Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാറിടിച്ച് മരിച്ച അമ്മക്കുരങ്ങിന്റെ ശരീരത്തിൽ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന കുട്ടിക്കുരങ്ങ്! ശരീരം മുഴുവൻ ചോരപറ്റിയിട്ടും അമ്മയ്ക്കുവേണ്ടി തുടരുന്ന നിലവിളി; ഇതുകണ്ട് കണ്ണുനിറയാത്ത ആരെങ്കിലുമുണ്ടാവുമോ?

കാറിടിച്ച് മരിച്ച അമ്മക്കുരങ്ങിന്റെ ശരീരത്തിൽ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന കുട്ടിക്കുരങ്ങ്! ശരീരം മുഴുവൻ ചോരപറ്റിയിട്ടും അമ്മയ്ക്കുവേണ്ടി തുടരുന്ന നിലവിളി; ഇതുകണ്ട് കണ്ണുനിറയാത്ത ആരെങ്കിലുമുണ്ടാവുമോ?

മ്മയെന്ന വികാരം മനുഷ്യർക്കുമാത്രമല്ല, ഏതൊരു ജീവിക്കുമുണ്ടെന്ന് തെളിയിക്കുകയാണ് ഈ ദൃശ്യം. കാറിടിച്ച് മരിച്ച അമ്മക്കുരങ്ങിന്റെ ശരീരത്തിൽ കെട്ടിപ്പിടിച്ച് കരയുകയാണ് ഈ കുട്ടിക്കുരങ്ങ്. ഉത്തർപ്രദേശിലെ ബറേലിക്കും ബുഡോണിനുമിടയിലാണ് സംഭവം. കണ്ടുനിന്നവരുടെയും ഈ ചിത്രങ്ങളും ദൃശ്യവും കണ്ടവരുടെയും കരളലിയിക്കുന്നതായി കു്ട്ടിക്കുരങ്ങിന്റെ വിലാപം.

അമ്മക്കുരുങ്ങ് റോഡരികിൽ മരിച്ചുവീണതോടെ കുഞ്ഞ് ശവശരീരത്തിൽ കയറിയിരുന്ന് അമ്മയെ ഉണർത്താൻ ശ്രമിക്കുകായയിരുന്നു. ഉച്ചത്തിൽ കരഞ്ഞുകൊണ്ടായിരുന്നു അത്. ദേഹം മുഴുവന് ചോരപുരണ്ടിട്ടും കുഞ്ഞ് പിന്മാറിയില്ല. സംഭവസ്ഥലത്തുനിന്ന് കുഞ്ഞിനെ ഓടക്കാൻ ചിലർ ശ്രമിച്ചെങ്കിലും അത് തയ്യാറായില്ല. ഒടുവിൽ വഴിപോക്കരിലൊരാൾ അമ്മക്കുരങ്ങിന്റെ ശരീരം റോഡിൽനിന്ന് മാറ്റിയിടുകയായിരുന്നു.

പീന്നീട് ഗ്രാമവാസികളെത്തി കുരങ്ങിന്റെ ശവശരീരം കുഴിച്ചുമൂടി. കുരങ്ങുകളെ വളരെ ബഹുമാനത്തോടെ കാണുന്ന ഗ്രാമവാസികളാണ് ഇവിടെയുള്ളത്. മതാചാരപ്രകാരമുള്ള ചടങ്ങുകളോടെയാണ് കുരങ്ങിനെ സംസ്‌കരിച്ചത്. കുട്ടിക്കുരങ്ങിനെ ഉത്തർപ്രദേശ് വനംവകുപ്പ് അധികൃതർ ഏറ്റെടുത്ത് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP