടെ അനുമതിയോടെ നാളെ ബാങ്കോക്കിലേയ്ക്കാണ് പോകുന്നത്. പുതിയ ചിത്രമായ പ്രൊഫസർ ഡിങ്കന്റെ ചിത്രീകരണത്തിനായാണ് താരം ബാങ്കോക്കിലേക്ക് പോകുന്നത്. ദിലീപിനൊപ്പം സംവിധായകൻ രാമചന്ദ്രബാബു, തിരക്കഥാകൃത്ത് റാഫി എന്നിവരുമുണ്ടാകും. വിദേശ യാത്രയ്ക്കുള്ള ദിലീപിന്റെ അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ചിരുന്നു. ഈ മാസം 15 മുതൽ ജനുവരി അഞ്ചു വരെ ബാങ്കോക്കിലേക്കു പോകാനാണ് അനുവാദം ചോദിച്ചത്. പ്രശസ്ത ഛായാഗ്രാഹകനായ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് റാഫിയാണ് തിരക്കഥ ഒരുക്കുന്നത്. നമിതാ പ്രമോദ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, സൃന്ദ എന്നിവരാണ് മറ്റുതാരങ്ങൾ. ദിലീപ് മൂന്നുവേഷത്തിൽ എത്തുന്നുവെന്നും റിപ്പോർട്ട് ഉണ്ട്.

ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങളാണ് ബാങ്കോക്കിൽ ചിത്രീകരിക്കുന്നതെന്നാണ് സൂചന. ജാപ്പനീസ്, തായ്‌ലണ്ട് സിനിമകളിലെ വിഖ്യാത സ്റ്റണ്ട് മാസ്റ്റർ കേച്ച കംബക്ഡിയാണ് സിനിമയുടെ ഫൈറ്റ് മാസ്റ്റർ. തായ്ലൻഡിൽ നിന്നുള്ള സാങ്കേതികപ്രവർത്തകരും ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. ചിത്രത്തിലെ ഒരു ഫൈറ്റ് രംഗത്തിനായി മൂന്നു ഹെലികോപ്റ്ററുകളാണ് വാടകയ്ക്കു എടുത്തിരിക്കുന്നത്. പട്ടായയിലും സിനിമയുടെ ചിത്രീകരണം ഉണ്ടാകും. നമിത പ്രമോദ് ഉൾപ്പെടുന്ന ഗാനരംഗങ്ങളാകും പട്ടായയിൽ ചിത്രീകരിക്കുക. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. രജനിശങ്കർ ചിത്രം 2.0യുടെ ത്രിഡി ക്യാമറാ ക്രൂ ആണ് ഡിങ്കനു പിന്നിലും പ്രവർത്തിക്കുന്നത്.

ബി ഉണ്ണികൃഷ്ണന്റെ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയുടെ സെറ്റിൽ നിന്നാണ് ഡിങ്കനിലേക്ക് ദിലീപ് പോകുന്നത്. ഉണ്ണിക്കൃഷ്ണൻ സിനിമയുടെ ബാക്കി ഭാഗങ്ങൾ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം നടക്കും. ഉണ്ണികൃഷ്ണന്റെ സിനിമാ ഷൂട്ടിംഗിനിടെയാണ് കാവ്യയുടെ പ്രസവം നടന്നത്. വിജയദശമി ദിനത്തിൽ കുടുംബത്തിൽ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ദിലീപ് ഫേസ്‌ബുക്കിൽ കുറിച്ചതോടെയാണ് കാവ്യ അമ്മയായ വിവരം പുറത്തറിഞ്ഞത്. അടുത്തിടെ കാവ്യയുടെ അച്ഛനാണ് മകൾ എട്ട് മാസം ഗർഭിണിയാണെന്ന വിവരം പുറത്ത് വിട്ടത്.

കാവ്യയുടെ പിറന്നാൾ ദിനത്തിൽ ബേബി ഷവർ പാർട്ടിയുടെ ചിത്രങ്ങൾ പുറത്തുവരികയും ചെയ്തിരുന്നു. 2016ലായിരുന്നു ദിലീപ്കാവ്യ മാധവൻ വിവാഹം. മഞ്ജു വാര്യരുമായി വിവാഹ മോചനം നേടിയ ശേഷമാണ് ദിലീപ് കാവ്യയെ കല്ല്യാണം ചെയ്തത്. മകൾ മീനാക്ഷിയുടെ സമ്മതത്തോടെയായിരുന്നു വിവാഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP