Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല സംഘർഷ സാധ്യത; രണ്ടുപേർ കരുതൽ കസ്റ്റഡിയിൽ; പിടികൂടിയത് ഹിന്ദു ഐക്യവേദി നേതാവ് ഭാർഗവറാമും പൃഥിപാലും; കെപി ശശികലയെ മരുക്കൂട്ടത്ത് തടഞ്ഞ് പൊലീസ്

ശബരിമല സംഘർഷ സാധ്യത; രണ്ടുപേർ കരുതൽ കസ്റ്റഡിയിൽ; പിടികൂടിയത് ഹിന്ദു ഐക്യവേദി നേതാവ് ഭാർഗവറാമും പൃഥിപാലും; കെപി ശശികലയെ മരുക്കൂട്ടത്ത് തടഞ്ഞ് പൊലീസ്

പമ്പ; ശബരിമലയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് ഹിന്ദു ഐക്യവേദി നേതാവ് ഭാർഗവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുതൽ തടവിന്റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. ശബരിമല പരിസരത്ത് സംഘർഷ സാധ്യത നേരത്തെ ആചാര സംരക്ഷണ സമിതി കൺവീനർ പൃഥിപാലിനെയും മറ്റൊരാളെയും കസ്റ്റഡിലെടുത്തിരുന്നു. കരുതൽ തടങ്കൽ എന്നാണ് പൊലീസിന്റെ വിശദീകരണം. കെപി ശശികലയെ പൊലീസ് മരക്കൂട്ടത്ത് തടഞ്ഞു.

നേരത്തെ ശബരിമല പരിസരത്ത് രണ്ട് തവണ സംഘർഷാവസ്ഥയുണ്ടായപ്പോഴും ഇവരുടെ സാന്നിധ്യമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഇന്ന് ശബരിമല കയറാൻ വരുമ്പോൾ പമ്പ ഗാർഡ് റൂമിന് മുന്നിൽ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അക്രമം ഉണ്ടാക്കാൻ സാധ്യതയുള്ളവരെ കരുതൽ തടങ്കലിലാക്കാൻ പൊലീസ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി. ഇയാളെ ശബരിമല പരിസരത്ത് നിന്ന് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ തവണ സംഘർഷമുണ്ടാക്കിയവരെ കർശനമായി തടയുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP