Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംഎൽഎ പദവിയിൽ നിന്ന് അയോഗ്യനാക്കിയ നടപടി; കെഎം ഷാജി സുപ്രീംകോടതിയെ സമീപിച്ചു

എംഎൽഎ പദവിയിൽ നിന്ന് അയോഗ്യനാക്കിയ നടപടി; കെഎം ഷാജി സുപ്രീംകോടതിയെ സമീപിച്ചു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി ; എംഎൽഎ പദവിയിൽ നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കെഎം ഷാജി സുപ്രീം കോടതിയെ സമീപിച്ചു.  കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ ഷാജിയുടെ എതിർ സ്ഥാനാർത്ഥിയായിരുന്ന എംവി നികേഷ് കുമാറിന്റെ ഹർജിയിൽ ആണ് ഹൈക്കോടതിയിൽ തീർപ്പ് കൽപിച്ചിരുന്നത്.

തിരഞ്ഞെടുപ്പ് കാലത്ത് വർഗ്ഗീയ പ്രചാരണങ്ങൾ നടത്തി എന്ന് ആക്ഷേപിച്ചുകൊണ്ട് നികേഷ് കുമാർ നൽകിയ ഹർജിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഷാജിയെ അയോഗ്യനാക്കി കോടതി ഉത്തരവിട്ടത്. മുസ്ലിം ലീഗ് എംഎൽഎ ആയിരുന്നു ഷാജി.

ആറ് വർഷത്തേക്കാണ് കെഎം ഷാജിയെ അയോഗ്യനാക്കിയിട്ടുള്ളത്. ഉത്തരവ് വന്ന നിമിഷം മുതൽ ഷാജിക്ക് എംഎൽഎ സ്ഥാനത്തിന്റെ ഒരു ആനുകൂല്യങ്ങളും ലഭ്യമാകില്ല.
തിരഞ്ഞെടുപ്പ് കാലത്ത് കെഎം ഷാജി വർഗ്ഗീയ പ്രചാരണം നടത്തി എന്ന് കാണിച്ചായിരുന്നു നികേഷ് കുമാർ ഹർജി നൽകിയത്. ഇത് വെളിപ്പെടുത്തുന്ന രേഖകളും കോടതിയിൽ സമർപ്പിക്കപ്പെട്ടു.

ഈ രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ ഹൈക്കോടതി ഉത്തരവ്. അയോഗ്യനാക്കിയ വിധി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. സുപ്രീംകോടതിയിൽ അപ്പീൽ നൽകി തീരുമാനമെടുക്കാൻ കാലതാമസം വന്നേയ്ക്കാം. അത്രയും കാലം അഴീക്കോട് മണ്ഡലത്തിൽ എംഎൽഎയുണ്ടാകില്ല. ഈ സാഹചര്യത്തിൽ തൽക്കാലത്തേയ്ക്ക് വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു് ഷാജിയുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP