Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിൽ അതിക്രമം നടത്തി രേഖകൾ കടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ; രേഖകൾ കവർച്ച നടത്തിയതിനും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്ത് പൊലീസ്; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത് അഞ്ച് പേർക്കെതിരെ; ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് കോൺഗ്രസ്

സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിൽ അതിക്രമം നടത്തി രേഖകൾ കടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ; രേഖകൾ കവർച്ച നടത്തിയതിനും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്ത് പൊലീസ്; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത് അഞ്ച് പേർക്കെതിരെ; ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് കോൺഗ്രസ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അതിക്രമം നടത്തിയെന്നും രേഖകൾ കടത്തിയെന്നും അധികൃതർ.ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് കോൺഗ്രസ് നേതൃത്വം.അഞ്ച് പേർക്കെതിരെ കേസെടുത്തെന്ന് പൊലീസ്.ഇടമലയാർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന്റെ വോട്ടോഴ്സ് ലിസ്റ്റും, രേഖകളും കവർച്ചചെയ്തെന്നും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നും കാണിച്ച് കോതമംഗലം സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ കെ വി സുധീർ നൽകിയ പാതിയിലാണ് കോതമംഗലം പൊലീസ് കേസെടുത്തിട്ടുള്ളത്.

വടാട്ടുപാറയിലെ യുത്ത് കോൺഗ്രസ് പ്രവർത്തകരായ എൽദോസ് ബേബി, അഖിൽ ആന്റണി, എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസടുത്തിട്ടുള്ളതെന്നും ഇവരെ പിടികുന്നതിന് നീക്കം നടത്തിവരികയാണെന്നും എസ് ഐ ബേസ്സിൽ തോമസ്സ് മറുനാടനോട് വ്യക്തമാക്കി.ഡിസംബർ മാസം 16-ന് നടക്കേണ്ട ഇടമലയാർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയുടെ കരട് രജിസ്ട്രാർ ഓഫീസിൽ പ്രസിദ്ധീകരിച്ചിരുന്നെന്നും ഈ കരട് വോട്ടർ പട്ടിക പരിശോധിക്കാന്നെന്ന വ്യാജേനയാണ് വടാട്ടുപാറ സ്വദേശികളാ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ എത്തിയതെന്നും തുടർന്നാണ് കേസിനാധാരമായ സംഭവങ്ങൾ അരങ്ങേറിയതെന്നുമാണ് പരാതിയിലെ സൂചന.

വോട്ടർ പട്ടിക ആവശ്യപ്പെട്ട് ഓഫീസിൽ അതിക്രമിച്ച് കയറി ബഹളം വച്ചെന്നും ഇത് മൂലം കൃത്യ നിർവ്വഹണത്തിന് തടസ്സം നേരിട്ടെന്നും വോട്ടപ്പട്ടിക തട്ടിയെടുത്തശേഷം പുറത്തിറങ്ങിയ വടാട്ടുപാറ സ്വദേശികൾ ഇതുമായി സ്റ്റാർട്ട് ചെയ്ത് നിർത്തിയിരുന്ന കാറിൽകയറി കടന്നുകളയുകയായിരുന്നെന്നുമാണ് പരാതിയിലെ ഉള്ളടക്കം.എന്നാൽ ഈ പൊലീസ് കേസ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നാണ് വടാട്ടുപാറയിലെ കോൺഗ്രസ്സ് നേതൃത്വത്തിന്റെ ആരോപണം. ഇന്നലെ രാവിലെ 11 -ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് വിജ്ഞാപനത്തിൽ പറഞ്ഞിരുന്നതെന്നും എന്നാൽ 1 മണി കഴിഞ്ഞ് ,ഒച്ചപ്പാടും ബഹളവുമായിപ്പോൾ മാത്രമാണ് ബാങ്കിന്റെ ഹെഡ്ഓഫീസിൽ ഭരണക്കാരും സിൽബന്ധികളും ചേർന്ന് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതെന്നും ഈ സമയം ഇവിടേയ്ക്ക് എത്തിനോക്കാൻ പോലുമുള്ള അവസരം തങ്ങൾക്ക് ലഭിച്ചില്ലന്നും നേതാക്കൾ പറയുന്നു.ട്ടികയിൽ നിന്നും ആയിരത്തിൽപരം ആളുകളുടെ പേര് നീക്കിയതായി വ്യക്തമായിട്ടുണ്ടെന്നും നേതാക്കൾ വെളിപ്പെടുത്തി.

ഇതേ സമയത്ത് തന്നെ കോതമംഗലം സഹകരണ സംഘം അസി.രജിസ്ട്രാർ ഓഫീസിലെത്തിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരടക്കമുള്ളവർ 1 മണിയായിട്ടും നോട്ടീസ് ബോർഡിൽ വോട്ടർ പട്ടിക പതിപ്പിക്കാത്തത് സംമ്പന്ധിച്ച് ഉദ്യോഗസ്ഥരോട് ചോദിച്ചുവെന്നും തങ്ങളുടെ പേര് വോട്ടർ പട്ടികയിലുണ്ടോ എന്ന് പരിശോധിക്കാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ടെന്നും ഈ സമയം ഉദ്യോഗസ്ഥൻ അവഹേളിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നും തുടർന്ന് രജിസ്ട്രാർ വോട്ടർ പട്ടിക ഇവർക്ക് പരിശോധനയ്ക്കായി നൽകിയെന്നും ഇക്കൂട്ടർ വ്യക്തമാക്കുന്നു.

പരിശോധിച്ചപ്പോൾ വ്യാപക ക്രമക്കേട് ഉണ്ടെന്ന് ബോദ്ധ്യപ്പെട്ടെന്നും വോട്ടർ പട്ടികയിൽ നിന്നും ആയിരത്തിൽപരം ആളുകളുടെ പേര് നീക്കിയതായി വ്യക്തമായി എന്നും ഈ വിവരം അവിടെ അപ്പോഴുണ്ടായ ഉദ്യോഗസ്ഥനോട് പറഞ്ഞ് വോട്ടർ പട്ടിക തിരികെ നൽകി തങ്ങൾ മടങ്ങിയെന്നാണ് എ ആർ ഓഫീസിൽ എത്തിവരുടെ വിവരണം.നിരവധി അഴിമതി നടത്തിയതിനാൽ ജനവിധി എതിരാകുമെന്ന് ഭയക്കുന്ന നിലവിലെ ഭരണ സമിതി സംസ്ഥാന ഭരണത്തിന്റെ അധികാരം ഉപയോഗിച്ച് ജനാധിപത്യ അവകാശങ്ങൾ ഇല്ലാതാക്കി വീണ്ടും ഭരണം പിടിക്കുന്നതിന് വേണ്ടി നടത്തുന്ന തരംതാണ രാഷ്ട്രീയക്കളിക്ക് ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുകയാണെന്നാണ് നേതാക്കളുടെ ആരോപണം.

ഏ ആർ ഓഫീസിലെ സീ സീ ടി വി ദ്യങ്ങൾ പരിശോധിച്ചാൽ കൃത്യമായ വിവരം ബോദ്ധ്യപ്പെടുമെന്നും ഇതിന് ശ്രമിക്കാതെ പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരടക്കമുള്ളവരെ കള്ളക്കേസിൽ പെടുത്തിയിരിക്കുകയാണും വടാട്ടുപാറ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ഇ സി റോയി അറിയിച്ചു..ഏ ആർ ഓഫീസിൽ നടന്ന സംഭവങ്ങൾ ആദ്യാവസാനം മൊബൈലിൽ പകർത്തിയിരുന്നെന്നും ഇത് പൊലീസിൽ ഹാജരാക്കുമെന്നും റോയി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP