Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പ 25 കോടി വരെ അനുവദിക്കുന്നതിന് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ആർബിഐ; സർക്കാരുമായി നടക്കുന്ന പ്രധാന തർക്ക വിഷയങ്ങൾ പരിശോധിക്കാൻ കർമ്മ സമിതികൾ വരും; വിപണിയിലെ ധനലഭ്യത കൂട്ടാനുള്ള നടപടികൾ കൈക്കൊള്ളാനും തീരുമാനം

ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പ 25 കോടി വരെ അനുവദിക്കുന്നതിന് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ആർബിഐ; സർക്കാരുമായി നടക്കുന്ന പ്രധാന തർക്ക വിഷയങ്ങൾ പരിശോധിക്കാൻ കർമ്മ സമിതികൾ വരും; വിപണിയിലെ ധനലഭ്യത കൂട്ടാനുള്ള നടപടികൾ കൈക്കൊള്ളാനും തീരുമാനം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ചെറുകിട വ്യാപാരങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ആഹ്ലാദ വാർത്തയാണ് റിസർവ് ബാങ്കിന്റെ നിർണായക സമിതി യോഗത്തിന് ശേഷം പുറത്ത് വരുന്നത്. തിങ്കളാഴ്‌ച്ച കേന്ദ്ര സർക്കാരുമായി നടന്ന റിസർവ് ബാങ്കിന്റെ യോഗം ഒൻപതര മണിക്കൂർ ദൈർഘ്യമേറിയതായിരുന്നു. ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് അനുവദിക്കുന്ന വായ്പ തുക 25 കോടി വരെ ഉയർത്താനും നിയന്ത്രണങ്ങളിൽ ഇളവനുവദിക്കാനും ആർബിഐ തീരുമാനിച്ചു.

മാത്രമല്ല കേന്ദ്രവും റിസർവ് ബാങ്കും തമ്മിൽ ഇപ്പോൾ നിലനിൽക്കുന്ന തർക്ക വിഷയങ്ങൾക്ക് പരിഹാരം കാണാനായി രണ്ടു സമിതികൾക്ക് രൂപം നൽകാനും യോഗം തീരുമാനിച്ചു. റിസർവ് ബാങ്കിന്റെ കരുതൽ ശേഖരം കുറയ്ക്കുന്നത് സംബന്ധിച്ച് ആലോചനകൾ നടക്കുകയാണ്. ഇതിനൊപ്പം തന്നെ വായ്പ തിരികെ അടയ്ക്കുന്നതിൽ വീഴ്‌ച്ച വരുത്തിയ ബാങ്കുകളോട് എന്ത് സമീപനം വേണമെന്ന കാര്യത്തിലും പുതിയ സമിതികൾ റിപ്പോർട്ട് നൽകും.

രാജ്യത്തെ വിപണി മേഖലയിലെ ധനലഭ്യത വർധിപ്പിക്കാനുള്ള നടപടികൾക്കും ഉടൻ രൂപമാകും. ഈ മാസം 22ന് തന്നെ തുറന്ന വിപണിയിൽ 8000 കോടി രൂപ ലഭ്യമാക്കാനാണ് പദ്ധതി. പൊതുമേഖലാ ബാങ്കുകളിൽ സൂക്ഷിക്കേണ്ട കരുതൽ ധനത്തിന്റെ പരിധി കുറച്ചുകൊണ്ട് ധനലഭ്യത ഉറപ്പ് വരുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. തിങ്കളാഴ്ച രാവിലെ 10-ന് തുടങ്ങിയ യോഗത്തിൽ റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരം സംബന്ധിച്ച കാര്യങ്ങളാണ് മുഖ്യമായും ചർച്ചയായത്.

കരുതൽ ധനത്തിലെ പങ്ക് സർക്കാരിന് കൈമാറുന്നത് സംബന്ധിച്ച് കാര്യങ്ങൾ പരിശോധിക്കാനായി നിയോഗിച്ച പ്രത്യേകസമിതി അടുത്ത മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകും. റിസർവ് ബാങ്കിന്റെ ഡയറക്ടർ ബോർഡിന് കൂടുതൽ അധികാരം നൽകുന്ന ചട്ടത്തിൽ ഭേദഗതി, വ്യാപാരസ്ഥാപനങ്ങൾക്ക് കൂടുതൽ വായ്പകൾ ലഭ്യമാക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയിൽ ശ്രദ്ധ നേടിയിരുന്നു. വീഴ്ചവരുത്തിയ ചില ബാങ്കുകളോട് റിസർവ് ബാങ്ക് കൈക്കൊണ്ട കർശന നിലപാട് പുനഃപരിശോധിക്കാൻ തീരുമാനമായിട്ടുണ്ട്. ഇതിനുവേണ്ടിയും സമിതി നിലവിൽ വന്നു.

റിസർവ് ഇത്രയേറെ കരുതൽ ധനശേഖരം സൂക്ഷിക്കേണ്ട കാര്യമില്ലെന്നാണ് കേന്ദ്രം നിയമിച്ച അനൗദ്യോഗിക ഡയറക്ടറും ആർഎസ്എസ്. സൈദ്ധാന്തികനുമായ എസ്. ഗുരുമൂർത്തി വാദിച്ചത്. ലോകത്തൊരു കേന്ദ്രബാങ്കും 3.6 ലക്ഷം കോടി രൂപ കരുതൽധനമായി സൂക്ഷിക്കുന്നില്ല. ആർ.ബി.ഐ.യുടെ കരുതൽ ധനശേഖരം എത്ര വേണമെന്ന കാര്യം ഈ യോഗത്തിൽ തീരുമാനിക്കണമെന്നും അദ്ദേഹം ശക്തമായി വാദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP