Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബാല്യകാല പ്രണയം പൂവണിയാതെ വന്നതോടെ മനസിൽ പക കയറി; മകന്റെ മുന്നിൽ വച്ച് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് പ്രതികാരം; മയക്കു മരുന്ന് നൽകി ഉറക്കിയ ശേഷം മുറിയിലെത്തിച്ച് പീഡിപ്പിച്ചു; ഗുരുതരമായി പരുക്കേറ്റ യുവതിയെയും മകനേയും 'പ്രതി' ആശുപത്രിയിലെത്തിച്ചപ്പോൾ സത്യം പുറത്തായി

ബാല്യകാല പ്രണയം പൂവണിയാതെ വന്നതോടെ മനസിൽ പക കയറി; മകന്റെ മുന്നിൽ വച്ച് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് പ്രതികാരം; മയക്കു മരുന്ന് നൽകി ഉറക്കിയ ശേഷം മുറിയിലെത്തിച്ച് പീഡിപ്പിച്ചു; ഗുരുതരമായി പരുക്കേറ്റ യുവതിയെയും മകനേയും 'പ്രതി' ആശുപത്രിയിലെത്തിച്ചപ്പോൾ സത്യം പുറത്തായി

മറുനാടൻ ഡെസ്‌ക്‌

ഔറംഗബാദ്: ബാല്യകാല പ്രണയം പൂവണിയാതെ വന്നതോടെ മനസിൽ പക കയറി. യുവതിയെ മകന്റെ മുന്നിൽ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത് യുവാവ്. കേസിൽ സുലിബഞ്ജൻ സ്വദേശിയായ ചരൺ സിങ് സോണാവാലയെ പൊലീസ് അറസ്റ്റ് ചെയ്തു. റോഡിലുടെ നടന്നു പോകുന്നതിനിടെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് യുവതിയെ ഇയാൾ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. പോകും വഴി ചരൺ സിങ് ഇരുവർക്കും മയക്കുമരുന്ന് കലർത്തിയ പാനീയം നൽകുകയും ഇത് കുടിച്ച യുവതിയും കുട്ടിയും മയങ്ങുകയും ചെയ്തു. ഉണർന്നപ്പോൾ ഇരുവരും ഒരു ഇരുട്ടുമുറിയിലായിരുന്നു.

അവിടെ വച്ച് ഇയാൾ മകന്റെ കൺമുമ്പിൽവെച്ച് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം പ്രതി യുവതിയുടെ മകനെയും ഉപദ്രവിച്ചു. യുവതിയോട് ചരൺ സിംഗിന് പ്രണയമുണ്ടായിരുന്നു, എന്നാൽ അത് സഫലമാകാതായതോടെ പകയായി മാറുകയായിരുന്നു. ഇവരോട് പ്രതികാരം വീട്ടാൻ അവസരം കാത്തിരിക്കുകയായിരുന്നു ഇയാൾ.

യുവതിയുടെ ഭർത്താവ് മൂന്ന് വർഷമായി ജയിൽശിക്ഷ അനുഭവിച്ച് വരികയാണ്. കോടതിയിൽ സമർപ്പിക്കാനുള്ള ചില രേഖകളുമായി പോകുമ്പോഴാണ് ഇയാൾ കാറിൽ കയറ്റിയത്. പീഡനത്തെത്തുടർന്ന് ഗുരുതര പരുക്കകളേറ്റ യുവതിയേയും മകനെയും ഇയാൾ തന്നെയാണ് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിയ യുവതി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP