Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തലവടി സ്വദേശി ബ്രാംപ്ടണിൽ നിര്യാതനായി; കാനഡ പോസ്റ്റ് ഉദ്യോഗസ്ഥനായ ഏബ്രഹാം കളത്തിലിന്റെ സംസ്‌കാരം ഞായറാഴ്ച

തലവടി സ്വദേശി ബ്രാംപ്ടണിൽ നിര്യാതനായി; കാനഡ പോസ്റ്റ് ഉദ്യോഗസ്ഥനായ ഏബ്രഹാം കളത്തിലിന്റെ സംസ്‌കാരം ഞായറാഴ്ച

ജീമോൻ റാന്നി

ബ്രാംപ്ടൺ, കാനഡ: തലവടി കളത്തിൽ മേടയിൽ സാറാമ്മ മാത്യുവിന്റേയും പരേതനായ കളത്തിൽ ഈപ്പൻ മാത്യുവിന്റെയും മകൻ ഏബ്രഹാം കളത്തിൽ (അവറാച്ചൻ - 51 വയസ്സ്) നിര്യാതനായി. ഭാര്യ ഷൈനി എബ്രഹാം കായംകുളം കാപ്പിൽ മാടമ്പിശ്ശേരിൽ കുടുംബാംഗമാണ്. പരേതന്റെ മാതാവ് സാറാമ്മ മാത്യു കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മാതൃസഹോദരി കൂടിയാണ്.

ഫിനാൻസിൽ സിപിഎ, സി.ജി.എ, സി.എഫ് എ ( CPA, CGA, CFA) ബിരുദങ്ങളോടൊപ്പം, സിഐ. എസ്.എ (CISA - ഓഡിറ്റ് ) സെർട്ടിഫിക്കേഷനുമുണ്ടായിരുന്ന പരേതൻ കാനഡ പോസ്റ്റിൽ സെർട്ടിഫൈഡ് ഇന്റ്‌റെണൽ ഓഡിറ്റർ ആയി പ്രവർത്തിച്ചുവരുകയായിരുന്നു.മക്കൾ : കെവിൻ കളത്തിൽ, ഷെറിൻ കളത്തിൽ (രണ്ടു പേരും വിദ്യാർത്ഥികൾ).

സഹോദരങ്ങൾ: മാത്യു ഈപ്പൻ, അലക്‌സ് മാത്യു (കാനഡ) ജോസഫ് മാത്യു (ദുബായ്), എലിസബേത്ത്, സൂസൻ, മെറിൻ.അലക്‌സ് പാപ്പച്ചൻ (സാബു - ഹൂസ്റ്റൺ) വർഗീസ് പാപ്പച്ചൻ (ഷാജി - ബോസ്റ്റൺ),സാറാമ്മ (മസ്‌ക്കറ്റ് ) എന്നിവർ പരേതന്റെ ഭാര്യ സഹോദരങ്ങളാണ്.

മിസിസാഗയിലുള്ള സെന്റ് ഗ്രിഗോറീയോസ് ഇന്ത്യൻ ഓർത്തഡോക്ൾസ് ലേക്ക് വ്യൂ ഇടവകയുടെ മുൻ ട്രസ്റ്റി കൂടിയായിരുന്ന പരേതൻ ദേവാലയം ഇടവകയ്ക്ക് സ്വന്തമാക്കുന്നതിനും ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിലും സജീവ നേതൃത്വം വഹിച്ചു.

പൊതു ദർശനം: നവംബർ 24നു ശനിയാഴ്ച വൈകുന്നേരം 4:30 മുതൽ 9:00 വരെ - ബ്രാംപ്ടൺ ഫ്യൂണറൽ ഹോം ( 10061, Chinguacousy Rd, Brampton, ON L7A 0H6, Canada)

സംസ്‌കാരം: നവംബർ 25 നു ഞായറാഴ്ച 11:30 മുതൽ 2:30 വരെ - ബ്രാംപ്ടൺ ഫ്യൂണറൽ ഹോം ( 10061, Chinguacousy Rd, Brampton, ON L7A 0H6, Canada)

കൂടുതൽ വിവരങ്ങൾക്ക്;

അലക്‌സ് മാത്യു - 613 805 1285 (കാനഡ)
അലക്‌സ് പാപ്പച്ചൻ - 617 595 2020 (യുഎസ്)
വർഗീസ് പാപ്പച്ചൻ - 508 423 9291 (യുഎസ്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP