Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശബരിമലയിൽ ആളെക്കൂട്ടാൻ ബിജെപി സർക്കുലർ ഇറക്കിയിട്ടുണ്ട് ; പ്രവർത്തകരെ ഉത്തേജിപ്പിക്കാൻ ചിലത് പറയും..ഇതുപാർട്ടി നിലപാട്; ശബരിമല കർമസമിതിയുടെ എല്ലാ പരിപാടിക്കും പാർട്ടിയുടെ പിന്തുണയുണ്ടെന്നും നിലയ്ക്കലിൽ പ്രക്ഷോഭം പുനരാരംഭിക്കുമെന്നും പി.എസ്.ശ്രീധരൻ പിള്ള

ശബരിമലയിൽ ആളെക്കൂട്ടാൻ ബിജെപി സർക്കുലർ ഇറക്കിയിട്ടുണ്ട് ; പ്രവർത്തകരെ ഉത്തേജിപ്പിക്കാൻ ചിലത് പറയും..ഇതുപാർട്ടി നിലപാട്; ശബരിമല കർമസമിതിയുടെ എല്ലാ പരിപാടിക്കും പാർട്ടിയുടെ പിന്തുണയുണ്ടെന്നും നിലയ്ക്കലിൽ പ്രക്ഷോഭം പുനരാരംഭിക്കുമെന്നും പി.എസ്.ശ്രീധരൻ പിള്ള

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലേക്ക് പ്രവർത്തകരെ സംഘടിപ്പിച്ചെത്തിക്കാൻ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ ഇറക്കിയ സർക്കുലർ സ്ഥിരീകരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. ഇത് പാർട്ടി നിലപാടാണെന്നും പൊലീസ് നടപടിയിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും ശ്രീധരൻ പിള്ള ആരോപിച്ചു. സിപിഎം കരുതുന്നത് ബിജെപിക്കാർ യാതൊരു സ്വാതന്ത്യവും അനുഭവിക്കാൻ ആകാത്തവർ എന്നാണ്. സ്ഥിരമായി പാർട്ടി സർക്കുലർ അയക്കാറുണ്ടെന്നും പ്രവർത്തകരെ ഉത്തേജിപ്പിക്കാൻ ചിലത് പറയുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

പൊലീസ് നടപടിയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോൾ സർക്കുലറിന്റെ പേരിൽ വിവാദം ഉണ്ടാക്കുന്നത്. സർക്കുലർ ഇറക്കിയതിനെ മുഖ്യമന്ത്രിയും കുറ്റംപറയുകയാണെന്നും അത് അവഗണിക്കുകയാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ഡിസംബർ അഞ്ച് മുതൽ ശബരിമല സംരക്ഷണ സദസ് സംഘടിപ്പിക്കും. ദേവസ്വം ബോർഡിന്റെ സാവകാശ സംരക്ഷണ ഹർജി ജനങ്ങളെ കബളിപ്പിക്കാനാണെന്നും ശ്രീധരൻ പിള്ള ആരോപിച്ചു. ആയിരത്തോളം സ്ത്രീകൾ അപേക്ഷ നൽകി കാത്തിരിക്കുകയാണ്. എന്നാൽ അവർക്ക് സംരക്ഷണം നൽകാൻ ആവില്ലെന്നാണ് ഹർജിയിൽ പറഞ്ഞത്. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച് കൂടുതൽ അടിച്ചമർത്തലിന് ശ്രമമെന്നും ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി.

ശബരിമലയിൽ നടക്കുന്ന പ്രശ്‌നങ്ങൾ സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരെയല്ലെന്നും കമ്മ്യൂണിസ്റ്റുകൾക്കെതിരാണെന്നും പറഞ്ഞതും ശ്രീധരൻ പിള്ള നിഷേധിച്ചു. താൻ പറഞ്ഞത് വളച്ചൊടിക്കുകയായിരുന്നു എന്നാണ് ശ്രീധരൻ പിള്ള ആരോപിച്ചത്. യുവതി എന്നൊരു വാക്ക് പറഞ്ഞിട്ടില്ല. യുവതി പ്രവേശനം പ്രശ്‌നം അല്ല എന്ന് താൻ പറഞ്ഞിട്ടില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ശബരിമല കർമ്മ സമിതിയുടെ എല്ലാ പരിപാടിക്കും ബിജെപിയുടെ പൂർണ പിന്തുണയുണ്ട്. നിലയ്ക്കലിൽ പ്രക്ഷോഭം പുനരാരംഭിക്കാനാണ് ബിജെപിയുടെ പദ്ധതി. നിരോധനാജ്ഞ പിൻവലിക്കുക, പൊലീസ് രാജ് പിൻവലിക്കുക, ആരാധന സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാവും നിലയ്ക്കലിൽ സമരം. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ നാളെ ശബരിമലയിലെത്തുമെന്നും അതുവഴി ശബരിമലയിലെ അവസ്ഥ പുറം ലോകത്തെത്തുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ശബരിമലയിൽ ഹൈക്കോടതി നിർദ്ദേശങ്ങൾ അതേപടി നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നവംബർ 25 മുതൽ 30 വരെ എൻഡിഎയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനവും ഒപ്പുശേഖരണവും നടത്തും. കേരളം കണ്ട ഏറ്റവും വലിയ ജനസമ്പർക്ക യജ്ഞമാണ് നടക്കുകയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഒരുകോടിയിലേറെ ഒപ്പുകൾ ശേഖരിച്ച് ഭരണകൂടത്തിന് നൽകാനാണ് ഉദ്ദേശിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബർ അഞ്ചുമുതൽ 10 വരെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ശബരിമല സംരക്ഷണ സദസ്സ് നടത്തുമെന്നും ശ്രീധരൻ പിള്ള അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP