Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംഗീതത്തിലെ ജാതീയതയെ ചോദ്യം ചെയ്ത സംഗീതജ്ഞൻ; തമിഴ്‌നാട്ടിലെ നാടൻ പാട്ടുകാർക്കൊപ്പവും കർണാടകയിലെ മൂന്നാംലിംഗക്കാരായ നാടോടി ഗായകർക്കൊപ്പവും വേദി പങ്കിട്ട ജനകീയ കലാകാരൻ; ദേശവിരുദ്ധനെന്നു സംഘപരിവാർ മുദ്രകുത്തുമ്പോഴും നിലപാട് മാറ്റാതെ ടി എം കൃഷ്ണ; ഗായകന് എല്ലാ പിന്തുണയും നൽകി എഎപി സർക്കാരും രംഗത്ത്; സംഗീതഞ്ജൻ ടി എം കൃഷണയെ വേട്ടയാടനുള്ള സംഘപരിവാർ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം

സംഗീതത്തിലെ ജാതീയതയെ ചോദ്യം ചെയ്ത സംഗീതജ്ഞൻ; തമിഴ്‌നാട്ടിലെ നാടൻ പാട്ടുകാർക്കൊപ്പവും കർണാടകയിലെ മൂന്നാംലിംഗക്കാരായ നാടോടി ഗായകർക്കൊപ്പവും വേദി പങ്കിട്ട ജനകീയ കലാകാരൻ; ദേശവിരുദ്ധനെന്നു സംഘപരിവാർ മുദ്രകുത്തുമ്പോഴും നിലപാട് മാറ്റാതെ ടി എം കൃഷ്ണ; ഗായകന് എല്ലാ പിന്തുണയും നൽകി എഎപി സർക്കാരും രംഗത്ത്; സംഗീതഞ്ജൻ ടി എം കൃഷണയെ വേട്ടയാടനുള്ള സംഘപരിവാർ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ടി.എം കൃഷ്ണയെ വീണ്ടും വേട്ടയാടി സംഘപരിവാർ. ഡൽഹി ചാണക്യപുരി നെഹ്റു പാർക്കിൽ പ്രമുഖ കർണാടിക് സംഗീതജ്ഞൻ ടി എം കൃഷ്ണ നടത്താനിരുന്ന സംഗീത പരിപാടിയിൽ നിന്ന് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ പിന്മാറിയതാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ബിജെപിയുടെ സമ്മർദമാണ് ഇതിനുപിന്നിലെന്നാണ് ആരോപണം. സംഗീതത്തിലെ ജാതീയതയെ ചോദ്യം ചെയ്തുകൊണ്ട് വിപ്ലവകരമായ മനോഭാവം സൃഷ്ടിച്ച ടി എം കൃഷ്ണയ്ക്ക് പിന്തുണയുമായി ആം ആദ്മി പാർട്ടി സർക്കാർ പിന്നാലെ രംഗത്തെത്തി. നെഹ്റു പാർക്കിലെ പരിപാടി എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ മാറ്റിവച്ചുവെങ്കിലും ടി എം കൃഷ്ണയ്ക്ക് തലസ്ഥാനത്ത് പരിപാടി നടത്താൻ എന്തു സൗകര്യവും ഒരുക്കിക്കൊടുക്കാൻ തയാറാണെന്ന് സംഗീതജ്ഞന്റെ ഓഫീസുമായി ബന്ധപ്പെട്ട് എഎപി സർക്കാർ അറിയിച്ചിട്ടുണ്ട്.

17,18 തിയതികളിലായിരുന്നു ടി എം കൃഷ്ണയുടെ പരിപാടി ചാണക്യപുരി നെഹ്റു പാർക്കിൽ നടത്താനിരുന്നത്. ടി എം കൃഷ്ണ ദേശവിരുദ്ധനാണെന്നും അർബൻ നക്സലാണെന്നുമുള്ള ട്രോളുകൾ വ്യാപകമായതോടെയാണ് പരിപാടി മാറ്റിവയ്ക്കാൻ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചത്. കേന്ദ്രമന്ത്രിമാരെയടക്കം ടാഗ് ചെയ്ത് ആയിരുന്നു കൃഷ്ണയെ ദേശവിരുദ്ധനെന്ന് മുദ്രകുത്തിയുള്ള ട്രോൾ പ്രചാരണങ്ങൾ.

സംഘപരിവാർ ഭീഷണിക്ക് വഴങ്ങില്ലെന്ന് ടി എം കൃഷ്ണ പ്രതികരിച്ചിട്ടുണ്ട്. ഡൽഹിയിൽ എവിടെ പാടാനും താൻ തയാറാണെന്നും കൃഷ്ണ പറഞ്ഞു. എല്ലാ മാസവും ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ കർണാടക സംഗീതത്തിൽ തീർക്കുമെന്നും അദ്ദേഹം പ്രതികരണത്തിൽ വെളിപ്പെടുത്തി. മതേതര നിലപാടുകളാൽ സംഘപരിവാറിന്റെ കണ്ണിലെ കരടായി മാറിയ കൃഷ്ണ കഴിഞ്ഞ ഓഗസ്റ്റിൽ കർണാടക സംഗീതത്തിൽ മുസ്ലിം- ക്രിസ്ത്യൻ പാട്ടുകൾ പാടിയിരുന്നു.

സംഗീതത്തിന് മതേതര മുഖം നൽകാനുള്ള കൃഷ്ണയുടെ ശ്രമങ്ങളാണ് സംഘ്പരിവാറിനെ പ്രകോപിപ്പിച്ചത്.സംഗീതത്തിലെ ജാതി മേധാവിത്വത്തെ ചോദ്യം ചെയ്ത സംഗീതജ്ഞനാണ് ടി എം കൃഷ്ണ. സംഗീതത്തിലെ ജാതീയതയ്ക്കെതിരേയാണ് കൃഷ്ണ എന്നും ശബ്ദമുയർത്തിയിട്ടുള്ളത്. കർണാടിക് സംഗീതത്തിലെ പരമ്പരാഗത രീതികളെ ഉഴുതു മറിച്ചുകൊണ്ട് പരീക്ഷണങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് തൊടൂർ മാഡബുസി കൃഷ്ണ എന്ന ടി എം കൃഷ്ണ. കർണാടക സംഗീതത്തിലെ യുവതലമുറയിലെ വായ്‌പ്പാട്ടുകാരിലൊരാൾ കൂടിയാണ് നാല്പത്തി രണ്ടുകാരനായ ഈ ചെന്നൈ സ്വദേശി.

വരേണ്യസംഗീതത്തെ ചോദ്യം ചെയ്തപ്പോഴെല്ലാം തമിഴ്‌നാട്ടിലെ നാടൻ പാട്ടുകാരേയും തിരുക്കൂത്ത് പാട്ടുകാരേയും കുറിച്ച് പഠനം നടത്തുകയും അവർക്കൊപ്പം പരിപാടികൾ നടത്തുകയും ചെയ്തു. കൂടാതെ മരണസമയത്ത് പോടാൻ പോകുന്ന സാധാരണക്കാരും താഴ്ന്ന ജാതിക്കാരുമായ ദേശി ഗായകരെ കുറിച്ച് പഠിക്കുകയും അവർക്കൊപ്പം പാടുകയും ചെയ്തു. കർണാടകയിലെ മൂന്നാംലിംഗക്കാരായ നാടോടി ഗായകർക്കൊപ്പം വേദി പങ്കിട്ട ഏക കർണാടക സംഗീതജ്ഞനും ടി എം കൃഷ്ണയാണ്.

ഹിന്ദി ഭജനകളും മുസ്ലിം ഭക്തി ഗാനങ്ങളും കച്ചേരിയിൽ ആലപിക്കുന്ന ടി.എം കൃഷ്ണയുടെ ലക്ഷ്യം സംഗീതത്തെ ജാതിയിൽ നിന്നും മതത്തിൽ നിന്നും മുക്തമാക്കി എല്ലാ ജനങ്ങൾക്കും പ്രാപ്യമാക്കലാണ്. സംഗീതത്തെ പരിഷ്‌കരിക്കുന്നതിൽ മാത്രമായി ഒതുങ്ങാതെ തീവ്ര ദേശീയവാദത്തിനെതിരായും, പരിസ്ഥിതി നശീകരണത്തിനെതിരായും, അഭിപ്രായ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണ് ഇടുന്നതിനെതിരെയും ടി.എം കൃഷ്ണ പാടുകയും എഴുതുകയും പറയുകയും ചെയ്തു. സംഗീതാസ്വാദകരുടെയിടയിൽ മാത്രം അറിയപ്പെട്ടിരുന്ന ടി.എം. കൃഷ്ണ പൊതുവിഷയങ്ങൾ സംബന്ധിച്ച് ലേഖനങ്ങളെഴുതാനും സംഗീതത്തിലെ ജാതീയതയെക്കുറിച്ച് പുറംലോകത്തോട് സംസാരിക്കാനും തുടങ്ങിയതോടെയാണ് കൂടുതൽ ജനകീയനായത്.

ബ്രാഹ്മണർക്കു വേണ്ടി ബ്രാഹ്മണരുടെ സംഗീതം എന്ന സത്വത്തെ വിമർശിച്ച കൃഷ്ണ, കർണാടക സംഗീതത്തിന്റെ ശ്രീകോവിലെന്ന രീതിയിൽ സംഗീതജ്ഞർ ബഹുമാനിച്ചാദരിക്കുന്ന ചെന്നൈ മ്യൂസിക് അക്കാദമിയിൽ ഇനി മുതൽ താൻ പാടില്ല എന്ന് കഴിഞ്ഞ മാർഗഴി സംഗീതോത്സവ സമയത്തെ കൃഷ്ണയുടെ പ്രഖ്യാപനം എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. കീളാഴരെ പാടിക്കില്ലെന്ന ഫെസ്റ്റിവലിന്റെ തീരുമാനമാണ് കൃഷ്ണയെ ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. ഒരു സ്വതന്ത്ര എഴുത്തുകാരൻ, വാഗ്മി, ആക്ടിവിസ്റ്റ്, കലാകാരൻ എന്നീ നിലകളിൽ പ്രശസ്തി നേടിയിട്ടുള്ള കൃഷ്ണ മാഗ്സസെ അവാർഡ് ജേതാവ് കൂടിയാണ്.

ആലാപനത്തിൽ അചിന്തനീയമായ പരീക്ഷണങ്ങൾ നടത്തുന്ന കൃഷ്ണയുടെ 'എ സതേൺ മ്യൂസിക് ദ കർണാട്ടിക് സ്റ്റോറി' എന്ന പുസ്തകവും ഏറെ ചർച്ച യെയ്യപ്പെട്ട ഒന്നാണ്. കർണാടക സംഗീതം ഹിന്ദു സംഗീതമാണെന്നുള്ള സങ്കലപ്ത്തെ അദ്ദേഹം മാറ്റി മറിച്ചു. ക്ളാസിക്കൽ എന്നത് സൗന്ദര്യശാസ്ത്ര നിർമ്മിതിയല്ല, മറിച്ച് സാമൂഹിക രാഷ്ട്രീയ നിർമ്മിതിയാണെന്നും അദ്ദഹം വാദിച്ചു. ബ്രാഹ്മണ കുടുംബത്തിൽ സംഗീതപാരമ്പര്യമുള്ള മാതാപിതാക്കൾക്ക് ജനിച്ച കൃഷ്ണ ആന്ധ്രയിലെ ജിദ്ദു കൃഷ്ണമൂർത്തിയുടെ ഋഷിവാലി സ്‌കൂളിൽ പഠിച്ച കാലത്താണ് വിഖ്യാത സംഗീതജ്ഞനായ ശെമ്മങ്കുടി ശ്രീനിവാസയ്യർ പഠിപ്പിക്കാനായി ക്ഷണിക്കുന്നത്. കൃഷ്ണ അവതരിപ്പിച്ച കച്ചേരി കേട്ടിട്ടാണ് ശെമ്മങ്കുടി കൃഷ്ണയെ ക്ഷണിച്ചത്. ശെമ്മങ്കുടിയുടെ ശിഷ്യൻ എന്ന നിലയിലാണ് കൃഷ്ണ സംഗീതരംഗത്ത് വളരെ ചെറുപ്പത്തിൽ ന്നെ പ്രശസ്തനായത്. സംഗീത ഇതിഹാസമായ എം.എസ്. സുബ്ബലക്ഷ്മിയുടെയും ശിഷ്യനായിരുന്നു.

കർണാടിക് സംഗീതത്തിന്റെ വാർപ്പു മാതൃകളെയും പഴഞ്ചൻ രീതികളേയും പൊളിച്ചെഴുതിക്കൊണ്ടിരിക്കുന്ന സംഗീതജ്ഞനാണ് ടി.എം. കൃഷ്ണ. ചെരുപ്പ് ധരിച്ച്, കസേരയിൽ ഇരുന്നു കൊണ്ട് കച്ചേരി നടത്തുന്ന, ആലാപന ശൈലിയിൽ അചിന്തനീയമായ പരീക്ഷണങ്ങൾ നടത്തുന്ന, ഹിന്ദി ഭജനകളും മുസ്ലിം ഭക്തി ഭാനങ്ങളും കച്ചേരിയിൽ ആലപിക്കുന്ന ടി.എം കൃഷ്ണയുടെ ലക്ഷ്യം സംഗീതത്തെ ജാതിയിൽ നിന്നും മതത്തിൽ നിന്നും മുക്തമാക്കി എല്ലാ ജനങ്ങൾക്കും പ്രാപ്യമാക്കലാണ്. കൃഷ്ണയുടെ വിപ്ലവകരമായ നിലപാടുകൾക്കെതിരെ സംഘപരിവാറിന്റെ കാലങ്ങളായുള്ള എതിർപ്പാണ് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ നടത്താനിരുന്ന അദ്ദേഹത്തിന്റെ കച്ചേരി റദ്ദ് ചെയ്യുന്നതിൽ കലാശിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലിയിരുത്തുന്നു.

എന്നാൽ സംഗീതത്തെ പരിഷ്‌കരിക്കുന്നതിൽ മാത്രമായി ഒതുങ്ങുന്നതായിരുന്നില്ല കൃഷ്ണയുടെ നിലപാടുകൾ. തീവ്ര ദേശീയവാദത്തിനെതിരായും, പരിസ്ഥിതി നശീകരണത്തിനെതിരായും, അഭിപ്രായ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണ് ഇടുന്നതിനെതിരെയും, വിദ്യാർത്ഥിരാഷ്ട്രീയത്തിന് അനുകൂലമായും ടി.എം കൃഷ്ണ പാടുകയും എഴുതുകയും പറയുകയും ചെയ്തു. സംഘ്പരിവാറിന് തങ്ങളുടെ ശത്രുവായും അർബൻ നക്സലായും മുദ്ര കുത്താനുള്ള എല്ലാ യോഗ്യതകളും കൃഷ്ണയുടെ നിലപാടുകൾക്കുണ്ടായിരുന്നു. ഇതോടെ കൃഷ്ണയുടെ പരിപാടികളൊക്കെ എങ്ങനെയെങ്കിലും തടയുക എന്ന നിലയിലേക്ക് സംഘപരിവാർ മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP