Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ നടക്കുന്നത് ശബരിമല സമരമല്ല; ബിജെപിക്ക് പത്ത് വോട്ടു കിട്ടാനുള്ള സമരം; രാഷ്ട്രീയ ലക്ഷ്യത്തോടെ ബിജെപി ചെയ്യുന്ന സമരം തിരിച്ചറിയാനുള്ള വിവേകം ഹിന്ദു സമൂഹത്തിന് ഉണ്ടാകണമെന്നും വെള്ളാപ്പള്ളി നടേശൻ

കേരളത്തിൽ നടക്കുന്നത് ശബരിമല സമരമല്ല; ബിജെപിക്ക് പത്ത് വോട്ടു കിട്ടാനുള്ള സമരം; രാഷ്ട്രീയ ലക്ഷ്യത്തോടെ ബിജെപി ചെയ്യുന്ന സമരം തിരിച്ചറിയാനുള്ള വിവേകം ഹിന്ദു സമൂഹത്തിന് ഉണ്ടാകണമെന്നും വെള്ളാപ്പള്ളി നടേശൻ

ചേർത്തല: കേരളത്തിൽ നടക്കുന്നത് ആചാര സംരക്ഷണത്തിന് വേണ്ടിയുള്ള സമരമല്ലെന്നും മറിച്ച് ബിജെപിക്ക് പത്ത് വോട്ടു കിട്ടാനുള്ള സമരമാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിയുടെ പേരിൽ ബിജെപി രാഷ്ട്രീയ ലക്ഷ്യത്തോടെ ചെയ്യുന്ന സമരം തിരിച്ചറിയാനുള്ള വിവേകം ഹിന്ദു സമൂഹത്തിനു ഉണ്ടാകണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയുടെ വിധി ദൗർഭാഗ്യകരമാണ്. എന്നാൽ അതിന്റെ േെപരിൽ തെരുവിൽ ഇറങ്ങുന്നതിനോട് യോജിക്കാൻ കഴിയില്ല. ഹിന്ദുത്വത്തിന്റെ പേരിൽ തെരുവിൽ ഇറങ്ങി വിദ്വേഷം സൃഷ്ടിക്കാനുള്ള നീക്കങ്ങൾ ശരിയല്ല. ഇതിനെ കർമം കൊണ്ടാണ് മറികടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ അജണ്ട നടത്തുന്നതിനുള്ള ഈ സമരത്തിന് എസ്എൻഡിപി നിന്നുതരില്ല. ബിജെപിക്കു പത്തു വോട്ടു നേടിയെടുക്കാനുള്ള സമരമാണ് നടക്കുന്നതെന്നും കോൺഗ്രസിനും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഒരു ഹിന്ദു സംഘടനയുമായും ചർച്ച നടത്താതെയാണ് സമരം നടത്തുന്നത്. ഈ സമരം തീരുമാനിച്ചത് ആരാണെന്നും വെള്ളാപ്പള്ളി ചോദിക്കുന്നു.

ശബരിമല വിധിയുടെ പേരിൽ ഹിന്ദുക്കൾ തമ്മിൽ തല്ലുന്നതെന്തിനാണ്? റിവ്യൂ പെറ്റിഷനിൽ തീരുമാനം വരട്ടെ. ചർച്ചയ്ക്കു തയ്യാറെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടല്ലോ? മുഖ്യമന്ത്രി ചർച്ചയ്ക്കു വിളിച്ചിട്ട് ഈ പറയുന്ന ആളുകളൊന്നും പോയില്ല. പന്തളം രാജകുടുംബവും തന്ത്രികുടുംബവുമായും മാത്രമല്ല, മറ്റു ഹിന്ദു സംഘടനകളുമായും ചർച്ചയ്ക്കു മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP