Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞാൻ കാറിലാണ് വന്നത്; കാർ പാസ് എടുത്തിട്ടില്ല; നിലയ്ക്കലാണ് കാർ പാർക്ക് ചെയ്തിരിക്കുന്നത്: 12 മണിക്കൂർ മാത്രമേ സന്നിധാനത്ത് നിൽക്കാവൂ എന്ന പൊലീസ് ശാസന ലംഘിച്ച് 30 മണിക്കൂർ നിന്ന് ശേഷമാണ് മടങ്ങുന്നത്; പൊലീസിന്റെ തിട്ടൂരങ്ങളെല്ലാം ലംഘിച്ചുവെന്ന അവകാശവാദവുമായി ബിജെപി നേതാവ് വി.വി.രാജഷ്

ഞാൻ കാറിലാണ് വന്നത്; കാർ പാസ് എടുത്തിട്ടില്ല; നിലയ്ക്കലാണ് കാർ പാർക്ക് ചെയ്തിരിക്കുന്നത്: 12 മണിക്കൂർ മാത്രമേ സന്നിധാനത്ത് നിൽക്കാവൂ എന്ന പൊലീസ് ശാസന ലംഘിച്ച് 30 മണിക്കൂർ നിന്ന് ശേഷമാണ് മടങ്ങുന്നത്; പൊലീസിന്റെ തിട്ടൂരങ്ങളെല്ലാം ലംഘിച്ചുവെന്ന അവകാശവാദവുമായി ബിജെപി നേതാവ് വി.വി.രാജഷ്

ആർ പീയൂഷ്

സന്നിധാനം: സന്നിധാനത്തും പമ്പയിലും നിലയ്ക്കലും പൊലീസ് പുറപ്പെടുവിച്ച എല്ലാ തിട്ടൂരങ്ങളും തങ്ങൽ ലംഘിച്ചുവെന്ന അവകാശവാദവുമായി ബിജെപി നേതാവ് വി.വി.രാജേഷ്. സന്നിധാനത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നിലയ്ക്കൽ പൊലീസ് പാസ് എടുത്തു വന്നാൽ മാത്രമേ കാർ പാസ് എടുക്കാൻ കഴിയുകയുള്ളുവെന്ന് പൊലീസ് അവകാശപ്പെട്ടിരുന്നു. അതാത് പൊലീസ് സ്റ്റേഷനിൽ നിന്ന് കാർ പാസ് വാങ്ങിയാലേ പാർക്കിങ് അനുവദിക്കുകയുള്ളുവെന്ന് പൊലീസ് നിർദ്ദേശിച്ചപ്പോൾ അത് ലംഘിക്കുമെന്ന് ബിജെപി അന്നേ പ്രഖ്യാപിച്ചിരുന്നു. ഞാൻ കാറിലാണ് വന്നത്. കാർ പാസ് എടുത്തിട്ടില്ല. നിലയ്ക്കലെത്തി..നിലയ്ക്കലാണ് കാർ പാർക്ക് ചെയ്തിരിക്കുന്നത്. 12 മണിക്കൂർ മാത്രമേ സന്നിധാനത്ത് നിൽക്കാവൂ എന്ന് പൊലീസ് തിട്ടൂരം പുറപ്പെടുവിച്ചപ്പോൾ അത് ലംഘിച്ച് 30 മണിക്കൂർ നിന്ന് ശേഷമാണ് ഞങ്ങൽ പോകുന്നത്.

സുരേന്ദ്രൻ നാളെ രാവിലെ ഗണപതി ഹോമത്തിന് രസീതെടുത്തിട്ടുണ്ട്. നാലുസുഹൃത്തുക്കൾക്കൊപ്പം കെട്ടുമുറുക്കിയാണ് അദ്ദേഹം എത്തിയത്. നിലയ്ക്കൽ വച്ച് യതീഷ് ചന്ദ്രയെന്ന് കുപ്രസിദ്ധനായ പൊലീസ് ഓഫീസറുടെ നേതൃത്വത്തിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കേരള സർക്കാരിന്റെ ഫാസിസ്റ്റ് സമീപനവും, കേരള പൊലീസിന്റെയും, ദേവസ്വം ബോർഡിന്റെയും നയങ്ങളും കാരണം വളരെ മനോഹരമായി നടക്കേണ്ട തീർത്ഥാടനം അയ്യപ്പഭക്തർക്ക് ദുരിതം സമ്മാനിച്ചിരിക്കുകയാണ്. പൊലീസ് രാജാണ് ശബരിമലയിൽ നടക്കുന്നത്. ചരിത്രത്തിൽ ഇതേവരെ സ്വീകരിച്ചിട്ടില്ലാത്ത നടപടികളാണ് പൊലീസ് എടുത്തിരിക്കുന്നത്. ഒരുഭക്തൻ എത്രസമയം പാർഥിക്കണമെന്ന് തീരുമാനിക്കുന്നത് ലോക്‌നാഥ് ബെഹ്‌റയാണ്.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP