Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ച സയൻസ് ക്വിസ് മൽസരം; ന്യൂ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനം

ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ച സയൻസ് ക്വിസ് മൽസരം;  ന്യൂ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനം

ഹ്‌റൈൻ കേരളീയ സമാജവും ദേവ്ജിയും സംയുക്തമായി സംഘടിപ്പിച്ച സയൻസ് ക്വിസ് മത്സരം - ക്യൂറിയസ് 2018 ശ്രദ്ധേയമായി. നവംബർ 18 ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ചാണ് ക്വിസ് മൽസരം നടന്നത്. 42 ടീമുകൾ പങ്കെടുത്ത പ്രാഥമിക എഴുത്ത് പരീക്ഷയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആറ് ടീമുകളാണ് ഫൈനൽ റൗണ്ടിൽ മാറ്റുരച്ചത്.

ക്വിസ് മൽസരം ഒരേ സമയം വിഞ്ജാനപ്രദവും ആസ്വാദ്യകരമായിരുന്നുവെന്ന് മൽസാരാർത്ഥികളും കാണികളും അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്ക് വേണ്ടി ജിസിസി തലത്തിൽ പ്രസംഗ മത്സരവും ഡിബേറ്റും സംഘടിപ്പിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള അറിയിച്ചു.

ന്യൂ ഇന്ത്യൻ സ്‌കൂളിൽ നിന്ന് പങ്കെടുത്ത ഹരിഹർ പ്രദീപ്, മിഷ്ടീ സുഭാഷ്, ദേവിക ബാബു എന്നിവർ ഉൾപ്പെട്ട ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ന്യൂ ഇന്ത്യൻ സ്‌കൂളിലെ തന്നെ ശ്രെവിൻ സാജു, ജോമിൽസ് ജോസ്, നയീമ മുഹമ്മദ് എന്നിവരുടെ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഏഷ്യൻ സ്‌കൂൾ വിദ്യാർത്ഥികളായ ഹരിശങ്കർ പ്രസാദ്, കപിൽ രാജേഷ്, ശങ്കർ മേനോൻ എന്നിവരുടെ ടീം മൂന്നാം സ്ഥാനവും നേടി.

വിജയികൾക്കുള്ള മെഡലുകൾ, ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ് എന്നിവ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള , സമാജം ജനറൽ സെക്രട്ടറി ശ്രീ.എംപി. രഘു, ദേവ്ജി പ്രതിനിധി. കിരൺ വർഗീസ് തുടങ്ങിയവർ സമ്മാനിച്ചു.സമാജം ക്വിസ് ക്ലബ് കൺവീനർ ലോഹിദാസ് സ്വാഗതവും സമാജം സയൻസ് ഫോറം കൺവീനർ വിനൂപ്കുമാർ നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP