Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഴ കയറിയപ്പോൾ പന്തലിൽ കയറി നിന്നവരെയാണ് അറസ്റ്റു ചെയ്തത്; ഇത് പൊലീസിന്റെ വീഴ്ചയല്ല, കൈകടത്തലാണ്; സന്നിധാനത്ത് പ്രതിഷേധിച്ചവരെ അറസ്റ്റു ചെയ്തതിനെതിരെ രമേശ് ചെന്നിത്തല

മഴ കയറിയപ്പോൾ പന്തലിൽ കയറി നിന്നവരെയാണ് അറസ്റ്റു ചെയ്തത്; ഇത് പൊലീസിന്റെ വീഴ്ചയല്ല, കൈകടത്തലാണ്; സന്നിധാനത്ത് പ്രതിഷേധിച്ചവരെ അറസ്റ്റു ചെയ്തതിനെതിരെ രമേശ് ചെന്നിത്തല

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പ്രതിഷേധിച്ചവരെ അറസ്റ്റു ചെയ്ത പൊലീസ് നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ നട അടച്ചതിനു പിന്നാലെ പ്രതിഷേധവുമായി രംഗത്തുവന്നത് ആർഎസ്എസ് നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഇവരെ അറസ്റ്റു ചെയ്ത നടപടിക്കെതിരെയാണ് ചെന്നിത്തല രംഗത്തെത്തിയത്. സന്നിധാനത്ത് മഴ പെയ്തപ്പോൾ പന്തലിൽ കയറി നിന്നവരെയാണ് അറസ്റ്റു ചെയ്തതെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.

'തീർച്ചയായിട്ടും പൊലീസിന്റെ വീഴ്ചയല്ല, കൈകടത്തലാണിത്. ഇത് പൊലീസ് ചെയ്യുന്ന തെറ്റാണ്. ഇവിടെ എന്താണ് നടക്കുന്നത്. ഈ നാട്ടിലെ ഭക്തജനങ്ങൾക്ക് ശബരിമലയിലേക്ക് പോകണ്ടേ.' എന്നാണ് രമേശ് ചെന്നിത്തല ചോദിച്ചത്.

ഞങ്ങളെകൊണ്ട് കൂടുതൽ കാര്യങ്ങൾ പറയിക്കരുത്. ഭക്തജനങ്ങൾ മഴ പെയ്തപ്പോൾ പന്തലിൽ കയറി ഇരുന്നതാണോ തെറ്റ്? അവരെ അവിടെനിന്നും അറസ്റ്റു ചെയ്തുകൊണ്ടുപോകുന്നത് ശരിയാണോ? ഇതേത് കാലമാണ്. ഇതെന്താ നടക്കുന്നത് ഇവിടെ?' ഹിറ്റ്ലറുടെ ഭരണമാണോ കേരളത്തിൽ നടക്കുന്നത്. പിണറായി വിജയൻ ഹിറ്റ്ലറാകാൻ ശ്രമിക്കുകയാണ്. ' എന്നും ചെന്നിത്തല പറഞ്ഞു.

ശരിയായ നടപടിയല്ല ഇത്. അക്രമകാരികളെ അവർ അറസ്റ്റു ചെയ്യട്ടേ. അതിനാർക്കും പ്രതിഷേധമില്ല. സാധാരണ നിരപപരാധികളായ, ബിജെപിക്കാരല്ലാത്ത ഭക്തജനങ്ങൾക്ക് ദർശനം നടത്താനുള്ള അവകാശമില്ലേ ഈ നാട്ടില്. എല്ലാവരേയും ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള കാര്യമാണോ ഈ സർക്കാർ ചെയ്യുന്നതെന്നും ചെന്നിത്തല ചോദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP