Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിരലുകളിൽ കടിച്ചും ചെരിപ്പു കൊണ്ട് അടിച്ചും അദ്ധ്യാപകന്റെ ക്രൂര പീഡനം; ഏഴു വയസ്സുകാരനെ അതിക്രൂരമായി പീഡിപ്പിച്ച അദ്ധ്യാപകനെതിരെ പൊലീസ് കേസ്

വിരലുകളിൽ കടിച്ചും ചെരിപ്പു കൊണ്ട് അടിച്ചും അദ്ധ്യാപകന്റെ ക്രൂര പീഡനം; ഏഴു വയസ്സുകാരനെ അതിക്രൂരമായി പീഡിപ്പിച്ച അദ്ധ്യാപകനെതിരെ പൊലീസ് കേസ്

ആഗ്ര: രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി പീഡിപ്പിച്ച അദ്ധ്യാപകനെതേടി പൊലീസ്. ഉത്തർപ്രദേശിലെ അലിഗഢിലാണ് സംഭവം.വീട്ടിലെത്തി ട്യൂഷനെടുക്കുന്ന അദ്ധ്യാപകൻ വിദ്യാർത്ഥിയുടെ വിരലുകളിൽ കടിക്കുന്നതും ചെരിപ്പ് കൊണ്ട് കുട്ടിയെ തല്ലുന്നതും വീഡിയോയിൽ കാണാം. കുട്ടിയെ ചെവിയിൽ തൂക്കിയെടുത്തും പീഡിപ്പിച്ചു. അദ്ധ്യാപകൻ മർദ്ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കുട്ടിയുടെ പിതാവ് നേരത്തെ പുറത്തുവിട്ടിരുന്നു.

കുട്ടിയുടെ പിതാവിന്റെ പരാതിയിൽ അദ്ധ്യാപകനെതിരെ പൊലീസ് കേസെടുത്തു. സാമൂഹികമാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ അദ്ധ്യാപകനെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന ആവശ്യം ശക്തമായി. സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒളിവിൽപോയ അദ്ധ്യാപകനെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP