Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്ലാപ്പള്ളിയിൽ മരിച്ചു കിടന്ന ശിവദാസൻ പൊലീസിന്റെ നോട്ടപ്പുള്ളിയായിരുന്നുവെന്ന് ഭാര്യയും മകനും; മരണത്തിൽ സംശയം പൊലീസിനെ; പരാതി കൊടുത്തിട്ട് പരിഗണിച്ചില്ല; പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇതുവരെ നൽകിയില്ല: തുടരന്വേഷണവും നടക്കുന്നില്ല; വഴിത്തർക്കവും മരണവുമായി ബന്ധമില്ല; വാടക വീട്ടിൽ നിന്നിറങ്ങാൻ ഉടമ നിർദ്ദേശിച്ചതിലും ദുരൂഹത; കമ്പകത്തുംവളവിലെ അയ്യപ്പഭക്തന്റെ മരണം വിവാദത്തിലേക്ക്

പ്ലാപ്പള്ളിയിൽ മരിച്ചു കിടന്ന ശിവദാസൻ പൊലീസിന്റെ നോട്ടപ്പുള്ളിയായിരുന്നുവെന്ന് ഭാര്യയും മകനും; മരണത്തിൽ സംശയം പൊലീസിനെ; പരാതി കൊടുത്തിട്ട് പരിഗണിച്ചില്ല; പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇതുവരെ നൽകിയില്ല: തുടരന്വേഷണവും നടക്കുന്നില്ല; വഴിത്തർക്കവും മരണവുമായി ബന്ധമില്ല; വാടക വീട്ടിൽ നിന്നിറങ്ങാൻ ഉടമ നിർദ്ദേശിച്ചതിലും ദുരൂഹത; കമ്പകത്തുംവളവിലെ അയ്യപ്പഭക്തന്റെ മരണം വിവാദത്തിലേക്ക്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തുലമാസപൂജയ്ക്ക് ശബരിമല ദർശനത്തിന് പോയി മടങ്ങും വഴി ളാഹ കമ്പകത്തുംവളവിൽ പന്തളം മുളമ്പുഴ ശരത് ഭവനിൽ ശിവദാസൻ ആചാരി(60)മരിച്ചു കിടന്ന സംഭവത്തിൽ പൊലീസിനെ സംശയിക്കുന്നതായി ഭാര്യ ലളിതയും മകൻ ശരതും ആരോപിച്ചു. ശിവദാസൻ പൊലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. പന്തളത്ത് നാമജപഘോഷയാത്രയിൽ പങ്കെടുത്ത ഭർത്താവിന്റെ ചിത്രം പൊലീസുകാർ പകർത്തിയിരുന്നുവെന്നും ലളിത പറഞ്ഞു.

ശബരിമലയിൽ സമാധാനം പുലരണമെന്നും ആചാരം സംരക്ഷിക്കണമെന്നും തന്റെ വാഹനത്തിന് മുന്നിൽ എഴുതി തൂക്കിയാണ് ശിവദാസൻ നാമജപഘോഷയാത്രയിൽ പങ്കെടുത്തത്. അന്ന് പല തവണ പൊലീസുകാർ ഇദ്ദേഹത്തിന്റെ ചിത്രം എടുത്തിരുന്നു. ഈ ചിത്രം ഉപയോഗിച്ച് ശിവദാസനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കാമെന്നും വിശ്വകർമസമുദായ കൂട്ടായ്മ നേതാക്കളായ വി രാജേന്ദ്രൻ, എംആർ മുരളി, സുമ സുകുമാരൻ, എൻ അനുരാജ് എന്നിവർ പറഞ്ഞു.

നവംബർ ഒന്നിനാണ് ളാഹ കമ്പകത്തുംവളവിന് സമീപത്തെ കൊക്കയിൽ ശിവദാസന്റെ മൃതദേഹം കണ്ടത്. ഒരാഴ്ചയോളം പഴക്കം മൃതദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം സഞ്ചരിച്ചിരുന്ന മോപ്പെഡ്് മറിഞ്ഞു കിടന്നിടത്തു നിന്ന് മാറിയാണ് മൃതദേഹം കണ്ടത്. ഷർട്ടും മുണ്ടും ഊരി മാറ്റി മടക്കി വച്ച നിലയിലായിരുന്നു. അടിവസ്ത്രം മാത്രമാണ് മൃതദേഹത്തിലുണ്ടായിരുന്നത്. ഇത് സംശയത്തിന് ഇട നൽകുന്നു. തുടയെല്ല് പൊട്ടി രക്തം വാർന്ന് മരണം സംഭവിച്ചുവെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ, ആധികാരിക രേഖയായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇതു വരെ കിട്ടിയിട്ടില്ല. ഇതിനായി പല തവണ പന്തളം പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങി. റിപ്പോർട്ട് വന്നിട്ടില്ലെന്നാണ് പറയുന്നത്.

കഴിഞ്ഞ മാസം 18 ന് ദർശനത്തിന് പോയ ശിവദാസൻ ഒടുവിൽ കുടുംബത്തെ വിളിച്ചത് 19 ന് രാവിലെയാണ്. അതും മറ്റൊരാളുടെ ഫോണിൽ. പിന്നീട് ഇദ്ദേഹത്തെ കുറിച്ച് അറിവൊന്നുമുണ്ടായില്ല. പമ്പ, നിലയ്ക്കൽ, വടശേരിക്കര, പന്തളം, അടൂർ ്എന്നീ സ്റ്റേഷനുകളിൽ പരാതി നൽകിയെങ്കിലും സ്വീകരിക്കാൻ പൊലീസ് തയാറായില്ല. മൃതദേഹം കിട്ടിയതിന് ശേഷവും മരണകാരണം കണ്ടെത്തുന്നതിൽ ഇതേ അനാസ്ഥ പൊലീസ് തുടരുകയാണ്. ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊലീസ് ശിവദാസൻ ആചാരിയെ മർദിച്ചു കൊല്ലുകയായിരുന്നുവെന്ന് സമുദായ നേതാക്കൾ ആരോപിച്ചു.

പൊലീസിന് ഇക്കാര്യത്തിൽ ബന്ധമില്ലെങ്കിൽ ഈ ആരോപണം തെറ്റാണെന്ന് തെളിയിക്കേണ്ട ചുമതലയും അവർക്ക് തന്നെയാണ്. കഴിഞ്ഞ മാസപൂജാ സമയത്ത് പമ്പ, നിലയ്ക്കൽ, ശബരിമല തുടങ്ങിയ പ്രദേശങ്ങളിൽ പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. നിരവധി പേർക്ക് മർദനമേറ്റുവെന്നും നാമജപഘോഷയാത്രയിൽ പങ്കെടുത്തവരെ ഫോട്ടോ ഉപയോഗിച്ച് അറസ്റ്റ് ചെയ്തുവെന്നും വാർത്തയുണ്ടായിരുന്നു. അപ്രകാരം തന്റെ ഭർത്താവിനെയും അറസ്റ്റ് ചെയ്തുവെന്നും തുടർന്ന് പൊലീസ് നടത്തിയ മർദനത്തിൽ അദ്ദേഹം കൊല്ലപ്പെട്ടിരിക്കാമെന്നും ലളിത പറഞ്ഞു. അയൽവാസികളുമായി വഴിത്തർക്കം നിലവിലുണ്ടായിരുന്നു.

ചിലർ മാസങ്ങൾക്ക് മുൻപ് ശിവദാസനെ മർദിക്കുകയും ചെയ്തിരുന്നു. അതും മരണവുമായി യാതൊരു ബന്ധവുമില്ലെന്നും ലളിത പറഞ്ഞു. കടയ്ക്കാടിന് സമീപം വാടകയ്ക്കാണ് കുടുംബം ഇപ്പോൾ കഴിയുന്നത്. ശിവദാസന്റെ മരണവും വിവാദവും വന്നതോടെ വാടകവീട് ഒഴിഞ്ഞു കൊടുക്കാൻ ഉടമ ആവശ്യപ്പെട്ടു. ഇപ്പോൾ മാന്നാർ കുരട്ടിക്കാട്ട് ഉള്ള ബന്ധുവീട്ടിലാണ് താമസിക്കുന്നതെന്നും ലളിത പറഞ്ഞു. പ്രക്ഷോഭം വിശ്വകർമ സമുദായം ഏറ്റെടുക്കുമെന്നും നേതാക്കൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP