Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തന്നെ മന്ത്രിയാക്കിയത് പാണക്കാട്ടു നിന്നല്ലെന്ന് കെടി ജലീൽ; തന്നെ സംരക്ഷിക്കുന്നത് സിപിഎമ്മാണെന്ന് കരിങ്കൊടികാട്ടിയവർ ഓർക്കണം; ലീഗിന്റെ ആരോപണം പരാജയ ഭീതിയിലെന്നും മന്ത്രി

തന്നെ മന്ത്രിയാക്കിയത് പാണക്കാട്ടു നിന്നല്ലെന്ന് കെടി ജലീൽ; തന്നെ സംരക്ഷിക്കുന്നത് സിപിഎമ്മാണെന്ന് കരിങ്കൊടികാട്ടിയവർ ഓർക്കണം; ലീഗിന്റെ ആരോപണം പരാജയ ഭീതിയിലെന്നും മന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബന്ധു നിമയമന വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ തന്റെ രാജി ആവശ്യപ്പെട്ട പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തുന്ന മുസ്ലിം ലീഗിന് മറുപടിയുമായി മന്ത്രി കെ.ടി.ജലീൽ. രാജി ആവശ്യപ്പെടാൻ തന്നെ മന്ത്രിയാക്കിയത് പാണക്കാട്ടു നിന്നല്ലെന്ന് ജലീൽ ആഞ്ഞടിച്ചു.തന്നെ സംരക്ഷിക്കുന്നത് സിപിഎമ്മാണെന്ന് കരിങ്കൊടികാട്ടിയവർ ഓർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കറുത്ത കൊടികാട്ടിയാൽ ഭയക്കില്ലെന്നും അങ്ങനെ പേടിപ്പിക്കാമെന്ന് കരുതരുതെന്നും പറഞ്ഞ മന്ത്രി ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായേക്കാവുന്ന പരാജയത്തിന്റെ ഭീതിയാണ് ലീഗിന്റെ ആരോപണത്തിന് കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യോഗ്യതയില്ലാതെ ബന്ധുവിനെ നിയമിച്ചെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജർ തസ്തികയിൽ നിയമിക്കപ്പെട്ട മന്ത്രി കെടി ജലീലിന്റെ ബന്ധു രാജി വച്ചിരുന്നു.കോർപ്പറേഷൻ ചെയർമാനാണ് മന്ത്രി ബന്ധുവമായ കെടി അദീബ് രാജി നൽകിയത്. ഇ മെയിൽ വഴിയാണ് രാജി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP