Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നോട്ട് അസാധുവാക്കലിന് ശേഷം എടിഎമ്മുകൾ മുന്നിൽ ക്യൂ പ്രതീക്ഷിക്കാം; രാജ്യത്തെ പകുതിയോളം എടിഎമ്മിനും താഴ് വീണേക്കും; പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നത് ലാഭകരമായി നടത്തികൊണ്ടുപോകാൻ സാധിക്കാത്തതിനാൽ; മാർച്ചോടെ പ്രവർത്തനങ്ങൾ നിർത്തിയേക്കുമെന്ന് സിഎടിഎംഐ

നോട്ട് അസാധുവാക്കലിന് ശേഷം എടിഎമ്മുകൾ മുന്നിൽ ക്യൂ പ്രതീക്ഷിക്കാം; രാജ്യത്തെ പകുതിയോളം എടിഎമ്മിനും താഴ് വീണേക്കും; പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നത് ലാഭകരമായി നടത്തികൊണ്ടുപോകാൻ സാധിക്കാത്തതിനാൽ; മാർച്ചോടെ പ്രവർത്തനങ്ങൾ നിർത്തിയേക്കുമെന്ന് സിഎടിഎംഐ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന് ശേഷം ജനങ്ങളെ വീണ്ടും എടിഎമ്മിന് മുമ്പിൽ ക്യൂ നിൽക്കേണ്ടി വരും. രാജ്യത്തെ പകുതിയോളം എടിഎമ്മുകളും അടുത്ത വർഷം മാർച്ചോടെ പ്രവർത്തനം നിർത്തുമെന്ന് റിപ്പോർട്ട്. ലാഭകരമായി നടത്തിക്കൊണ്ടുപോകാൻ കഴിയാത്തതുമൂലം അടുത്തവർഷം മാർച്ചോടെ എടിഎം പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയാണെന്ന് കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രി (CATMi) അറിയിച്ചു.

ഇന്ത്യയിൽ ഏകദേശം 2,38,000 എടിഎമ്മുകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ 1,13,000 എടിഎമ്മുകൾക്കും ഷട്ടർ വീണേക്കും. എടിഎം ഹാർഡ്വെയർ, സോഫ്റ്റ്‌വെയർ അപ്ഗ്രഡേഷൻ തുടങ്ങിയ ഒട്ടേറെ നിയമങ്ങൾ ഈ രംഗത്തെ ലാഭകരമല്ലാതാക്കിയിരിക്കുകയാണെന്ന് എടിഎം ഇൻഡസ്ട്രീസ് കോൺഫെഡറേഷൻ പറയുന്നു.

എടിഎം പൂട്ടൽ നഗരങ്ങളിലും ഗ്രാമങ്ങളിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാനൊരുങ്ങുന്നത്. നോട്ട് നിരോധനത്തിനു ശേഷം വീണ്ടും എടിഎമ്മുകൾക്കു മുമ്പിൽ വലിയ ക്യൂ പ്രതീക്ഷിക്കാം. ഇതോടെ അത്യാവശ്യഘട്ടങ്ങളിളും സമയലാഭത്തിലും പണം കൈമാറ്റം ചെയ്യാൻ ശ്രമിക്കുന്നവരാണ് വെട്ടിലാകുന്നത്. ഡിജിറ്റൽ ട്രാൻസാക്ഷൻ ഇല്ലാത്തവർക്കും അറിയാത്തവർക്കും ഇത് തിരിച്ചടി ആയേക്കും.എടിഎം മേഖലയിൽ ആയിക്കണക്കിന് ആളുകളാണ് തൊഴിലെടുക്കുന്നത്. ഇത് പൂട്ടുന്നതോടെ ഇവരുടെ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയും പുറത്തുവരുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP