Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിയന്ത്രണങ്ങളിൽ മിക്കതും പൊലീസ് പിൻവലിച്ചു; വലിയനടപ്പന്തലിൽ വിരിവെക്കാനും വിശ്രമിക്കാനും അനുമതി; എന്നാൽ ഉറങ്ങാൻ അനുദിക്കുകയുമില്ല; ശബരിമലയിൽ വിട്ടുവീഴ്ചയ്ക്ക് സർക്കാർ

നിയന്ത്രണങ്ങളിൽ മിക്കതും പൊലീസ് പിൻവലിച്ചു; വലിയനടപ്പന്തലിൽ വിരിവെക്കാനും വിശ്രമിക്കാനും അനുമതി; എന്നാൽ ഉറങ്ങാൻ അനുദിക്കുകയുമില്ല; ശബരിമലയിൽ വിട്ടുവീഴ്ചയ്ക്ക് സർക്കാർ

ശബരിമല: ശബരിമല സന്നിധാനത്ത് നാലുദിവസമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ മിക്കതും പൊലീസ് പിൻവലിച്ചു. സന്നിധാനത്ത് വലിയനടപ്പന്തലിൽ വിരിവെക്കാനും വിശ്രമിക്കാനും അനുമതി നൽകി. എന്നാൽ, ഇവിടെ ഉറങ്ങാൻ അനുവദിക്കില്ലെന്ന് സന്നിധാനത്തിന്റെ ചുമതലയുള്ള ഐ.ജി. വിജയ് സാഖറെ പറഞ്ഞു. എന്നാൽ, താഴെതിരുമുറ്റം, വടക്കേനട എന്നിവിടങ്ങളിൽ നിയന്ത്രണം തുടരും.

പ്രായമുള്ളവരെയും സ്ത്രീകളെയും കുട്ടികളെയും വലിയനടപ്പന്തലിൽ വിരിവെക്കാൻ അനുവദിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഉത്തരവ് ലഭിച്ചില്ലെന്നു പറഞ്ഞ് പൊലീസ് ചൊവ്വാഴ്ച വൈകീട്ടുവരെ നിയന്ത്രണങ്ങൾ തുടർന്നു. ചൊവ്വാഴ്ച രാത്രി 10-നാണ് നിയന്ത്രണങ്ങൾ നീക്കിയ വിവരം ഐ.ജി. അറിയിച്ചത്. എന്നിട്ടും രാത്രിയിൽ വിരി വയ്ക്കാൻ അനുവദിച്ചില്ല. കിടന്ന് ഉറങ്ങിയവരെ പൊലീസ് മാറ്റി. നേരത്തേ, ആയിരക്കണക്കിന് തീർത്ഥാടകർക്ക് ഒരേസമയം വിരിവെക്കാൻ സൗകര്യമുള്ള വലിയനടപ്പന്തലിലേക്ക് കടക്കാൻപോലും പൊലീസ് അനുവദിച്ചിരുന്നില്ല.

സന്നിധാനത്ത് തീർത്ഥാടകർ വർഷങ്ങളായി നെയ്യഭിഷേകത്തിന് കാത്തിരിക്കാനും വിശ്രമിക്കാനും ഉപയോഗിച്ചിരുന്ന സ്ഥലങ്ങളാണ് താഴെതിരുമുറ്റം, വടക്കേനട, വലിയനടപ്പന്തൽ, മാളികപ്പുറം നടപ്പന്തൽ, പാണ്ടിത്താവളത്തിലെ മാംഗുണ്ട നിലയം എന്നിവ. വലിയ നടപ്പന്തൽ, താഴെ തിരുമുറ്റം, വടക്കേനട എന്നിവിടങ്ങളിൽ നിൽക്കാൻപോലും പൊലീസ് അനുവദിച്ചിരുന്നില്ല. ഇതിനാണ് ഭാഗികമായി മാറ്റം വരുത്തുന്നത്. പരിവാറുകാർ തമ്പടിക്കാതിരിക്കാനായിരുന്നു നിയന്ത്രണങ്ങൾ.

മാളികപ്പുറം നടപ്പന്തലിലും മാളികപ്പുറം ക്ഷേത്രത്തിന് താഴെയുമാണ് വിരിവെക്കാൻ അനുമതിയുണ്ടായിരുന്നത്. നടപ്പന്തൽ വലുപ്പം കുറഞ്ഞതാണ്. ഇതെല്ലാം വലിയ പ്രതിസന്ധിയായി മാറിയിരുന്നു. ഇതിനെതിരെ നാമജപ പ്രതിഷേധം ഉയരുമ്പോഴാണ് പൊലീസ് വിട്ടു വീഴ്ചകൾക്ക് തയ്യാറാകുന്നത്. ഇതോടെ വലിയ നടപ്പന്തലിലും മറ്റും നട തുറന്നിരിക്കുമ്പോൾ നാമജപത്തിനുള്ള അവസരവും ഭക്തർക്ക് കിട്ടുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP