Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ബിജെപിയുടെ പിന്തുണ സ്വീകരിക്കേണ്ടി വന്നാൽ മരിക്കുമെന്ന് അജിത് ജോഗി; എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളിലും കൈവച്ച് ഞാൻ ശപഥം ചെയ്യുന്നുവെന്നും' ജനത കോൺഗ്രസ് നേതാവ്  

'ബിജെപിയുടെ പിന്തുണ സ്വീകരിക്കേണ്ടി വന്നാൽ മരിക്കുമെന്ന് അജിത് ജോഗി; എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളിലും കൈവച്ച് ഞാൻ ശപഥം ചെയ്യുന്നുവെന്നും' ജനത കോൺഗ്രസ് നേതാവ്   

മറുനാടൻ ഡെസ്‌ക്‌

 

റായ്ഗഡ്: ഉഗ്ര ശപഥവുമായി മുൻ കോൺഗ്രസ് നേതാവും ജനത കോൺഗ്രസ് ഛത്തീസ്‌ഗഡ് (ജെ) പാർട്ടി പ്രസിഡന്റുമായ അജിത് ജോഗി. ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെടില്ലെന്നും അങ്ങനെ വന്നാൽ മരിക്കുമെന്നും ജോഗി. ഛത്തീസ്‌ഗഡിൽ തിരഞ്ഞെടുപ്പിന് രണ്ടു ദിവസം ബാക്കിനിൽക്കെയാണ് ജോഗിയുടെ വെല്ലുവിളി.

ബിജെപിയുമായി സഖ്യം ചേരുമോയെന്ന് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ ചോദിച്ചപ്പോഴാണ് രാഷട്രീയത്തിൽ എന്തും സംഭവിക്കാമെന്ന് ജോഗി മറുപടി നൽകിയത്. ജോഗിയുടെ ഈ മറുപടിയെ കോൺഗ്രസ് ഏറ്റെടുക്കുകയും വലിയ വിവാദങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തിരുന്നു.

''ബിജെപിയുടെ പിന്തുണ സ്വീകരിക്കില്ല, അങ്ങനെ വന്നാൽ ഞാൻ മരിക്കും. മരിക്കേണ്ടി വന്നാൽ അതിന് തയ്യാറാണ്. പക്ഷേ ബിജെപിക്ക് പിന്തുണ നൽകുകയോ, അവരുടെ പിന്തുണ സ്വീകരിക്കുകയോ ചെയ്യില്ല. എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളിലും കൈവച്ച് ഞാൻ ശപഥം ചെയ്യുന്നു, ബിജെപിക്ക് പിന്തുണ നൽകുകയോ സ്വീകരിക്കുകയോ ചെയ്യില്ല,'' കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് പുതിയ പാർട്ടി രൂപീകരിച്ച ജോഗി പറഞ്ഞു.ചൊവ്വാഴ്ചയാണ് 78 മണ്ഡലങ്ങളിലേക്കുള്ള അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 11 നാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP