Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീണ്ടും റെക്കോഡ് നേട്ടവുമായി ഒടിയൻ; പ്രേക്ഷകർ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ ഐഎംഡിബി പട്ടികയിൽ നാലാം സ്ഥാനം നേടി മോഹൻലാൽ ചിത്രം; ആദ്യമായി ലിസ്റ്റിൽ ഇടംപിടിക്കുന്ന മലയാള ചിത്രമെന്ന പേര് മാണിക്യന് സ്വന്തം; പ്രേക്ഷകരുടെ സ്‌നേഹത്തിന് നന്ദി അറിയിച്ച് മഞ്ജു വാര്യർ

വീണ്ടും റെക്കോഡ് നേട്ടവുമായി ഒടിയൻ; പ്രേക്ഷകർ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ ഐഎംഡിബി പട്ടികയിൽ നാലാം സ്ഥാനം നേടി മോഹൻലാൽ ചിത്രം; ആദ്യമായി ലിസ്റ്റിൽ ഇടംപിടിക്കുന്ന മലയാള ചിത്രമെന്ന പേര് മാണിക്യന് സ്വന്തം; പ്രേക്ഷകരുടെ സ്‌നേഹത്തിന് നന്ദി അറിയിച്ച് മഞ്ജു വാര്യർ

കേരളം ഏറെ നാളായി കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒരോ പുതിയ വാർത്തകളും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു റെക്കോഡ് നേട്ടം കൂടി ഒടിയൻ സ്വന്തമാക്കിയിരിക്കുകയാണ്.

ഏറ്റവും പ്രതീക്ഷയുണർത്തുന്ന ഇന്ത്യൻ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റിൽ നാലാം സ്ഥാനത്ത് മോഹൻലാലിന്റെ ഒടിയൻ എത്തിയിരിക്കുന്നത്. ഒരു മലയാള ചിത്രം ഈ ലിസ്റ്റിൽ ഇടം നേടുന്നത് ആദ്യമാണ്. ഐഎംഡിബിയുടെ റെക്കോഡിനും ചിത്രത്തിലെ ആദ്യ ഗാനം ഹിറ്റാക്കിയതിനും നന്ദി പ്രകടിപ്പിച്ചു കൊണ്ട് ചിത്രത്തിലെ നായിക കൂടിയായ മഞ്ജുവാര്യർ രംഗത്ത് എത്തി.തന്റെ ഫെയസ്ബുക്ക് അക്കൗണ്ടിലൂടെയാണ് നടി നന്ദി അറിയിച്ചത്.

ബോളിവുഡ് മുൻ താരങ്ങളായ രൺവീർ സിംഗിന്റെയും ഇമ്രാൻ ഹാഷ്മിയുടെയും ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് മോഹൻലാലിന്റെ ഒടിയൻ മുന്നിലെത്തിയത്. റിയൽ ടൈം പോപ്പുലാരിറ്റിയുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ലിസ്റ്റിൽ ഒന്നാമതെത്തിയിരിക്കുന്നത് രജനീകാന്ത്-ശങ്കർ ചിത്രം യന്തിരൻ 2.0യാണ്. കന്നഡ ബ്രഹ്മാണ്ഡ ചിത്രം കെ ജി എഫിന് രണ്ടാം സ്ഥാനവും ഷാരൂഖിന്റെ സീറോയ്ക്ക് മൂന്നാം സ്ഥാനവുമാണുള്ളത്.

ഇന്നലെ പുറത്തു വിട്ട ഒടിയനിലെ ആദ്യഗാനത്തിന് വമ്പൻ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്. യൂട്യൂബിലൂടെ റിലീസ് ചെയ്ത പാട്ട് ഒരു മണിക്കൂറിനുള്ളിൽ ഒരുലക്ഷം വ്യൂസാണ് നേടിയെടുത്തത്. ഒടിയൻ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ഇത് റെക്കോഡാണെന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. ലിറിക്കൽ വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് എം ജയ ചന്ദ്രനാണ് ആലപിച്ചിരിക്കുന്നത് സുധീപ് ചന്ദ്രനും ശ്രേയ ഘോഷലുമാണ്.

ശ്രീകുമാര മേനോൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ഡിസംബർ 14 നാണ് തീയറ്ററുകളിലെത്തുക. 'പാലക്കാട് പ്രദേശത്തെ പഴയ കാല നാടൻ കഥ പറയുന്ന ചിത്രത്തിൽ മോഹൻലാൽ ഒടി വിദ്യ വശമുള്ള മാണിക്യൻ എന്ന കഥാപാത്രമായി എത്തുന്നു. നായികയായി മഞ്ജു വാര്യറെത്തുമ്പോൾ നടൻ പ്രകാശ് രാജും പ്രധാന വേഷത്തിലുണ്ട്. ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. തിരക്കഥ ഹരികൃഷ്ണൻ, ക്യാമറ ഷാജി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP