Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആ സീനിൽ അഭിനയിക്കാനുള്ള കോൺഫിഡൻസ് ഇല്ല, എങ്ങനെയെന്ന് പിടികിട്ടുന്നില്ലെന്ന് ദുൽഖർ പറഞ്ഞപ്പോൾ ലാൽ ജോസ് ആകെ ഞെട്ടി; എല്ലാം തയ്യാറെടുത്ത ശേഷം ദുൽഖർ പറഞ്ഞത് കേട്ട് 'നീയിങ്ങ് വന്നാൽ മതി പിടികിട്ടിച്ച് താരമെന്ന്' ലാലിന്റെ ആശ്വാസ വാക്കുകൾ; തിരക്കഥ വായിച്ച് ടെൻഷനിലായ താരം സീൻ എടുത്തപ്പോൾ ഫസ്റ്റ് ടേക്ക് തന്നെ ഓക്കെ !

ആ സീനിൽ അഭിനയിക്കാനുള്ള കോൺഫിഡൻസ് ഇല്ല, എങ്ങനെയെന്ന് പിടികിട്ടുന്നില്ലെന്ന് ദുൽഖർ പറഞ്ഞപ്പോൾ ലാൽ ജോസ് ആകെ ഞെട്ടി;  എല്ലാം തയ്യാറെടുത്ത ശേഷം ദുൽഖർ പറഞ്ഞത് കേട്ട് 'നീയിങ്ങ് വന്നാൽ മതി പിടികിട്ടിച്ച് താരമെന്ന്' ലാലിന്റെ ആശ്വാസ വാക്കുകൾ; തിരക്കഥ വായിച്ച് ടെൻഷനിലായ താരം സീൻ എടുത്തപ്പോൾ ഫസ്റ്റ് ടേക്ക് തന്നെ ഓക്കെ !

മറുനാടൻ ഡെസ്‌ക്‌

ദുൽഖർ സൽമാൻ- ഉണ്ണി മുകുന്ദൻ കൂട്ടുകെട്ടിൽ പിറന്ന ലാൽ ജോസ് സൂപ്പർ ഹിറ്റായിരുന്നു വിക്രമാദിത്യൻ. സിനിമയിറങ്ങി ഏതാനും വർഷം പിന്നിടുമ്പോൾ കഥാപാത്രം ചെയ്യാൻ കഴിയില്ലെന്ന് ദുൽഖർ പറഞ്ഞത് ഓർക്കുകയാണ് സംവിധായകൻ ലാൽ ജോസ്. തിരക്കഥ വായിച്ച ശേഷം ദുൽഖർ ആകെ ടെൻഷനിലായി. എങ്ങനെ ആ കഥാപാത്രം ചെയ്യാൻ സാധിക്കുമെന്ന് ചിന്തിച്ചുകൊണ്ടിരുന്നു. കോൺഫിഡൻസ് കുറയുന്നുവെന്ന് വരെ ലാൽ ജോസിനോട് പറഞ്ഞു. അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിലാണ് വിക്രമാദിത്യൻ സിനിമയുടെ പിന്നാമ്പുറ കഥകൾ ലാൽ ജോസ് വെളിപ്പെടുത്തിയത്.

ഡോ. ഇക്‌ബാൽ കുറ്റിപ്പുറം തിരക്കഥയെഴുതിയ ചിത്രം ബോക്‌സോഫീസിൽ വൻ ഹിറ്റായിരുന്നു. കഥാപാത്രം വളരെ വികാരപരമായി അഭിനയിക്കുന്ന സീനാണ് ദുൽഖറിന്റെ കോൺഫിഡൻസിനെ ബാധിച്ചത്. എന്നാൽ ഈ സീൻ ചെയ്തപ്പോൾ ഫസ്റ്റ് സീൻ തന്നെ ഓകെയായെന്നും ലാൽ ജോസ് പറയുന്നു.വിക്രമാദിത്യൻ സിനിമയുടെ സ്‌ക്രിപ്റ്റ് ദുൽഖറിനെ വായിച്ചുകേൾപിച്ചു. ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പ് ദുൽഖർ വിളിച്ച ശേഷം ലാലുവേട്ടാ എനിക്ക് ഈ സിനിമ ചെയ്യാൻ പറ്റുമെന്ന് തോന്നണില്ല. ആകെ ടെൻഷൻ ആണ്. ഞാൻ ഈ സിനിമ ചെയ്യുന്നില്ല' എന്ന് ദുൽഖർ പറയുകയായിരുന്നു. എല്ലാം റെഡിയാക്കി ആളുകൾക്ക് അഡ്വാൻസം കൊടുത്തു കഴിഞ്ഞായിരുന്നു ദുൽഖറിന്റെ പ്രതികരണം.

ഇതു ചെയ്യാൻ തനിക്ക് കോൺഫിഡൻസ് ഇല്ലെന്നായിരുന്നു ദുൽഖർ പറയുന്നത്. കഥയിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായിട്ടാണോ എന്ന് ലാൽ ജോസ് ദുൽഖറിനോടു ചോദിച്ചു. എന്നാൽ തിരക്കഥ നല്ലതാണെന്നായിരുന്നു മറുപടി. തിരക്കഥയുടെ കുഴപ്പമാണോ എന്നുചോദിച്ചപ്പോൾ അതിന്റെയും അല്ലെന്നു പറഞ്ഞു. സിനിമയിലെ ഒരു രംഗത്തെക്കുറിച്ച് ആലോചിച്ചിട്ടാണ് ടെൻഷനാകുന്നതെന്ന് ദുൽഖർ പറഞ്ഞു. അമ്മയാണ് എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിൽ നിന്നും വന്ന നോട്ടിഫിക്കേഷൻ മറച്ചുവെച്ച് തന്റെ അവസരം നഷ്ടപ്പെടുത്തിയതെന്ന് ആദിത്യൻ അറിയുന്ന രംഗമുണ്ട്.

അതു അറിഞ്ഞ ശേഷം മരിച്ചുപോയ അച്ഛന്റെ യൂണിഫോം ധരിച്ച് അമ്മയ്ക്കു മുന്നിൽ വന്ന് ഡയലോഗ് പറയുന്നതാണ് സീൻ. അതുകഴിഞ്ഞാണ് ആ കഥാപാത്രം നാടുവിടുന്നത്. ആ രംഗമാണ് ദുൽഖറിനെ അലട്ടിയത്. താൻ എത്ര ആലോചിച്ചിട്ടും അതെങ്ങനെ ചെയ്യണമെന്ന് പിടികിട്ടുന്നില്ലെന്ന് ദുൽഖർ പറഞ്ഞു. അപ്പോഴാണ് എനിക്ക് സമാധാനമായത്. 'നിനക്ക് പിടികിട്ടണ്ട, നീ ഇങ്ങുവന്നാൽ മതി നമുക്ക് പിടികിട്ടിച്ച് തരാമെന്നു'പറഞ്ഞു. ദുൽഖർ അതിനു മുമ്പ് അഭിനയിച്ച സിനിമകളൊക്കെ ന്യൂജനറേഷൻ ആളുകളുടെ സിനിമകളിലായിരുന്നു. മറ്റൊരു തരത്തിലുള്ള സിനിമകളായിരുന്നു അത്. ഇതൊരു ഡ്രമാറ്റിക്ക് സിറ്റുവേഷൻ ആയിരുന്നു. എന്നെ വിശ്വാസമുണ്ടെങ്കിൽ സെറ്റിലേയ്ക്കുപോരൂ എന്ന് ദുൽഖറിനോടു പറഞ്ഞു.

പിന്നീട് ഷൂട്ട് തുടങ്ങി, ഈ രംഗം ഷൂട്ട് ചെയ്യുന്നതിനു മുമ്പേ നിരവധി രംഗങ്ങൾ ചിത്രീകരിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് ആദ്യം പറഞ്ഞ ഭീകരമായ ടെൻഷൻ ഉണ്ടായിരുന്നില്ല. ഷോട്ട് തുടങ്ങുന്നതിനു മുമ്പ് എന്നോട് ചോദിച്ചു, എന്താണ് ലാലുവേട്ടൻ വിചാരിക്കുന്നതെന്ന്. ഞാൻ ഒന്നും വിചാരിക്കുന്നില്ലെന്നും സിറ്റുവേഷൻ എന്താണെന്ന് വിവരിച്ചുകൊടുക്കുകയും ചെയ്തു. അമ്മ ഇത്രയും വലിയൊരു ചതി നിന്നോട് ചെയ്തിരിക്കുന്നു. അച്ഛൻ ആത്മഹത്യ ചെയ്യാൻ കാരണം അമ്മയാണെന്നു തോന്നുന്ന അവസ്ഥയിൽ നിൽക്കുന്ന മകൻ. അതു മനസ്സിൽ ഉൾക്കൊള്ളാൻ പറഞ്ഞു.

അകത്തുപോയി വാതിൽ അടച്ചുനിൽക്കുക, ആ ഷർട്ട് ധരിച്ച് പുറത്തുവന്ന് അമ്മയുടെ മുഖത്ത് നോക്കുമ്പോൾ നിനക്ക് എന്താണോ തോന്നുന്നത് അത് അഭിനയിക്കുക. ഇതാണ് ദുൽഖറിനുപറഞ്ഞുകൊടുത്തത്. ആ ഫസ്റ്റ് ടേക്ക് തന്നെ ഓക്കെ ആയിരുന്നു. കാരണം അത് രണ്ടാമതൊരു ടേക്കിലേയ്ക്കുപോകാൻ പറ്റില്ലെന്ന് എനിക്ക് അറിയാമായിരുന്നു. ദുൽഖർ അഭിനയിക്കുമ്പോൾ തന്നെ സ്വാഭാവികമായി കരയുകയും മറ്റും ചെയ്തിരുന്നു.-ലാൽ ജോസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP