Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമലയിൽ നിന്ന് പിൻവാങ്ങിയത് ആരേയും പേടിച്ചല്ല; യുവതികളെത്തിയാൽ തടയുമെന്ന് പൊലീസ് തന്നെ അനൗദ്യോഗികമായി വെളിപ്പെടുത്തിയെന്ന് രാഹുൽ ഈശ്വർ; സാവകാശ ഹർജി നൽകുന്നത് വരെ യുവതികളെത്തില്ലെന്നും ഉറപ്പ് നൽകി; കോടതി ഹർജി തള്ളിയാൽ പ്രതിഷേധവുമായി വീണ്ടും എത്തും; അറസ്റ്റ് പേടിച്ച് സന്നിധാനത്ത് നിന്ന് മുങ്ങിയെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് രാഹുൽ ഈശ്വർ

ശബരിമലയിൽ നിന്ന് പിൻവാങ്ങിയത് ആരേയും പേടിച്ചല്ല; യുവതികളെത്തിയാൽ തടയുമെന്ന് പൊലീസ് തന്നെ അനൗദ്യോഗികമായി വെളിപ്പെടുത്തിയെന്ന് രാഹുൽ ഈശ്വർ; സാവകാശ ഹർജി നൽകുന്നത് വരെ യുവതികളെത്തില്ലെന്നും ഉറപ്പ് നൽകി; കോടതി ഹർജി തള്ളിയാൽ പ്രതിഷേധവുമായി വീണ്ടും എത്തും; അറസ്റ്റ് പേടിച്ച് സന്നിധാനത്ത് നിന്ന് മുങ്ങിയെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് രാഹുൽ ഈശ്വർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ തുലാ മാസ പൂജകൾക്ക് നടതുറന്നതിന് പിന്നാലെ സംഘർഷം നടന്ന പശ്ചാത്തലത്തിൽ രാഹുൽ ഈശ്വറിനെ പൊലീസ് പിടികൂടി ജയിലിൽ അടച്ചിരുന്നു. യുവതികൾ തന്റെ നെഞ്ചിൽ ചവിട്ടി മാത്രമെ മല കയറു എന്നുൾപ്പടെ പറഞ്ഞ് പ്രതിഷേധ്തതിനും യുവതികളെ തടയാനും മുൻപന്തിയിലുണ്ടായിരുന്ന വ്യക്തിയെ പക്ഷേ പിന്നീച് പഴയത് പോലെ സമരവേദികളിൽ കാണാൻ കഴിഞ്ഞില്ല. ഇത് പൊലീസിനെ ഭയന്നിട്ടാണ് എന്നുൾപ്പടെ വാദങ്ങൾ സജീവമായിരിക്കെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ തന്നെ. സാവകാശ ഹർജി കൊടുക്കുന്നത് വരെ സന്നിധാനത്ത് യുവതികൾ പ്രവേശിക്കില്ലെന്ന് പൊലീസ് തന്നെ അനൗദ്യോഗികമായി അറിയിച്ചതിനാലാണ് താന്ഡ മാറി നിൽക്കുന്നതെന്നാണ് രാഹുലിന്റെ വിശദീകരണം.

ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ സാവകാശ ഹർജി കൊടുക്കുന്ന സാഹചര്യത്തിൽ പൊലീസ് തന്നെ തിങ്കളാഴ്ച ഹർജി പരിഗണിക്കുന്നതുവരെ യുവതികളെ കയറ്റില്ലെന്ന് അനൗദ്യോഗികമായി പറഞ്ഞുവെന്ന് രാഹുൽ ഈശ്വർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇക്കാരണത്താലാണ് താൻ യുവതികളെ തടയാൻ ശബരിമലയിൽ എത്താത്തത് എന്നും രാഹുൽ പറയുന്നു. പൊലീസിനെ ഭയന്നാണ് എത്താത്തത് എന്ന രീതിയിലുള്ള പ്രചരണം തെറ്റാണെന്നും അദ്ദേഹം പറയുന്നു.

വളരെ ക്രിട്ടിക്കലായ പോയന്റാണ്, യുവതികളെത്തിയാൽ ബഹളം വെക്കേണ്ട കാര്യമില്ല. സുപ്രീംകോടതിയിൽ സാവകാശ ഹർജി നൽകുകയാണെന്ന ന്യായം പറഞ്ഞുനിൽക്കാം. പക്ഷെ സുപ്രീംകോടതി തള്ളിയാൽ വീണ്ടും സമരം ചെയ്യേണ്ടിവരും എന്നും രാഹുൽ പറയുന്നു.ശബരിമലയിലേക്ക് സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ സംസ്ഥാനത്തുണ്ടായ വിവാദ ചൂടിന് മുൻപന്തിയിൽ നിന്നയാളായിരുന്നു രാഹുൽ ഈശ്വർ. സന്നിധാനത്ത് പ്രതിഷേധം ശക്തമായതിന് പിന്നാലെ ഹിന്ദു ഐക്യവേദി നേതാവ് ശശികല അടക്കമുള്ളവർ അറസ്റ്റിലായതിന് പിന്നാലെ സന്നിധാനത്തെത്തിയ രാഹുൽ ഈശ്വറിന് ഒടുവിൽ മടങ്ങേണ്ടി വന്നു.

സന്നിധാനത്തെത്തി ദർശനം നടത്തുമെന്ന് ഉറപ്പിച്ച് ഇവിടേയ്ക്കെത്തിയ രാഹുലിന് നിലയ്ക്കൽ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിട്ട് മടങ്ങേണ്ടി വന്നു. ഇന്ന് രാവിലെയാണ് രാഹുൽ ഈശ്വർ ദർശനം നടത്താനെത്തിയത്. എന്നാൽ മടങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയോതടെ ഇദ്ദേഹം തിരികെ പോവുയായിരുന്നു. നേരത്തെ ശബരിമല പ്രതിഷേധത്തിന്റെ പേരിൽ രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിക്രൂരമായ തരത്തിലായിരുന്നു ജയിലിലേക്ക് മാറ്റിയത്. ഇത് ഏറെ ആരോഗ്യ പ്രശ്‌നങ്ങളും രാഹുലിന് ഉണ്ടാക്കി.

ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് രാഹുൽ നിലയ്ക്കൽ പൊലീസ് സ്റ്റേഷനിൽ എത്തിയത്. തുലാമാസ പൂജയ്ക്കായി നട തുറന്ന സമയം തീർത്ഥാടകരെ തടഞ്ഞതിന് രാഹുൽ ഈശ്വർ അറസ്റ്റിലായിരുന്നു പിന്നീട് ജാമ്യം നൽകിയെങ്കിലും ശബരിമലയിൽ യുവതികൾ കയറിയാൽ ചിലർ രക്തം വീഴ്‌ത്തിയും അശുദ്ധി ഉണ്ടാക്കാൻ തയ്യാറായി നിന്നിരുന്നു എന്ന വെളിപ്പെടുത്തലിനെ തുടർന്ന് വീണ്ടും അറസ്റ്റിലാകുകയായിരുന്നു. മണ്ഡല കാലത്ത് യുവതികളെ സന്നിധാനത്ത് എത്താതെ നോക്കുമെന്നും അതിനായി പോണ്ടിച്ചേരിയിൽ നിന്നടക്കം ആചാര സംരക്ഷണ സമിതി പ്രവർത്തകരെ എത്തിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. എന്നാൽ നിലയ്ക്കലിൽ പൊലീസ് പറയുന്നത് അനുസരിക്കുന്ന വ്യക്തിയായാണ് രാഹുൽ മാറിയത്. പ്രശ്‌നങ്ങൾക്കില്ലെന്ന് വ്യക്തമാക്കി രാഹുൽ മടങ്ങി.

ഇനിയൊരു അറസ്റ്റിനും ജയിൽ വാസത്തിനും താനില്ലെന്ന സൂചനയാണ് രാഹുൽ നൽകുന്നത്. ചാനൽ ചർച്ചകളിൽ സജീവമായി തന്നെ രാഹുൽ ഇടപെടും. വെറുതെ അറസ്റ്റിലായി സമയം പാഴാക്കാൻ രാഹുൽ തയ്യാറല്ല. ഇതിനൊപ്പം മറ്റ് ചില വിവാദങ്ങളും രാഹുലിനെ തേടി എത്തിയിരുന്നു. മീ ടു പോലും ഉയർന്നു. ഇതിനെയെല്ലാം കുടുംബങ്ങളെ ഒപ്പം നിർത്തി രാഹുൽ പ്രതികരിച്ചു. ഇതിനിടെ രാഹുലിന്റെ അമ്മാവൻ അടക്കമുള്ള തന്ത്രി കുടുംബാഗങ്ങളും രാഹുലിനെ തള്ളി പറഞ്ഞു. ഇതെല്ലാം പരിഗണിച്ചാണ് രാഹുലിന്റെ പിന്മാറ്റം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP