Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

താളിപ്പുഴ കോളനിയിലെത്തി സായുധസമരത്തിന് ആദിവാസികളോട് ആഹ്വാനം ചെയ്ത സംഭവം: മാവോയിസ്റ്റ് നേതാവ് ഡാനിഷ് വീണ്ടും പൊലീസ് കസ്റ്റഡിയിൽ; മൂന്നുവർഷമായി പല തവണ ഡാനിഷ് അട്ടപ്പാടിയിൽ എത്തിയിരുന്നതായി വിവരം; കൃഷ്ണ എന്നും അറിയപ്പെടുന്ന ഡാനിഷിനെ പിടികൂടിയത് അട്ടപ്പാടി എഎസ്‌പിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്

താളിപ്പുഴ കോളനിയിലെത്തി സായുധസമരത്തിന് ആദിവാസികളോട് ആഹ്വാനം ചെയ്ത സംഭവം: മാവോയിസ്റ്റ് നേതാവ് ഡാനിഷ് വീണ്ടും പൊലീസ് കസ്റ്റഡിയിൽ; മൂന്നുവർഷമായി പല തവണ ഡാനിഷ് അട്ടപ്പാടിയിൽ എത്തിയിരുന്നതായി വിവരം; കൃഷ്ണ എന്നും അറിയപ്പെടുന്ന ഡാനിഷിനെ പിടികൂടിയത് അട്ടപ്പാടി എഎസ്‌പിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്

റിയാസ് ആമി അബ്ദുള്ള

പാലക്കാട്: അട്ടപ്പാടിയിൽ നിന്ന് പിടികൂടിയ മാവോയിസ്റ്റ് നേതാവ് ഡാനിഷ് എന്ന കൃഷ്ണയെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി. കഴിഞ്ഞ ഓഗസ്റ്റ് 19ന് താളിപ്പുഴ കോളനിയിലെത്തി ആദിവാസികളോട് സായുധ സമരത്തിന് ആഹ്വാനം ചെയ്ത സംഭവത്തിൽ പൂക്കോട്ടുംപാടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഡാനിഷിനെ കസ്റ്റഡിയിൽ വാങ്ങിയത്. താളിപ്പുഴ കോളനിയിലെത്തിയ 5 അംഗ മാവോയിസ്റ്റ് സംഘത്തിൽ ഡാനിഷും ഉണ്ടായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മഞ്ചേരി ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ഇയാളെ ചൊവ്വാഴ്ച വരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുള്ള വഴിക്കടവ് സ്റ്റേഷനിൽ വച്ച് പെരിന്തൽമണ്ണ ഡിവൈഎസ്‌പി എംപി. മോഹനചന്ദ്രന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്.

ഒക്ടോബർ 5 നായിരുന്നു കോയമ്പത്തൂർ രാമനാഥപുരം പുലിയകുളം സടയപ്പ തേവർ സ്ട്രീറ്റ് സ്വദേശി ഡാനിഷ് എന്ന കൃഷ്ണയെ പൊലീസ് പിടികൂടിയത്. അട്ടപ്പാടി എഎസ്‌പി സുജിത്ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കൃഷ്ണയെന്ന പേരിലും അറിയപ്പെടുന്ന ഡാനിഷിനെ അറസ്റ്റ് ചെയ്യാനായത്. ആറിന് കോടതിയിൽ ഹാജരാക്കുകയും പിന്നീട് 15വരെയും ശേഷം 19 വരെയും കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. അട്ടപ്പാടി പുതൂരിലെ പുലൂരിൽ തോക്ക് ചൂണ്ടി ആദിവാസികളെ ഭീഷണിപ്പെടുത്തിയതിനും സർക്കാരിനെതിരെ സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്തതിനും ഇയാൾക്കെതിരെ കേസുണ്ട്.

നിലമ്പൂർ, വയനാട്, അട്ടപ്പാടി ഉൾപ്പെടെ കബനി, ഭവാനി ദളങ്ങൾ കേന്ദ്രീകരിച്ചാണ് ഡാനിഷ് പ്രവർത്തിച്ചിരുന്നത്. ഇടയ്ക്കു തളർന്ന മാവോയിസ്റ്റ് പ്രവർത്തനം ശക്തിപ്പെടുത്താൻ 2016 മുതൽ പല തവണ ഡാനിഷ് അട്ടപ്പാടിയിൽ എത്തിയിരുന്നതായി അന്വേഷണ സംഘത്തിനു നേരത്തെ വിവരം ലഭിച്ചിരുന്നു. അഗളി പൊലീസ് സ്റ്റേഷൻ പരിധിയിലെ പാലൂരിൽ 2017 മാർച്ച് 3 നു തോക്കുമായെത്തി ഊരുവാസികളെ ഭീഷണിപ്പെടുത്തി സർക്കാരിനെതിരെ സായുധ വിപ്ലവത്തിനു പ്രേരിപ്പിക്കുകയും സ്ഥലത്തുള്ള പഞ്ചായത്ത് നോട്ടീസ് ബോർഡിൽ സർക്കാർ വിരുദ്ധ വിപ്ലവം ആഹ്വാനം ചെയ്തുള്ള പോസ്റ്റർ പതിക്കുകയും ചെയ്ത കേസിലാണ് നേരത്തെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. നിലമ്പൂർ വെടിവെപ്പിന് ശേഷം പൊലീസിനു നേരെ പ്രത്യാക്രമണമുണ്ടാവുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള 20 പേരിൽ ഒരാളാണ് ഡാനിഷ്. ഡാനിഷിന്റെ പേരിൽ തമിഴ്‌നാട്ടിലും നിരവധി കേസുകൾ ഉണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ മാവോയിസ്റ്റ് പ്രവർത്തകനായ കാളിദാസന് ശേഷം അട്ടപ്പാടിയിൽ നടക്കുന്ന പ്രധാന അറസ്റ്റാണ് ഡാനിഷിന്റേത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP