Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

1975 ന് ശേഷം പൊതുപ്രവർത്തനത്തിന്റെ പേരിൽ കരുതൽ തടങ്കൽ പാടില്ലെന്നാണ് നിയമം; ശശികല ടീച്ചറിനേയും സുധീറിനേയും അറസ്റ്റ് ചെയ്യാൻ ആരാണ് പൊലീസിന് അധികാരം നൽകിയത്; വിശ്വാസത്തെ തകർക്കാനുള്ള ശ്രമത്തിനെതിരെ സമരം തുടരുമെന്ന് പിഎസ് ശ്രീധരൻ പിള്ള

1975 ന് ശേഷം പൊതുപ്രവർത്തനത്തിന്റെ പേരിൽ കരുതൽ തടങ്കൽ പാടില്ലെന്നാണ് നിയമം; ശശികല ടീച്ചറിനേയും സുധീറിനേയും അറസ്റ്റ് ചെയ്യാൻ ആരാണ് പൊലീസിന് അധികാരം നൽകിയത്; വിശ്വാസത്തെ തകർക്കാനുള്ള ശ്രമത്തിനെതിരെ സമരം തുടരുമെന്ന് പിഎസ് ശ്രീധരൻ പിള്ള

കോഴിക്കോട്: ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി ശശികലയുടേയും മറ്റ് നേതാക്കളുടേയും അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള.

കരുതൽ തടങ്കലാണെന്നാണ് പറയുന്നത്. എന്നാൽ കരുതൽ തടങ്കലിന് കേരളത്തിൽ നിയമമില്ല. 1975 ന് ശേഷം പൊതുപ്രവർത്തനത്തിന്റെ പേരിൽ കരുതൽ തടങ്കൽ പാടില്ലെന്നാണ് നിയമം. അവരെ അറസ്റ്റ് ചെയ്യാൻ ആരാണ് അധികാരം നൽകിയതെന്നും എന്തധികാരത്തിലാണ് അറസ്റ്റ് ചെയ്തതെന്നും ശ്രീധരൻ പിള്ള ചോദിച്ചു.

ശബരിമലയെ തകർക്കാനാണ് സർക്കാരിന്റെ ശ്രമം. കേരളത്തിൽ നിന്നുള്ളവർ മാത്രമല്ല ശബരിമലയിൽ വരുന്നത്. അഞ്ചു കോടിയിലേറെ ആളുകൾ ശബരിമലയിൽ എത്തുന്നുണ്ട്. ഇത്രയും ആളുകൾ വരുന്ന സ്ഥലത്ത് സംസ്ഥാന സർക്കാർ ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. ഈ നിലപാടിൽ വേദനയുണ്ട്. ഇത്രയും ജനങ്ങളെ നിയന്ത്രിക്കേണ്ടത് ഇവിടെയുള്ളവരല്ല. വിശ്വാസത്തെ തകർക്കാനുള്ള ശ്രമത്തിനെതിരെ കേരളത്തിന് പുറത്തേക്കുള്ള സംസ്ഥാനങ്ങളിൽ കൂടി സമരം വ്യാപിപ്പിക്കും.

ആറ്, ഏഴ് സംസ്ഥാനങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളുമായി ഇക്കാര്യം ആലോചിച്ചിട്ടുണ്ട്. ശബരിമല വിഷയം സംസ്ഥാന പരിധിയിൽ മാത്രം വരുന്നതല്ല.കേന്ദ്രസർക്കാരിനെ കൂടി ഇക്കാര്യത്തിൽ ഇടപെടുവിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ശ്രീധരൻ പിള്ള അറിയിച്ചു.

ശബരിമലയെ എങ്ങനേയും തകർക്കാനുള്ള ലക്ഷ്യത്തോടെയാണ് പൊലീസ് അയ്യപ്പന്മാർ വേണ്ട എന്ന തീരുമാനമെന്നും ശ്രീധരൻ പിള്ള ആരോപിച്ചു. ശബരിമലയുടെ എല്ലാ പൈതൃകവും സർക്കാർ നശിപ്പിക്കുകയാണ്. ശബരിമലയുടെ ആത്മീയത ഇല്ലാതാക്കി തകർക്കാനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. പള്ളിക്കേസിൽ സാവകാശ ഹർജി നൽകിയ സർക്കാർ ശബരിമല വിഷയത്തിൽ വിവേചനം കാട്ടുകയാണെന്നും ഈ വിവേചനമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP