Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

വീട്ടിൽ നിന്നു വിളിച്ചിറക്കി യുവാവിന്റെ കാൽ തല്ലിയൊടിച്ചത് ദുബായിൽ നിന്നുള്ള ക്വട്ടേഷൻ; സംഭവത്തിൽ നാലംഗ സംഘം അറസ്റ്റിൽ; സംഘത്തിലെ പ്രധാനി നിസാമുദ്ദീൻ കൊടും ക്രിമിനലെന്ന് പൊലീസ്; സംഭവത്തിന് പിന്നിൽ ഗൾഫിലെ ബിസിനസ് വൈരാഗ്യമെന്നും പൊലീസ് വെളിപ്പെടുത്തൽ; കാൽ തല്ലിയൊടിക്കൽ ദൗത്യം ഏറ്റെടുത്തത് ഒരു ലക്ഷം രൂപക്ക്

വീട്ടിൽ നിന്നു വിളിച്ചിറക്കി യുവാവിന്റെ കാൽ തല്ലിയൊടിച്ചത് ദുബായിൽ നിന്നുള്ള ക്വട്ടേഷൻ; സംഭവത്തിൽ നാലംഗ സംഘം അറസ്റ്റിൽ; സംഘത്തിലെ പ്രധാനി നിസാമുദ്ദീൻ കൊടും ക്രിമിനലെന്ന് പൊലീസ്; സംഭവത്തിന് പിന്നിൽ ഗൾഫിലെ ബിസിനസ് വൈരാഗ്യമെന്നും പൊലീസ് വെളിപ്പെടുത്തൽ; കാൽ തല്ലിയൊടിക്കൽ ദൗത്യം ഏറ്റെടുത്തത് ഒരു ലക്ഷം രൂപക്ക്

റിയാസ് ആമി അബ്ദുള്ള

പാലക്കാട്: കുത്തനൂർ കളപ്പാറ സ്വദേശിയും ദുബായിൽ വർക് ഷോപ് ഉടമയുമായ ശശിയെ വീട്ടിൽ നിന്നു രാത്രി വിളിച്ചിറക്കി ഇരുമ്പുവടി കൊണ്ടു കാൽ തല്ലിയൊടിച്ച കേസിൽ, ക്വട്ടേഷൻ സംഘാംഗങ്ങളായ നാലു പേരെ കുഴൽമന്ദം പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് നല്ലളം അരീക്കാട്ട് താമസിക്കുന്ന കൊല്ലം നിലമേൽ സ്വദേശി നിസാമുദ്ദീൻ എന്ന ചിണ്ടു(39), കോഴിക്കോട് വെള്ളയിൽ നൗഫൽ എന്ന ദാദാ നൗഫൽ(39), നല്ലളം മങ്കുണിപ്പാടം ചെറുവീട്ടിൽ ഹരീഷ്(31), വെള്ളയിൽ റഹീസ്(36) എന്നിവരാണ് അറസ്റ്റിലായത്. ഗൾഫിലെ ബിസിനസ് സംബന്ധിച്ച വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നു പൊലീസ് പറഞ്ഞു.

കൃത്യം നടത്തുന്നതിനായി തലേ ദിവസം തന്നെ ക്വട്ടേഷൻ സംഘം പാലക്കാട് നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്തു താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഇവർ സഞ്ചരിച്ചതായി കരുതുന്ന കാറുകളുടെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണു പ്രതികളെ കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നു കസ്റ്റഡിയിലെടുത്തത്.

ഒരുലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻസംഘം ദൗത്യം ഏറ്റെടുത്തതെന്നാണ് പൊലീസിനുലഭിച്ച വിവരം. ഗൾഫിൽനിന്നാണ് ക്വട്ടേഷൻ കൊടുത്തതെന്നാണ് സൂചന. ക്വട്ടേഷൻസംഘത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പിടിയിലായ നിസാമുദ്ദീൻ കൊല്ലംജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ദാദാ നൗഫലിനും ഹരീഷിനും കോഴിക്കോട്ടെ പൊലീസ് സ്റ്റേഷനുകളിൽ നിലവിൽ കേസുണ്ട്. നാലുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡിനയച്ചു.

കുത്തനൂർ കളപ്പാറ സ്വദേശിയും ദുബായിൽ വർക്ഷോപ്പ് ഉടമയുമായ ശശി നവംബർ 4-ന് രാത്രിയാണ് ആക്രമിക്കപ്പെട്ടത്. ഒരാഴ്ച മുമ്പാണ് ഇയാൾ ദുബായിൽ നിന്ന് നാട്ടിൽ എത്തിയത്. കളപ്പാറയിലുള്ള കല്യാണമണ്ഡപത്തിൽനിന്ന് ശശിയെ പുറത്തേക്ക് വിളിച്ചിറക്കി ഇരുമ്പുവടി കൊണ്ട് കാൽ അടിച്ചൊടിച്ചെന്നാണ് കേസ്. സൈബർസെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽനിന്ന് കസ്റ്റഡിയിലെടുത്തത്. പ്രതികളെ പാലക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. കാലിനും കൈയ്ക്കും സാരമായി പരിക്കുപറ്റിയ ശശി കോയമ്പത്തൂരിൽ ചികിത്സയിലാണ്.

ആലത്തൂർ ഡിവൈ.എസ്‌പി. വി.എ. കൃഷ്ണദാസിന്റെ മേൽനോട്ടത്തിൽ കുഴൽമന്ദം സിഐ. എ.എം. സിദ്ദീഖ്, എസ്‌ഐ. എ. അനൂപ്, അഡീഷണൽ എസ്‌ഐ. ബിനു റൈനി എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP