Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിജെപിയെ വളർത്തണം എന്ന് പിണറായി വിജയന് എന്തേ ഇത്ര പിടിവാശി? ഓരോ ദിവസവും ഓരോ നേതാക്കളെ അറസ്റ്റ് ചെയ്ത് രംഗം കൊഴുപ്പിച്ച് സർക്കാർ; ആദ്യ ദിനം താരമാക്കിയത് ശശികലയെ എങ്കിൽ ഇപ്പോൾ സുരേന്ദ്രനാണ് താരം; തടയലും ചോദ്യം ചെയ്യലും അറസ്റ്റും തെളിവെടുപ്പും കോടതിയിൽ ഹാജരാക്കലും ജയിൽ അടയ്ക്കലും ലൈവാക്കി മാറ്റി മാധ്യമങ്ങൾ; വിഷകലയെന്ന് അടിച്ചാക്ഷേപിച്ചിരുന്ന ശശികലക്ക് പോലും ഹിന്ദു വിശ്വാസികൾക്കിടയിൽ സ്വീകാര്യത; കേരളത്തിൽ കത്തിപടരുന്ന ഹിന്ദു ധ്രൂവീകരണത്തിന് പിന്നിൽ ആര്?

ബിജെപിയെ വളർത്തണം എന്ന് പിണറായി വിജയന് എന്തേ ഇത്ര പിടിവാശി? ഓരോ ദിവസവും ഓരോ നേതാക്കളെ അറസ്റ്റ് ചെയ്ത് രംഗം കൊഴുപ്പിച്ച് സർക്കാർ; ആദ്യ ദിനം താരമാക്കിയത് ശശികലയെ എങ്കിൽ ഇപ്പോൾ സുരേന്ദ്രനാണ് താരം; തടയലും ചോദ്യം ചെയ്യലും അറസ്റ്റും തെളിവെടുപ്പും കോടതിയിൽ ഹാജരാക്കലും ജയിൽ അടയ്ക്കലും ലൈവാക്കി മാറ്റി മാധ്യമങ്ങൾ; വിഷകലയെന്ന് അടിച്ചാക്ഷേപിച്ചിരുന്ന ശശികലക്ക് പോലും ഹിന്ദു വിശ്വാസികൾക്കിടയിൽ സ്വീകാര്യത; കേരളത്തിൽ കത്തിപടരുന്ന ഹിന്ദു ധ്രൂവീകരണത്തിന് പിന്നിൽ ആര്?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനത്തിൽ സുപ്രീംകോടതി വിധിയും അതിനോട് സർക്കാർ കാട്ടിയ നിലപാടുകളുമെല്ലാം വലിയ ചർച്ചയാണിന്ന്. അഞ്ചാം മന്ത്രി പദവിവാദത്തിൽ തുടങ്ങിയ ഹിന്ദു ധ്രുവീകരണത്തെ ആളിക്കത്തിക്കുന്ന ഇടപെടലുകൾ. ഇത് മനസ്സിലാക്കിയാണ് യുവതി പ്രവേശനത്തെ ആദ്യം അനുകൂലിച്ച സംഘപരിവാറും ബിജെപിയും നിലപാടുകളിൽ മാറ്റം വരുത്തിയത്. എന്നാൽ അവർ വിചാരിച്ചതിലും അപ്പുറത്തേക്കാണ് കാര്യങ്ങൾ പോയത്. പ്രതീക്ഷിച്ചതിലും വലിയ വികാരവും പ്രതിഷേധവും ഉയർന്നുവെന്ന് അവരും തിരിച്ചറിയുന്നു. പിണറായി സർക്കാരിന്റെ നിലപാടുകളാണ് ഇതിന് വഴിയൊരുക്കിയതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കേരളത്തിലെ മുഖ്യ പ്രതിപക്ഷമായി ബിജെപിയേയും പരിവാറിനേയും മാറ്റുന്ന തരത്തിലേക്ക് പിണറായി വിജയൻ ഇടപെടലുകൾ നടത്തുന്നുവെന്ന ആരോപണും ഇതോടെ ശക്തമാവുകയാണ്.

ഹിന്ദു ഐക്യവേദിക്കും ബിജെപിക്കും പേരുണ്ടാക്കി കൊടുക്കാനും അവരെ വാർത്തകളിൽ നിർത്താനുമാണ് സർക്കാരിന്റേയും പൊലീസിന്റേയും ശ്രമം. ഇരുമുടി കെട്ടുമായി വന്ന ശശികല ടീച്ചറേയും കെ സുരേന്ദ്രനേയും അറസ്റ്റ് ചെയ്തത് ഇതിന്റെ ഭാഗമാണെന്ന വിലയിരുത്തൽ ഉണ്ട്. കെ സുരേന്ദ്രനേയും ശശികലയേയും സന്നിധാനത്തേക്ക് കടത്തി വിട്ടുവെങ്കിലും പ്രത്യേകിച്ച് ഒന്നും സംഭവിക്കുമായിരുന്നില്ല. എന്നാൽ ഇവരെ തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ സ്റ്റാറുകളായി മാറി. വിവാദ പ്രസംഗങ്ങളിലൂടെ ശശികലയ്ക്കുണ്ടായിരുന്ന മോശം ഇമേജുപോലും മാറുന്ന തരത്തിലേക്ക് ചർച്ചകളെത്തി. പതിനായരങ്ങളാണ് ശശികലയെ അറസ്റ്റ് ചെയ്ത് താമസിപ്പിച്ച റാന്നി പൊലീസ് സ്‌റ്റേഷന് മുമ്പിൽ തടിച്ചു കൂടിയത്. ഹിന്ദു ഐക്യവേദി നേതാവെങ്കിലും വിദ്വേഷ പ്രസംഗങ്ങളിലൂടെ ചർച്ചാ കേന്ദ്രമായ ശശികലയ്ക്ക് വേണ്ടി ഇത്രയും പേരെത്തിയതും ഏറെ ചർച്ചയായിട്ടുണ്ട്. തന്ത്രപരമായാണ് ശശികലയ്ക്ക് ഈ ഇമേജ് വർദ്ധനയ്ക്കുള്ള സാഹചര്യം പൊലീസ് ഒരുക്കിയത്.

രാത്രിയിൽ പൊലീസിന് മുമ്പിലൂടെയാണ് ശശികല പമ്പയിൽ നിന്ന് മലകയറ്റം തുടങ്ങിയത്. മരക്കൂട്ടത്ത് എത്തിയപ്പോഴാണ് തടഞ്ഞത്. രാത്രിയിൽ തീർത്ഥാടകരെ ഒഴിവാക്കണമെങ്കിൽ പമ്പയിൽ തന്നെ ശശികലയേയും തടയാമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ പോലും ഇത്രയേറെ പ്രശ്‌നമോ വിവാദമോ ഉണ്ടാകുമായിരുന്നില്ല. അറസ്റ്റിലേക്ക് കാര്യങ്ങളെത്താതെ നോക്കാനും കഴിയുമായിരുന്നു. ഇതിന് ശ്രമിക്കാതെ ശശികലയെ വീരപരിവേഷം നൽകും വിധം മരക്കൂട്ടത്ത് വച്ച് പുലർച്ചെ അറസ്റ്റ് ചെയ്തു. റാന്നി പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു വന്ന് നാമജപ പ്രതിഷേധങ്ങളുടെ കരുത്തും മലയാളിക്ക് പൊലീസ് കാട്ടിക്കൊടുത്തു. ജാമ്യത്തിലിറങ്ങിയ ശശികല തീർത്ഥാടകരുടെ കാത്തിരിപ്പ് കേന്ദ്രത്തിലെത്തി ഉദ്ഘാടനവും ചെയ്തു. പൊലീസ് സ്‌റ്റേഷനിൽ നാമജപ പ്രതിഷേധക്കാരെ സമാധാനിപ്പിക്കാൻ ശശികല പ്രസംഗവും നടത്തി. അങ്ങനെ വിഷ കലയെന്ന് സഖാക്കൾ സോഷ്യൽ മീഡിയയിൽ കളിയാക്കുന്ന ഹിന്ദു ഐക്യവേദി നേതാവിന് പുതിയ ഇമേജുമായി.

ഇന്നലെ രാത്രിയാണ് കെ സുരേന്ദ്രൻ നിലയ്ക്കലിൽ എത്തിയത്. സുരേന്ദ്രനെ തടയുമെന്നും അറസ്റ്റ് ചെയ്യുമെന്നും ജയിലിൽ കൊണ്ടു പോകുമെന്ന് ബിജെപിക്കാർ പോലും കരുതിയില്ല. അതും പൊലീസ് ചെയ്തു കൊടുത്തു. ബലപ്രയോഗത്തിന് ഒന്നും മുതിരാതെ സംയമനത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്ത് സുരേന്ദ്രൻ അറസ്റ്റ് വരിച്ചു. അയ്യപ്പന് വേണ്ടി ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കുമെന്ന് പ്രഖ്യാപിച്ച് റിമാൻഡിലുമായി. ഇതോടെ സുരേന്ദ്രിനും ഹൈന്ദവ പ്രസ്ഥാനങ്ങളിൽ പേര് ഉയരുകയാണ്. അർ എസ് എസുമായി സുരേന്ദ്രന് നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് പരിഹരിക്കാനും കരുത്തനായ നേതാവായി മാറാനും സുരേന്ദ്രനെ പ്രാപ്തനാക്കും വിധമായിരുന്നു പൊലീസിന്റെ ഇടപെടൽ. ഇരുമുടിയുമായെത്തി സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് വന്നാൽ ചർച്ചയാക്കാൻ ബിജെപിക്ക് വിഷയവുമായി. ശബരിമലയിലെ ആചാര സംരക്ഷകനെന്ന നിലയിൽ മഞ്ചേശ്വരത്ത് ബിജെപിക്ക് വേണ്ടി നിറയാൻ ഇനി സുരേന്ദ്രന് കഴിയും.

ഇങ്ങനെ ബിജെപിയെ വളർത്താൻ പൊലീസ് എന്തിനാണ് സഹായം ചെയ്യുന്നതെന്നാണ് ഉയരുന്ന ചോദ്യം. സന്നിധാനത്ത് പ്രതിഷേധത്തിന് സുരേന്ദ്രൻ പോയിരുന്നുവെങ്കിൽ പോലും രാഷ്ട്രീയമായി ഇത്രയേറെ നേട്ടും ഉണ്ടാക്കാനാകുമായിരുന്നില്ല. നെടുമ്പാശ്ശേരിയിൽ തൃപ്തി ദേശായി എത്തിയപ്പോഴും ബിജെപിക്ക് വേണ്ടി സർക്കാർ ഒത്തുകളിച്ചു. വിമാനത്താവളത്തിൽ തൃപ്തി ദേശായി എത്തിയപ്പോൾ വിരലിൽ എണ്ണാവുന്ന പ്രതിഷേധക്കാരേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ തൃപ്തിയെ ശബരിമലയിലേക്ക് പൊലീസിന് കൊണ്ടു പോകാമായിരുന്നു. ഇതിന് പൊലീസ് മുതിർന്നില്ല. മറിച്ച് പ്രതിഷേധക്കാരെ കൂട്ടുന്നതിന് വേണ്ടി പൊലീസ് കാത്തിരുന്നു. നെടുമ്പാശ്ശേരിയെ നാമജപത്തിന്റെ വേദിയാക്കി. അവിടേയും ചർച്ചകളിൽ സുരേന്ദ്രനെ താരമാക്കാൻ പൊലീസ് ശ്രമിച്ചു. സർക്കാരിന്റെ അറിവില്ലാതെ ഇതെല്ലാം നടക്കുമോ എന്ന ചോജ്യമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുള്ളത്. വ്യക്തമായ ഒത്തുകളിയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്യുന്നു. ഹിന്ദു ധ്രൂവീകരണത്തിലൂടെ ഉണ്ടാകുന്ന ന്യൂനപക്ഷ വികാരം അനുകൂലമാക്കാനുള്ള പിണറായി വിജയന്റെ തന്ത്രമാണ് നടപ്പിലാക്കുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം.

യുവതികളെ കയറ്റുമെന്ന് വീമ്പു പറയുന്ന മുഖ്യമന്ത്രി യുവതികളെത്തുമ്പോൾ അതിന് ശ്രമിക്കുന്നില്ല. തൃപ്തി ദേശായിയെ മടക്കി അയച്ചത് ഇതിന് തെളിവാണ്. കോടതി വിധി നടപ്പാക്കുമെന്ന പ്രഖ്യാപനത്തിൽ ആത്മാർത്ഥത ഉണ്ടായിരുന്നുവെങ്കിൽ തൃപ്തി ദേശായിയെ സുരക്ഷിതമായി സന്നിധാനത്ത് എത്തിക്കുമായിരുന്നു. ഇതുണ്ടായില്ല. ഇന്നലെ യുവതിയെ കയറ്റില്ലെന്ന് പൊലീസ് തന്നെ തന്നോട് പറഞ്ഞതായി തന്ത്രി കുടുംബാഗമായ രാഹുൽ ഈശ്വർ മറുനാടനോട് പറഞ്ഞിരുന്നു. മേരി സ്വീറ്റിയെ സന്നിധാനത്തുകൊണ്ടു പോകാനുള്ള ശ്രമങ്ങൾ ചെങ്ങന്നൂരിലും പൊലീസ് ചെയ്തില്ല. പിന്നെ എന്തിനാണ് യുവതികളെ കയറ്റുമെന്ന് മുഖ്യമന്ത്രി വീമ്പു പറയുന്നതെന്നാണ് ഉയരുന്ന ചോദ്യം. യുവതിയെ പൊലീസ് തടയുമെന്ന വൽസൻ തില്ലങ്കേരിയും പ്രഖ്യാപിച്ചു. ഇത് തന്നെയാണ് നടക്കുന്നത്. യുവതികളെ പൊലീസ് സന്നിധാനത്ത് കയറ്റുന്നില്ല. അതുകൊണ്ട് തന്നെ അവിടെ സംഘർഷത്തിനും സാധ്യതയില്ല. പിന്നെ എന്തിനാണ് ബിജെപിക്കാരെ കസ്റ്റഡിയിലും റിമാൻഡിലുമൊക്കെയാക്കി അവർക്ക് പേരുണ്ടാക്കി കൊടുക്കുന്നതെന്നാണ് ഉയരുന്ന ചോദ്യം.

ശബരിമലയിലെ നിയന്ത്രണങ്ങൾ ഹിന്ദു ധ്രുവീകരണത്തിന് വേണ്ടിയുള്ള സർക്കാർ തന്ത്രമാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. ഭക്തരെ ദ്രോഹിക്കുന്നതും മറ്റും ഇതിന് വേണ്ടിയാണ്. അതിന് ശേഷം പതിയെ എല്ലാം മാറ്റും. ബിജെപിയുടെ സമരത്തിന്റെ തുടർച്ചയായി ഇത് വ്യാഖ്യാനിക്കയും ചെയ്യും. ഇത് മനസ്സിലാക്കിയാണ് കോൺഗ്രസും പ്രതിനിധി സംഘത്തെ അയക്കുന്നത്. ബിജെപിയെ വളർത്തി കോൺഗ്രസിനെ തളർത്താനുള്ള കുതന്ത്രമാണ് ഇതിന് പിന്നിലെന്ന് കോൺഗ്രസും തിരിച്ചറിയുന്നു. എന്നാൽ ഇത് ജനം തള്ളുമെന്നും അവസാനം സിപിഎം കേരളത്തിലും അപ്രത്യക്ഷമാകുമെന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP