Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമലയിൽ സമരത്തിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് പ്രവർത്തകരെത്തുമെന്ന് ശോഭാ സുരേന്ദ്രൻ; പൊലീസിലെ സിപിഎം ഗുണ്ടകളെ പിണറായി നിലയ്ക്കലും സന്നിധാനത്തും നിയോഗിച്ചിരിക്കുന്നു; പിണറായി വിജയന് ബോൺ വിറ്റ കലക്കി കൊടുക്കുന്ന പണിയാണ് കോൺഗ്രസിനെന്നു ബിജെപി നേതാവിന്റെ പരിഹാസം; നിയമത്തിന്റെ മുന്നിൽ യതീഷ് ചന്ദ്രയെ കൊണ്ട് മറുപടി പറയിക്കുമെന്നും വെല്ലുവിളി

ശബരിമലയിൽ സമരത്തിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് പ്രവർത്തകരെത്തുമെന്ന് ശോഭാ സുരേന്ദ്രൻ; പൊലീസിലെ സിപിഎം ഗുണ്ടകളെ പിണറായി നിലയ്ക്കലും സന്നിധാനത്തും നിയോഗിച്ചിരിക്കുന്നു; പിണറായി വിജയന് ബോൺ വിറ്റ കലക്കി കൊടുക്കുന്ന പണിയാണ് കോൺഗ്രസിനെന്നു ബിജെപി നേതാവിന്റെ പരിഹാസം; നിയമത്തിന്റെ മുന്നിൽ യതീഷ് ചന്ദ്രയെ കൊണ്ട് മറുപടി പറയിക്കുമെന്നും വെല്ലുവിളി

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: ശബരിമല വിഷയത്തിൽ സർക്കാരിനെയും കോൺഗ്രസിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ശബരിമലയിലെ ബിജെപി സമരത്തിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് പ്രവർത്തകരെത്തുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പൊലീസിലെ സിപിഎം ഗുണ്ടകളെയാണ് പിണറായി നിലയ്ക്കലിലും സന്നിധാനത്തും നിയോഗിച്ചിരിക്കുന്നത്.പിണറായി വിജയന് ബോൺ വിറ്റ കലക്കി കൊടുക്കുന്ന പണിയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും അവർ പരിഹസിച്ചു.

ശബരിമലയിലെ ബിജെപി സമരം കാത്തിരുന്ന് കാണുകയെന്നും ശോഭ പറഞ്ഞു. അതേസമയം ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരല്ലെന്ന ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുടെ പ്രസ്താവന ശോഭ സുരേന്ദ്രൻ ആവർത്തിച്ചു. ശ്രീധരൻപിള്ള പറഞ്ഞത് സ്ത്രീ പ്രവേശനത്തിന് എതിരല്ലെന്നാണ്. എന്നാൽ യുവതീ പ്രവേശനം അനുവദിക്കില്ല എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞതെന്നും ശോഭ പറഞ്ഞു.

ശബരിമല വിഷയത്തിൽ ചില മാധ്യമങ്ങൾക്ക് പ്രത്യേക അജണ്ട ഉണ്ടായിരുന്നുവെന്നും ചില മാധ്യമങ്ങൾ ഒരു ഭാഗം മാത്രം കാണിക്കുകയാണ്. എല്ലാ മാധ്യമങ്ങളിലേയും അവതാരകരുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കണമെന്നും ശോഭ കൂട്ടിച്ചേർത്തു. പൊലീസിലെ സിപിഎം ഗുണ്ടകളെ പിണറായി നിലയ്ക്കലിലും സന്നിധാനത്തും നിയോഗിച്ചിരിക്കുകയാണ്. കേന്ദ്ര മന്ത്രിയെ അധിക്ഷേപിച്ചുവെന്നും ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ബിജെപി പരാതി അയച്ചു. സംഭവത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

നിരോധനാജ്ഞ ഒരേ രീതിയിൽ നടപ്പാക്കാൻ പോലും പിണറായിക്ക് കഴിയുന്നില്ല. കോൺഗ്രസിന് ഒരു നീതിയും ബിജെപി നേതാക്കൾക്ക് മറ്റൊരു നീതിയുമാണ് നടപ്പിലാക്കുന്നത്. ദേവസ്വം ബോർഡ് കൊടുത്തത് സവകാശ ഹർജിയല്ലെന്നും വിശ്വാസികളെ ചതിക്കുന്ന ഹർജി
യാണെന്നും ശോഭ പറഞ്ഞു.

നിയമത്തിന്റെ മുന്നിൽ യതീഷ് ചന്ദ്രയെ കൊണ്ട് മറുപടി പറയിക്കും. പൊലീസ് കേന്ദ്ര മന്ത്രിയോട് ധിക്കാരപരമായി പെരുമാറിയതിൽ മുഖ്യമന്ത്രി മറുപടി പറയണം. പിണറായി വിജയന് ബോൺ വിറ്റ കലക്കി കൊടുക്കുന്ന പണിയാണ് കോൺഗ്രസ് ചെയ്യുന്നത്. ആത്മാർത്ഥമായ സമരമല്ല കോൺഗ്രസിന്റേത്‌നിരോധനാജ്ഞ ലംഘിച്ചു സമരം നടത്താൻ തന്നെയാണ് ബിജെപി തീരുമാനമെന്നും ശോഭ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP