Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോർച്ചുഗലിൽ നിന്ന് പറന്നിറങ്ങിയ ലാൽ; ശിവാജിയേയും എംജിആറിനേയും കമൽഹാസനേയും അനുകരിച്ച് ജയറാം; വിശ്വരൂപത്തിലെ സ്ലോമോഷൻ ആക്ഷൻ സ്റ്റണ്ട് രംഗത്തിന് കിട്ടിയത് നിർത്താത്ത കൈയടി; അവതാരകരായി തിളങ്ങി സുഹാസിനിയും ലിസിയും; കേക്ക് മുറിച്ചും ഫോട്ടോ എടുത്തും അടിച്ചു പൊളിച്ച് എൺപതുകളിലെ സുവർണ്ണതാരങ്ങൾ; ചെന്നൈയിലെ ആഘോഷം ഇങ്ങനെ

പോർച്ചുഗലിൽ നിന്ന് പറന്നിറങ്ങിയ ലാൽ; ശിവാജിയേയും എംജിആറിനേയും കമൽഹാസനേയും അനുകരിച്ച് ജയറാം; വിശ്വരൂപത്തിലെ സ്ലോമോഷൻ ആക്ഷൻ സ്റ്റണ്ട് രംഗത്തിന് കിട്ടിയത് നിർത്താത്ത കൈയടി; അവതാരകരായി തിളങ്ങി സുഹാസിനിയും ലിസിയും; കേക്ക് മുറിച്ചും ഫോട്ടോ എടുത്തും അടിച്ചു പൊളിച്ച് എൺപതുകളിലെ സുവർണ്ണതാരങ്ങൾ; ചെന്നൈയിലെ ആഘോഷം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഇത്തവണയും പതിവ് തെറ്റിക്കാത് എൺപതിലെ സുവർണ്ണതാരങ്ങൾ ഒത്തുകൂടി. കമൽഹാസനും രജനീകാന്തും നാഗാർജുനയും ചിരഞ്ജീവിയും ഷൂട്ടിങ് തിരക്കുകൾ കാരണം വിട്ടുനിന്നപ്പോൾ താരമായത് മോഹൻലാലും. നവംബർ പത്തിനു ചെന്നൈയിൽ വച്ചായിരുന്നു ഒൻപതാമത്തെ കൂടിച്ചേരൽ. രാജ്കുമാർ സേതുപതി, പൂർണിമ ഭാഗ്യരാജ്, ഖുശ്‌ബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. ഭാര്യ സുചിത്രക്കൊപ്പമുള്ള പോർച്ചുഗല്ലിലെ അവധി ആഘോഷത്തിനു ശേഷം മോഹൻലാൽ നേരിട്ട് എത്തിയത് റിയൂണിയനിൽ പങ്കെടുക്കാൻ ആയിരുന്നു. ജയറാമായിരുന്നു പരിപാടിയിലെ അടിപൊളി താരം.

ഇത്തവണ ഡെനിം വസ്ത്രവും ഡൈമണ്ട്‌സുമായിരുന്നു തീം. ടി നഗർ ചെന്നൈയിലെ സ്വകാര്യ റിസോർട്ടിൽ ആയിരുന്നു കൂടി ചേരൽ. സുഹാസിനിയും ലിസിയുമായിരുന്നു പരിപാടിയുടെ അവതാരകർ. ഡെനിം ജീൻസും കുർത്തയും സാരിയും ഒരുക്കിയത് കൂട്ടത്തിലെ നായികമാർ തന്നെ. അവർ തന്നെയായിരുന്നു ഡിസൈനിങും. പങ്കെടുത്ത 12 നായകന്മാരും വെള്ള ഷർട്ടും ജീൻസും അണിഞ്ഞാണ് എത്തിയത്. മോഹൻലാലിന്റെ ഷർട്ടിന്റെ പുറകിലും മുമ്പിലും എൺപത് എന്ന അക്കം എഴുതിയിട്ടുണ്ടായിരുന്നു. എൺപതുകളിലെ നടീനടന്മാരുടെ കൂട്ടായ്മ അങ്ങനെ ഇത്തവണയും അടിപൊളിയായി.

നടി പൂനം ദില്ലൺ റിയൂണിയൻ അംഗങ്ങൾക്കായി പ്രത്യേകം ഡിസൈൻ ചെയ്ത ഫോൺ കവറുകൾ സമ്മാനമായി നൽകി. അംഗങ്ങളുടെ ഫോട്ടോയും പേരും പതിപ്പിച്ച കവർ ഓരോരുത്തർക്കും നൽകി. 32 അംഗങ്ങളിൽ എട്ടുപേർ മാത്രമാണ് ഷൂട്ടിങ് തിരക്കുകളാൽ വരാതിരുന്നത്. ഹിന്ദിയിൽ നിന്നും ജാക്കി ഷ്‌റോഫ് ആണ് എത്തിയത്. മോഹൻലാൽ, ജയറാം, റഹ്മാൻ, ശരത്, അർജുൻ, ജാക്കി ഷ്?റോഫ്, ഭാഗ്യരാജ്, സത്യരാജ്, ലിസി, നാദിയ മൊയ്തു, പൂർണിമ, മേനക സുരേഷ്, അംബിക, ഖുശ്‌ബു, ശോഭന തുടങ്ങിയവരാണ് ഇത്തവണത്തെ സംഗമത്തിനെത്തിയത്. ആദ്യമെത്തിയത് നദിയാ മൊയ്തുവാണ്.

പരിപാടിയുടെ ഇടയിൽ അംഗങ്ങൾക്കായി പ്രത്യേക മത്സരവും വിജയികൾക്ക് സമ്മാനദാനവും നടത്തി. വിജയ് ദേവരക്കൊണ്ടയുടെ ഹിറ്റ് ചിത്രം ഗീതാഗോവിന്ദത്തിന്റെ ഇങ്കെം ഇങ്കെം എന്ന ഗാനമാണ് നടിമാർ നൃത്തത്തിനായി തിരഞ്ഞെടുത്തത്. നടന്മാരായ നരേഷും സത്യരാജും ജയറാമും ശിവാജി ഗണേശൻ, എം.ജി.ആർ. കമൽഹാസൻ എന്നിവരെ അനുകരിച്ചു. വിശ്വരൂപത്തിലെ കമൽഹാസന്റെ സ്ലോമോഷൻ ആക്ഷൻ സ്റ്റണ്ട് രംഗം പുനരവതരിപ്പിച്ച് ജയറാം കയ്യടി നേടി. അതിനുശേഷം കേക്ക് കട്ടിങും ഒരുമിച്ച് ഫോട്ടോസെഷനും ഉണ്ടായിരുന്നു.

റിയൂണിയൻ ക്ലബിൽ ഇപ്പോൾ 32 അംഗങ്ങളാണുള്ളത്. മോഹൻലാൽ, രജനീകാന്ത്, കമൽഹാസൻ, നാഗാർജുന, കാർത്തിക്, ഖുശ്‌ബു, രേവതി, രാധിക, സുമലത, വെങ്കിടേഷ്, ശരത്കുമാർ, അർജുൻ, അംബരീഷ് , മോഹൻ, സുരേഷ്, സുമൻ, നരേഷ്, ഭാനുചന്ദർ, പ്രതാപ് പോത്തൻ, മുകേഷ്, ശങ്കർ, അംബിക, പൂർണിമ ഭാഗ്യരാജ്, ശോഭന, രാധ, നദിയ, രമ്യാകൃഷ്ണൻ തുടങ്ങിയ വലിയതാരനിര തന്നെയുണ്ട്.

2009ലാണ് ഇവർ ആദ്യമായി റിയൂണിയൻ സംഘടിപ്പിക്കുന്നത്. ലിസിയും സുഹാസിനി മണിരത്‌നവുമാണ് ഇതിന്റെ ചുക്കാൻ പിടിച്ചത്. കഴിഞ്ഞ വർഷം ചൈനയിൽ ആയിരുന്നു ഒത്തുചേരൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP