Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അധികാരം ഒഴിയുംമുമ്പ് ഓഡിറ്റിങ്ങിന് വിധേയമല്ലാത്ത പ്രതിരോധ ബജറ്റിന്റെ ബലത്തിൽ പരമാവധി ആയുധങ്ങൾ വാങ്ങിക്കൂട്ടാൻ ഉറച്ച് മോദി; വിവാദമായ റഫാൽ ഇടപാടിനും ശതകോടികളുടെ റഷ്യൻ ഇടപാടിനും പിന്നാലെ 13,500 കോടിയുടെ ഹെലിക്കോപ്ടറുകൾ ഓർഡർ നൽകുന്നതിന് അനുമതി; ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കച്ചവടങ്ങൾ തുടരുന്നു

അധികാരം ഒഴിയുംമുമ്പ് ഓഡിറ്റിങ്ങിന് വിധേയമല്ലാത്ത പ്രതിരോധ ബജറ്റിന്റെ ബലത്തിൽ പരമാവധി ആയുധങ്ങൾ വാങ്ങിക്കൂട്ടാൻ ഉറച്ച് മോദി; വിവാദമായ റഫാൽ ഇടപാടിനും ശതകോടികളുടെ റഷ്യൻ ഇടപാടിനും പിന്നാലെ 13,500 കോടിയുടെ ഹെലിക്കോപ്ടറുകൾ ഓർഡർ നൽകുന്നതിന് അനുമതി; ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കച്ചവടങ്ങൾ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റഷ്യയിൽനിന്ന് എസ്-400 മിസൈൽ പ്രതിരോധസംവിധാനം വാങ്ങിയതിന് പിന്നാലെ, അമേരിക്കയിൽനിന്ന് 13,500 കോടി രൂപയുടെ ഹെലിക്കോപ്ടർ ഇടപാടിനും ഇന്ത്യ ഒരുങ്ങുന്നു. റഷ്യൻ മിസൈൽ സംവിധാനം വാങ്ങിയതിന് ഇന്ത്യക്കെതിരേ അമേരിക്ക ഉപരോധമടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, അമേരിക്ക ഇന്ത്യക്ക് അക്കാര്യത്തിൽ ഇളവ് അനുവദിക്കുകയായിരുന്നു. ിതിനുള്ള പ്രത്യുപകാരമായും ഹെലിക്കോപ്ടർ ഇടപാട് വിലയിരുത്തപ്പെടുന്നുണ്ട്.

നാവിക സേനയ്ക്ക് ഉപയോഗിക്കാൻ കഴിയുന്ന 24 നേവൽ എം.എച്ച്്-60 റോമിയോ ഹെലിക്കോപ്ടറുകളാണ് അമേരിക്കയിൽനിന്ന് ഇന്ത്യ വാങ്ങാനുദ്ദേശിക്കുന്നത്. ഇതിനായി കേന്ദ്രസർക്കാർ അമേരിക്കയ്ക്ക് താത്പര്യപത്രം സമർപ്പിച്ചത്. ടോർപിഡോകളും മിസൈലുകളും വഹിക്കാൻ കഴിയുന്ന ഈ ഹെലിക്കോപ്ടറുകൾ യുദ്ധമുഖത്ത് പലരീതിയിൽ ഉപയോഗിക്കാനാവുമെന്ന് പ്രതിരോധ കേന്ദ്രങ്ങൾ വ്യക്തമാക്കി.

സൈന്യത്തെ പരമാവധി സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ കരാറുകളിലാണ് നരേന്ദ്ര മോദി സർക്കാർ ഒപ്പിട്ടിരിക്കുന്നത്. വിവാദമായ റഫാൽ ഉടമ്പടിയടക്കം ഒട്ടേറെ കരാറുകൾ ഇതിനകം ഒപ്പുവെച്ചുകഴിഞ്ഞു. വൻനഗരങ്ങളെ മിസൈൽ ആക്രമണത്തിൽനിന്ന് രക്ഷിക്കാനുള്ള റഷ്യൻ എസ്-400 മിസൈൽ പ്രതിരോധകവചവും അത്തരത്തിലൊന്നാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് പരമാവധി പ്രതിരോധ കരാറുകളിലേർപ്പെടാനാണ് കേന്ദ്ര നീക്കം.

നാവികസേനയ്ക്ക് മുതൽക്കൂട്ടാവുന്ന റോമിയോ ഹെലിക്കോപ്ടറുകൾ 2020-2024 കാലത്ത് വിതരണം ചെയ്യുന്ന രീതിയിലാണ് ഇരുസർക്കാരുകളും കരാറിേേലർപ്പെടുക. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സുസജ്ജമായ ചൈനീസ് നാവിക സേന നിലയുറപ്പിക്കുന്നത് ഇന്ത്യയെ സമ്മർദത്തിലാഴ്‌ത്തിയിരുന്നു. ഇന്ത്യൻ നാവികസേനയെ കൂടുതൽ കരുത്തരാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പോർമുഖത്ത് അമേരിക്ക വ്യാപകമായി ഉപയോഗിക്കുന്ന റോമിയോ ഹെലിക്കോപ്ടറുകൾ സ്വന്തമാക്കാൻ ഇന്ത്യ തീരുമാനിച്ചത്.

അമേരിക്കയുടെ ഫോറിൻ മിലിട്ടറി സെയ്ൽസ് പ്രോഗ്രാമിന്റെ ഭാഗമായി സികോർസ്‌കി-ലോക്ക്ഹീഡ് മാർട്ടിനാണ് റോമിയോ ഹെലിക്കോപ്ടറുകൾ നിർമ്മിക്കുന്നത്. ഇതുസംബന്ധിച്ച കരാർ ഒരുവർഷത്തിനുള്ളിൽ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. 2007-നുശേഷം ഇന്ത്യ അമേരിക്കയുമായി 700 കോടി ഡോളറിലേറെ മൂല്യമുള്ള പ്രതിരോധ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. റഷ്യയുമായുള്ള പ്രതിരോധ കരാറുകളെക്കാൾ കൂടുതലാണ് ഇപ്പോൾ ഇന്ത്യയും അേേമരിക്കയും തമ്മിലുള്ള കരാറുകൾ.

ആഗോള ടെൻഡർ വിളിക്കാതെ ഫോറിൻ മിലിട്ടറി സെയ്ൽസ് പദ്ധതിയിലൂടെ ഹെലിക്കോപ്ടറുകൾ വാങ്ങാനാണ് കേന്ദ്രത്തിന്റെ നീക്കം. ടെൻഡർ നടപടികൾ വർഷങ്ങൾ നീണ്ടുപോകുമ്പോൾ ഫോറിൻ മിലിട്ടറി സെയ്ൽസ് പദ്ധതി അതിവേഗത്തിൽ പൂർത്തിയാകും. ടെൻഡറുകളെക്കാൾ സുതാര്യമാണ് നടപടിയെന്നതിനാൽ അഴിമതി ആരോപണം ഉയരാനുള്ള സാധ്യതയും വിരളമാണ്. ഇതിനകം സി-17 ഗ്ലോബ്മാസ്റ്റർ-3 എയർലിഫ്റ്ററുകൾ, സൂപ്പർ ഹെർക്കുലീസ് വിമാനങ്ങൾ തുടങ്ങിയവ ഈ രീതിയിൽ വാങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP