Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ന് രാജിവയ്ക്കില്ലെന്നും മുഖ്യമന്ത്രി തലസ്ഥാനത്തുള്ള ദിവസം രാജിക്കത്ത് നൽകുമെന്നും മന്ത്രി മാത്യു ടി തോമസ്; കാലാവധി തികയ്ക്കാനാവാത്തതിൽ സങ്കടമുണ്ട് ; ഇല്ലെന്ന് പറഞ്ഞിരുന്ന ധാരണ ഉണ്ടെന്ന് പാർട്ടി നേതൃത്വം ഇപ്പോൾ പറയുന്നു; ഒഴിവാക്കാൻ വേണ്ടി ഇടതുപക്ഷ രീതികൾക്ക് യോജിക്കാത്ത നടപടികളുണ്ടെന്നും മന്ത്രി

ഇന്ന് രാജിവയ്ക്കില്ലെന്നും മുഖ്യമന്ത്രി തലസ്ഥാനത്തുള്ള ദിവസം രാജിക്കത്ത് നൽകുമെന്നും മന്ത്രി മാത്യു ടി തോമസ്; കാലാവധി തികയ്ക്കാനാവാത്തതിൽ സങ്കടമുണ്ട് ; ഇല്ലെന്ന് പറഞ്ഞിരുന്ന ധാരണ ഉണ്ടെന്ന് പാർട്ടി നേതൃത്വം ഇപ്പോൾ പറയുന്നു; ഒഴിവാക്കാൻ വേണ്ടി ഇടതുപക്ഷ രീതികൾക്ക് യോജിക്കാത്ത നടപടികളുണ്ടെന്നും മന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: താൻ ഇന്ന് രാജിവയ്ക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്തുള്ള ദിവസം രാജിക്കത്ത് നൽകുമെന്നും മന്ത്രി മാത്യു ടി തോമസ്. കാലാവധി തികയ്ക്കാനാവാത്തതിൽ സങ്കടമുണ്ട്. ഇല്ലെന്ന് പറഞ്ഞിരുന്ന ധാരണ ഉണ്ടെന്ന് പാർട്ടി നേതൃത്വം ഇപ്പോൾ പറയുന്നുവെന്നും ഒഴിവാക്കാൻ വേണ്ടി ഇടതുപക്ഷ രീതികൾക്ക് യോജിക്കാത്ത നടപടികളുണ്ടെന്നും മന്ത്രി തുറന്നടിച്ചു.

നീതിപൂർവം പ്രവർത്തിച്ചത് അനിഷ്ടങ്ങളുണ്ടാക്കി. കുടുംബത്തെയും തന്നെയും വ്യക്തിപരമായി അപകീർത്തിപ്പെടുത്താനുള്ള ശ്രമമുണ്ടായി. തീരുമാനം മനസ്സിനെ മുറിവേൽപ്പിച്ചെന്നും മാത്യു ടി തോമസ് കൂട്ടിച്ചേർത്തു. രണ്ടരവർഷത്തിനു ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന് ജെ ഡി എസ് കേരളാഘടകത്തിലെ ഇരുവിഭാഗങ്ങൾ തമ്മിൽ ധാരണയുണ്ടായിരുന്നു.

ഇതിന് ജെ ഡി എസ് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവൗഡ വെള്ളിയാഴ്ച അംഗീകാരം നൽകുകയായിരുന്നു. ഇതോടെയാണ് മാത്യു ടി തോമസ് സ്ഥാനമൊഴിയാനും ചിറ്റൂർ എം എൽ എയായ കെ കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാനും തീരുമാനമായത്.

നിലപാട് കടുപ്പിച്ച് കേന്ദ്ര നേതൃത്വം

മന്ത്രിക്കെതിരെ ദേശീയ നേതൃത്വം നിലപാട് കടുപ്പിച്ചതോടെയാണ് മാത്യു.ടി.തോമസിന് കസേര നഷ്ടമായത്. മാത്യു ടി തോമസിനെ മന്ത്രി സഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ദേശീയ നേതൃത്വം ഇന്ന് തന്നെ മുഖ്യമന്ത്രിക്ക് കത്ത് നൽകും. സി കെ നാണുവും കെ കൃഷ്ണൻകുട്ടിയുമാണ് മാത്യു ടി തോമസിനെ മാറ്റണമെന്ന ആവശ്യവുമായി ദേശീയ നേതൃത്വത്തെ സമീപിച്ചത്.പുതിയ തീരുമാനത്തിന് ദേശീയ നേതൃത്വത്തിന് കെ.കൃഷ്ണൻ കുട്ടി നന്ദി പറഞ്ഞു.

മാത്യു.ടി.തോമസിന് എതിർപ്പുണ്ടാകില്ലെന്നും അദ്ദേഹത്തെ വൃക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും കൃഷ്ണൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി സ്ഥാനത്തേക്ക് പ്രവേശിച്ച് രണ്ടര വർഷം കഴിയുമ്പോൾ മാറാമെന്ന് ധാരണയുണ്ടായിരുന്നുവെന്ന് എച്ച് ഡി ദേവഗൗഡ വ്യക്തമാക്കി. ഇതോടെ കെ.കൃഷ്ണൻകുട്ടിയെ മന്ത്രിസഭയിലേക്ക് എത്തുകയാണ്. ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ കെ കൃഷ്ണൻ കുട്ടി, സി കെ നാണു എംഎൽഎ എന്നിവരുമായി ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ ബെംഗളുരുവിൽ വച്ച് ചർച്ച നടത്തി.

മന്ത്രി മാത്യു ടി തോമസിനെയും ചർച്ചക്ക് വിളിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. വ്യക്തിപരമായി അധിക്ഷേപിച്ച കൃഷ്ണൻകുട്ടിക്കൊപ്പം ഒരു ചർച്ചക്കുമില്ലെന്നാണ് മന്ത്രി നിലപാടെടുത്തത്. ഇതോടെ വിളിച്ചാൽ എത്താത്ത മന്ത്രിക്കെതിരെ ശക്തമായ നിലപാട് ദേവഗൗഡ സ്വീകരിച്ചു എന്നാണ് അറിയുന്നത്. മന്ത്രിയെ മാറ്റണമെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷ അഭിപ്രായമെന്ന് കൃഷ്ണൻ കുട്ടി വിഭാഗം ദേശീയ നേതൃത്വത്തെ ധരിപ്പിച്ചത്. കെ.കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന ഭാരവാഹി യോഗത്തിന്റെ കത്ത് പ്രമേയ രൂപത്തിലും ദേവഗൗഡക്ക് ലഭിച്ചിരുന്നു.

മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്നത് ഏറെക്കാലമായി പാർട്ടിക്കകത്തുള്ള ആവശ്യമാണ്. പാർട്ടി സംസ്ഥാന നേതൃത്വം ദീർഘകാലമായി ദേശീയ നേതൃത്വത്തിനോട് ഇക്കാര്യം ആവശ്യപ്പെടുന്നു. പകരം കെ കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം ആവശ്യപ്പെടുന്ന സംസ്ഥാന ഭാരവാഹി യോഗത്തിന്റെ കത്ത് പ്രമേയ രൂപത്തിലും ദേവഗൗഡക്ക് നേരത്തെ നൽകിയിരുന്നു. ദേവഗൗഡ വിദേശത്ത് ആയതിനാൽ ഈ വിഷയത്തിൽ തീരുമാനം വൈകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP