Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിരോധനാജ്ഞ ലംഘിച്ചാൽ അറസ്റ്റ് ചെയ്യണമെന്നത് കേന്ദ്ര നിർദ്ദേശം; ഇപ്പോൾ നടക്കുന്നതു ബിജെപിയുടെ അജൻഡ നടപ്പാക്കാനുള്ള നീക്കം; വിമോചന സമരത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനുള്ള നീക്കം ചെറുക്കും: സുരേന്ദ്രന്റെ അറസ്റ്റിനെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണൻ

നിരോധനാജ്ഞ ലംഘിച്ചാൽ അറസ്റ്റ് ചെയ്യണമെന്നത് കേന്ദ്ര നിർദ്ദേശം; ഇപ്പോൾ നടക്കുന്നതു ബിജെപിയുടെ അജൻഡ നടപ്പാക്കാനുള്ള നീക്കം; വിമോചന സമരത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനുള്ള നീക്കം ചെറുക്കും: സുരേന്ദ്രന്റെ അറസ്റ്റിനെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: ബിജെപി നേതാവ് കെ സുരേന്ദ്രന്റെ അറസ്റ്റിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സുരേന്ദ്രനെ അറസ്റ്റു ചെയ്തതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിരോധനാജ്ഞ ലംഘിച്ചാൽ അറസ്റ്റ് ചെയ്യുക എന്നത് പൊലീസ് സ്വീകരിക്കുന്ന സ്വാഭാവിക നടപടിയുടെ ഭാഗമാണെന്നും കോടിയേരി പറഞ്ഞു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാൻ നിർദ്ദേശം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

നിരോധനാജ്ഞ ലംഘിച്ചാൽ പൊലീസ് അറസ്റ്റ് ചെയ്യും. ഇതിന് നിർദ്ദേശം നൽകിയത് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണെന്നും കോടിയേരി പറഞ്ഞു. ഇപ്പോൾ നടക്കുന്നതു ബിജെപിയുടെ അജൻഡ നടപ്പാക്കാനുള്ള നീക്കമാണ്. ഇത് ജനങ്ങൾ ചെറുത്തു തോൽപ്പിക്കും. വിമോചന സമരത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ബിജെപി ശ്രമം. ഇതിന്റെ ഭാഗമാണ് മന്ത്രിമാരെ ആക്രമിക്കാനും ജജനാധിപത്യ സ്ഥാപനങ്ങളെ ആക്രമിക്കാനും ശ്രമിക്കുന്നത്. ഇത് അനുവദിക്കാൻ കഴിയില്ല. കേന്ദ്ര സർക്കാർ നിർദേശത്തെ പോലും ബിജെപി അവഗണിക്കുകയാണ്. ഇത് ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്തും- കോടിയേരി പറഞ്ഞു.

എൻഎസ്എസ് ആർഎസ്എസിനൊപ്പമുള്ള സംഘടനയല്ല. അവർ അക്രമങ്ങളിലേക്കു പോയിട്ടില്ല. അവരുടെ പരാതികൾ പരിഗണിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് സുപ്രീം കോടതിയിൽ ഹർജി നൽകാൻ തീരുമാനിച്ചത്- കോടിയേരി വ്യക്തമാക്കി.

സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാൻ സർക്കാരിനു കഴിയില്ല. സുപ്രീം കോടതി വിധിക്കെതിരേയാണു ബിജെപിയുടെ സമരം. ബിജെപിക്ക് പ്രതിഷേധമുണ്ടെങ്കിൽ കേന്ദ്ര സർക്കാരിനെ സമീപിച്ച് ഓർഡിനൻസിനു ശ്രമിക്കുകയാണു വേണ്ടത്. 95 ശതമാനം ജനങ്ങളും ഇപ്പോൾ നടക്കുന്ന സമരത്തിൽ ബിജെപിക്ക് എതിരാണ്. ഇവർ ഉണർന്നാൽ മാത്രമേ ബിജെപിക്കൊപ്പമുള്ള അഞ്ചു ശതമാനത്തെ പരാജയപ്പെടുത്താൻ കഴിയൂ എന്നും കോടിയേരി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP