Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വാമിനിയെ കൊന്നത് സ്വത്ത് അപഹരിക്കുന്നതിന് വേണ്ടി; പ്രതി ദേവരാജന് ജീവപര്യന്തവും അര ലക്ഷം രൂപയും വിധിച്ച് കോടതി

സ്വാമിനിയെ കൊന്നത് സ്വത്ത് അപഹരിക്കുന്നതിന് വേണ്ടി; പ്രതി ദേവരാജന് ജീവപര്യന്തവും അര ലക്ഷം രൂപയും വിധിച്ച് കോടതി

തൊടുപുഴ: സ്വാമിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോടതി ജീവപര്യന്തവും അര ലക്ഷം രൂപ പിഴയും വിധിച്ചു. സ്വത്ത് അപഹരിക്കുന്നതിനായാണ് നെടുങ്കണ്ടത്തിനടുത്തുള്ള ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ സ്വാമിനിയെ കൊലപ്പെടുത്തിയതെന്നും കോടതി നിരീക്ഷിച്ചു.

സ്വാമിനി വധത്തിൽ നാഗർകോവിൽ സ്വദേശി ദേവരാജനെ (പൊന്നപ്പ സ്വാമി60) ആണ് അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ക്ഷേത്രത്തിലെ സ്വാമിനി പൊന്നമ്മ (78) 2011 ഓഗസ്റ്റ് 23നാണ് കൊല്ലപ്പെട്ടത്. പൊന്നമ്മയുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ദേവരാജൻ. ക്ഷേത്രത്തോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ താമസിക്കുകയായിരുന്നു.

സ്വത്ത് തട്ടിയെടുക്കുന്നതിനും അമ്പലത്തിലെ വസ്തുവകകൾ കൈക്കലാക്കുന്നതിനും പദ്ധതി ആവിഷ്‌കരിച്ച പ്രതി മുണ്ട് കഴുത്തിൽ മുറുക്കി സ്വാമിനി പൊന്നമ്മയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കൊലപാതകത്തിനുശേഷം ക്ഷേത്രത്തിലെ സ്വർണവും പണവും പ്രമാണങ്ങളും അപഹരിച്ചു കടന്നുകളയാൻ ശ്രമിച്ച പ്രതിയെ നെടുങ്കണ്ടം ടൗണിൽ സ്വാമിനിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP