Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനെയും മരുമകളേയും ആക്രമിച്ചതിന് പിന്നാലെ പ്രതിയുടെ വീടിന് നേരെ ബോംബേറ്; ആക്രമണം നടന്നത് ആർഎസ്എസ് പ്രവർത്തകൻ സുധീഷിന്റെ വീടിന് നേരെ; കേസിലെ മറ്റൊരു പ്രതിയായ രമേശിന്റെ വീടിന് നേരെയും ആക്രണം

കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനെയും മരുമകളേയും ആക്രമിച്ചതിന് പിന്നാലെ പ്രതിയുടെ വീടിന് നേരെ ബോംബേറ്; ആക്രമണം നടന്നത് ആർഎസ്എസ് പ്രവർത്തകൻ സുധീഷിന്റെ വീടിന് നേരെ; കേസിലെ മറ്റൊരു പ്രതിയായ രമേശിന്റെ വീടിന് നേരെയും ആക്രണം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട് : സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനേയും മരുമകളേയും അക്രമിച്ച സംഭവത്തിന് പിന്നാലെ അനിഷ്ട സംഭവങ്ങൾ വീണ്ടും. കേസിലെ പ്രതിയുടെ വീടിന് നേരെ കഴിഞ്ഞ ദിവസം ബോംബേറുണ്ടായതോടെ ഇവിടെ സ്ഥിതിഗതികൾ വഷളായിരിക്കുകയാണ്. കേസലെ പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സുധീഷിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കുറ്റ്യാടിക്ക് സമീപം നെട്ടൂരാണ് ഇദ്ദേഹം താമസിക്കുന്നത്. ചൊവ്വാഴ്‌ച്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവമുണ്ടായത്.

ഇതേ കേസിലെ മറ്റൊരു പ്രതിയായ രമേശന്റെ വീടിനു നേരെയും കഴിഞ്ഞ ദിവസം
ആക്രമണുണ്ടായി. മറ്റൊരാളുടെ വീട് തല്ലിതകർത്തെന്നും പരാതിയുണ്ട്. ശനിയാഴ്ച രാവിലെ 11നാണ് പി.മോഹനന്റെ മകൻ ജൂലിയസ് നികിതാസ്, ഭാര്യ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സാനിയോ മനോമിയെയും ഹർത്താലിന്റെ മറവിൽ ആസൂത്രിതമായി ആക്രമിച്ചത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ വീണ്ടും ആക്രമണമുണ്ടായിരുന്നു.

സംഭവത്തെ  തുടർന്ന് ദമ്പതികളെ നേരത്തെ കുറ്റ്യാടി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും ഇവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. പൊലീസ് അകമ്പടിയോടെ ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയത്. ഇതിനിടെ നടുവണ്ണൂരിൽവച്ചായിരുന്നു ആക്രമണമുണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP