Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

144 പ്രഖ്യാപിക്കാനുള്ള സ്ഥലമല്ല ശബരിമല; സന്നിധാനത്തെ പൊലീസ് യുദ്ധ കളമാക്കി മാറ്റി; അയ്യപ്പ ഭക്തരോട് കാട്ടുന്നത് കടുത്ത ക്രൂരത ; കേന്ദ്ര സർക്കാർ നൽകിയ 100 കോടി എന്ത് ചെയ്തവെന്ന് പരിശോധിക്കും; എന്റെ സന്നിധാനത്തേക്കുള്ള യാത്ര കേന്ദ്ര സഹമന്ത്രി എന്ന നിലയിൽ; ശബരിമലയിലേക്ക് യുവതികളെത്തരുതെന്ന നിലപാട് പ്രഖ്യാപനവുമായി കണ്ണന്താനം ;ശബരിമലയിൽ രാഷ്ട്രീയം തിളയ്ക്കുന്നു

144 പ്രഖ്യാപിക്കാനുള്ള സ്ഥലമല്ല ശബരിമല; സന്നിധാനത്തെ പൊലീസ് യുദ്ധ കളമാക്കി മാറ്റി; അയ്യപ്പ ഭക്തരോട് കാട്ടുന്നത് കടുത്ത ക്രൂരത ; കേന്ദ്ര സർക്കാർ നൽകിയ 100 കോടി എന്ത് ചെയ്തവെന്ന് പരിശോധിക്കും; എന്റെ സന്നിധാനത്തേക്കുള്ള യാത്ര കേന്ദ്ര സഹമന്ത്രി എന്ന നിലയിൽ; ശബരിമലയിലേക്ക് യുവതികളെത്തരുതെന്ന നിലപാട് പ്രഖ്യാപനവുമായി കണ്ണന്താനം ;ശബരിമലയിൽ രാഷ്ട്രീയം തിളയ്ക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ശബരിമല: ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ശബരിമലയിലേക്ക് ദർശനം നടത്താൻ എത്തുന്നതിന് പിന്നാലെ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനവും സന്നിധാനത്തേക്ക്. നിലയ്ക്കലിൽ എത്തിയ കണ്ണന്താനം തന്റെ സന്ദർശനത്തിന്റെ ഉദ്ദേശവും മാധ്യമങ്ങളോട് വ്യക്തമാക്കി. 144 പ്രഖ്യാപിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും സന്നിധാനത്തെ പൊലീസ് യുദ്ധക്കളമാക്കി മാറ്റിയെന്നും അയ്യപ്പ ഭക്തരോട് കാട്ടുന്നത് ക്രൂരതയാണെന്നും കണ്ണന്താനം അഭിപ്രായപ്പെട്ടു.

ശബരിമലയിലേക്ക് യുവതികൾ പ്രവേശിക്കരുതെന്ന നിലപാടാണ് കണ്ണന്താനത്തിനുള്ളത്. താൻ സന്നിധാനത്ത് എത്തുന്നത് കേന്ദ്ര സഹമന്ത്രി എന്ന നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രളയക്കെടുതിക്ക് പിന്നാലെ ഇവിടെയുണ്ടായ നാശനഷ്ടങ്ങളും മറ്റും വിലയിരുത്തുന്നതിന് കൂടിയാണ് അദ്ദേഹം സന്ദർശനം നടത്തുന്നതെന്നും സൂചനയുണ്ട്.സന്നിധാനത്ത് ദർശനം നടത്താൻ തീരുമാനിച്ച ഹിന്ദു ഐക്യ വേദി നേതാവ് കെ.പി ശശികലയ്ക്ക കർശന നിർദ്ദേശങ്ങളുമായി പൊലീസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയണ് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനവും ശബരിമല ദർശനത്തിന് തയ്യാറെടുത്ത് എത്തിയത്. 

ശബരിമലയിൽ ശശികല ദർശനത്തിനെത്തിയെന്നും പേരക്കുട്ടികളുടെ ചോണൂണ് ചടങ്ങുകൾ ഉടൻ നടത്തുമെന്നാണ് ഇപ്പോൾ വിവരം ലഭിക്കുന്നത്. ദർശനത്തിന് ശേഷം ശശികല സന്നിധാനത്ത് എത്ര നേരം തുടരുമെന്ന സംശയവും ഉയരുകയാണ്. നാമജപയജ്ഞത്തിൽ പങ്കെടുക്കരുതെന്നും പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുക്കരുതെന്നും അടക്കമുള്ള നിർദ്ദേശങ്ങളാണ് എസ്‌പി യതീഷ് ചന്ദ്ര കെ.പി ശശികലയ്ക്ക് നൽകിയത്.

പൊലീസ് നൽകിയ എല്ലാ വ്യവസ്ഥകളും അംഗീകരിച്ചാണ് ശശികല ഇപ്പോൾ സന്നിധാനത്ത് എത്തിയിരിക്കുന്നത്. ഇതോടെ സന്നിധാനത്ത് പമ്പയിലും ശബരിമലയിലും പൊലീസ് അതീവ ജാഗ്രതയിലാണ്. നിലയ്ക്കലിൽ ഇപ്പോൾ സംഘർഷാവസ്ഥ ഒഴിഞ്ഞ അവസ്ഥയിലാണ്.ഇതോടെ സന്നിധാനത്ത് പമ്പയിലും ശബരിമലയിലും പൊലീസ് അതീവ ജാഗ്രതയിലാണ്. നിലയ്ക്കലിൽ ഇപ്പോൾ സംഘർഷാവസ്ഥ ഒഴിഞ്ഞ അവസ്ഥയിലാണ്. ശബരിമല ദർശനത്തിന് യാത്ര തിരിച്ചപ്പോഴേ ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്ക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP