Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അലോക് വർമ്മയുടെ മറുപടിയും രഹസ്യറിപ്പോർട്ടും ചോർന്നു; സിബിഐ കേസിൽ സുപ്രീം കോടതിക്ക് അതൃപ്തി; വാദം കേൾക്കുന്നത് 29ലേക്ക് മാറ്റി; വിവരങ്ങൾ പുറത്തുവിട്ടത് ദി വയർ വെബ്‌സൈറ്റ്

അലോക് വർമ്മയുടെ മറുപടിയും രഹസ്യറിപ്പോർട്ടും ചോർന്നു; സിബിഐ കേസിൽ സുപ്രീം കോടതിക്ക് അതൃപ്തി; വാദം കേൾക്കുന്നത് 29ലേക്ക് മാറ്റി; വിവരങ്ങൾ പുറത്തുവിട്ടത് ദി വയർ വെബ്‌സൈറ്റ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സിബിഐ കേസ് പരിഗണിക്കുന്നതിനിടെ സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ. സിബിഐ ഡയറക്ടറുടെ ചുമതലയിൽ നിന്ന് അലോക് വർമ്മയെ മാറ്റിയ സംഭവത്തിൽ വർമ്മ സമർപ്പിച്ച മറുപടിയും രഹസ്യ റിപ്പോർട്ടും ചോർന്ന് മാധ്യമങ്ങളിൽ എത്തിയതിൽ സുപ്രീം കോടതിക്ക് അതൃപ്തി. ഇക്കാര്യം കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് വർമ്മയുടെ അഭിഭാഷകൻ ഫാലി എസ്.നരിമാനോടാണ് അതൃപ്തി പ്രകടിപ്പിച്ചത്. ഹർജികൾ വീണ്ടും ഈ മാസം 29ന് പരിഗണിക്കാൻ മാറ്റി.

അലോക് വർമ്മയ്ക്കെതിരായ ആരോപണത്തിൽ കേന്ദ്ര വിജിലൻസ് കമ്മീഷൺ നടത്തിയ അന്വേഷണ റിപ്പോർട്ട് മുദ്രവച്ച കവറിൽ അലോക് വർമ്മയ്ക്ക് നൽകിയിരുന്നു. ഇതിനുള്ള മറുപടി ഇന്നലെ മുദ്രവച്ച കവറിൽ അലോക്വർമ്മ സുപ്രീം കോടതിക്കും കൈമാറിയിരുന്നു. എന്നാൽ ഇന്നലെ 'ദ വയർ' എന്ന വെബ്സൈറ്റിൽ റിപ്പോർട്ടിലെ ചില ഭാഗങ്ങൾ വന്നിരുന്നു. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്.

മറുപടി നൽകാൻ അലോക് വർമ്മയുടെ അഭിഭാഷകൻ ഫാലി എസ്.നരിമാൻ കൂടുതൽ സമയം ചോദിച്ച കേസിൽ വിചാരണയ്ക്കുള്ള അർഹത പോലും ഇല്ലെന്ന് കോടതി വിമർശിച്ചു. അലോക് വർമ്മയ്ക്കെതിരെയുള്ള സിവിസി റിപ്പോർട്ടും അതിന് അദ്ദേഹം സമർപ്പിച്ച മറുപടിയും കോടതി പരിശോധിച്ചു.തിങ്കളാഴ്ചയാണ് മുദ്രവച്ച കവറിൽ സെക്രട്ടറി ജനറലിന് ആലോക് വർമ മറുപടി നൽകിയത്. എന്നാൽ ഇതൊരു ന്യൂസ് പോർട്ടലിൽ വന്നത് തന്നെയും ഞെട്ടിച്ചുവെന്ന് ഫാലി എസ്.നരിമാൻ പറഞ്ഞു.

പ്രതിയെ സഹായിക്കാൻ രണ്ട് കോടി കൈക്കൂലി വാങ്ങി എന്നതടക്കം, അലോക് വർമ്മക്കെതിരെ ഉയർന്ന അഴിമതി അന്വേഷണങ്ങളിൽ കേന്ദ്ര വിജിലൻസ് കമ്മീഷൻ നൽകിയ റിപ്പോർട്ടും, ഇതിന് അലോക് വർമ്മ നൽകിയ മറുപടിയും രഹസ്യമാക്കി സൂക്ഷിക്കണം എന്ന വ്യവസ്ഥയോടെയാണ് അറ്റോർണി ജനറൽ, സോളിസിറ്റൽ ജനറൽ, അലോക് വർമ്മ എന്നിവർക്ക് മുദ്ര വച്ച കവറിൽ കൈമാറിയത്.

സിബിഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന അലോക് വർമ്മയ്ക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണമാണി വിജിലൻസ് കമ്മീഷൻ അന്വേഷിച്ചത്. സിബിഐയിലെ പടലപ്പിടണക്കം രൂക്ഷമായതോടെ രണ്ട് ഓഫീസർമാരെയും കേന്ദ്രസർക്കാർ അവധിയിൽ വിട്ടിരുന്നു. ഇരുവരും സുപ്രീം കോടതിസെയ മീപിച്ചിട്ടുണ്ട്. അതിനിടെ, നാഗ്പൂരിലേക്ക് സ്ഥലംമാറ്റം നേരിട്ട പെഡ്യൂട്ടി ഡയറ്കടർ സിൻഹയും കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജികൾ എല്ലാം ഒരുമിച്ച് പരിഗണിച്ചേക്കുമെന്ന് ഇരിക്കേയാണ് കോടതിയുടെ ഇന്നത്തെ അപ്രതീക്ഷിത നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP